യുപിയില്‍ കോണ്‍ഗ്രസ് പൊട്ടി!! തന്ത്രങ്ങളൊരുക്കിയ ആളെ കാണാനുമില്ല!! കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം!

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടിയതിനു പിന്നാലെ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മിനഞ്ഞ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിനെ കുറിച്ച് വിവരങ്ങളില്ല. ഇതോടെ പ്രശാന്തിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റര്‍ ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമ്പോള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിദഗ്ധനെ സമ്മേളനത്തില്‍ എത്തിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

prasanth kishor

അതേസമയം സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറിന്റെ നിര്‍ദേശ പ്രാകാരം പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. പാര്‍്ടി സെക്രട്ടറി രാജേഷ് സിങാണ് പോസ്റ്റര്‍ സ്ഥാപിച്ചതിനു പിന്നിലെന്നാണ് വിവരം. ഒരു വര്‍ഷത്തോളമായി പ്രശാന്ത് തങ്ങളെ വിഡിഢികളെപ്പോലെ പണിയെടുപ്പിക്കുകയാണെന്ന് രാജേഷ് ആരോപിച്ചു. എതിര്‍പ്പൊന്നും കൂടാതെ ഇയാളെ അനുസരിച്ചുവെന്നും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മറുപടിയാണ് വേണ്ടതെന്നും രാജേഷ്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ മികച്ച വിജയത്തിനു പിന്നില്‍ ഇയാളായിരുന്നു. ബിഹാറില്‍ നിതീഷ് കുമാറിന്റെ മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കിയതും പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു. ഇതിനു പിന്നാലെയാണ് 2019ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രശാന്തിനെ കോണ്‍ഗ്രസ് പൊന്നു വില കൊടുത്ത് സ്വന്തമാക്കിയ്ത്.

English summary
A Congress leader installed a poster outside the party office in Lucknow, announcing a reward of Rs 5 lakh for anyone who finds Prashant Kishor and brings him before party workers.
Please Wait while comments are loading...