Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ ബിജെപി വീണ്ടും കരുത്തു തെളിയിക്കും; ഉയര്‍ന്ന വോട്ടിംഗ് ശതമാനം, സര്‍വ്വേ പറയുന്നത്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പ്രഖ്യാപിച്ചതോടെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകരും ഇപ്പോള്‍ ആവേശത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും, മാര്‍ച്ച് 10 ന് വോട്ടെണ്ണലും നടക്കും. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എബിപി- സി വോട്ടര്‍ നടത്തിയ സര്‍വ്വേയുടെ ഫലങ്ങളാണ് ഏവരെയും ഞെട്ടിപ്പിക്കുന്നത്.

1

രാജ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഉത്തര്‍ പ്രദേശില്‍ വോട്ടിംഗ് ശതമാനത്തില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. ഇതോടൊപ്പം മറ്റ് രാഷ്ട്രീയ പാര്‍ട്ടികല്‍ നേടുന്ന വോട്ടിംഗ് ശതമാനത്തെ കുറിച്ചും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്...

2

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ഉത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമായ 41.5 ശതമാനം നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയും സഖ്യകക്ഷികളും 33.3 ശതമാനം വോട്ട് വിഹിതം നേടിയെടുക്കുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

3

അതേസമയം, ബിഎസ്പിയുടെ ഏറ്റവും പുതിയ വോട്ട് ഷെയര്‍ പ്രൊജക്ഷനില്‍ ഇടിവ് കാണിക്കുന്നു, എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വേണ്ടി നടത്തുന്ന ആക്രമണാത്മക പ്രചാരണങ്ങള്‍ ഒന്നും തന്നെ വോട്ടിംഗ് ശതമാനത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല, കാരണം പാര്‍ട്ടിയുടെ വോട്ട് വിഹിതം ഏറ്റവും പുതിയ പ്രവചനത്തില്‍ ഏറെക്കുറെ പഴയതുപോലെ സമാനമാണ്.

4

403 അംഗ നിയമസഭയില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ നേടുന്ന സീറ്റുകളെ കുറിച്ചും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. എബിപി ന്യൂസ്-സിവോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത് ബിജെപിക്ക് 223-235 സീറ്റുകള്‍ നേടാനാകുമെന്നാണ്. എന്നാല്‍ 2017ല്‍ നിന്നു വ്യത്യസ്തമായി എസ്പി സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 145- 157 അസംബ്ലി സീറ്റുകള്‍ ഇത്തവണ നേടാനാകുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

5

വോട്ടെടുപ്പ് പ്രവചനങ്ങള്‍ പ്രകാരം മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി നിലംപതിക്കുമെന്ന് പ്രവചിക്കുന്നു. ബിഎസ്പിക്ക് 8-16 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസിന്റെ കാര്യം അതിനേക്കാള്‍ പരിതാപകരമാണ്. പത്തില്‍ താഴെ സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ നേടിയെടുക്കാനാകുമെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികള്‍ക്ക് സ്വാധീനം ചെലുത്താനാകില്ലെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+