യുപിയില്‍ വന്‍ട്വിസ്റ്റ്..! ബിഎസ്പിയുമായി സഖ്യം ആലോചിച്ച് കോണ്‍ഗ്രസ്; എസ്പിയുമായി പിരിയുന്നു?
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ മറ്റ് സഖ്യകള്‍ ആലോചിച്ച് കോണ്‍ഗ്രസ്. എസ്പിയുമായുള്ള സീറ്റ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് അതൃപ്തരാണ്. വിജയസാധ്യത മാത്രമെ സീറ്റ് വിഭജനത്തില്‍ പരിഗണിക്കൂ എന്ന ഉറച്ച നിലപാടിലാണ് എസ്പിയും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. 100 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
എന്നാല്‍ പരമാവധി 25 സീറ്റാണ് എസ്പിയുടെ വാഗ്ദാനം. ഇതോടെ സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാതെ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് രംഗത്തെത്തി. എന്നാല്‍, സഖ്യം രൂപീകരിക്കുന്നതിനുള്ള മുന്‍കൈ എടുക്കേണ്ടത് ബിഎസ്പി അധ്യക്ഷ മായാവതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. മതേതരത്വത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന, സമാന ചിന്താഗതിക്കാരായ എല്ലാവരും ഒന്നിച്ചുചേരണമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അതിനായി ബെഹന്‍ജി (മായാവതി) മുന്നോട്ട് വരണം, പക്ഷേ അവര്‍ അതിന് തയ്യാറാകുന്നില്ലല്ലോ?' എന്ന് മസൂദ് പറഞ്ഞു. നിലവില്‍, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍, എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് പുറമെ, എഐഎംഐഎം നേതാവ് ഒവൈസിയും ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) നേതാവ് ചന്ദ്രശേഖര്‍ ആസാദും ചേര്‍ന്ന് മറ്റൊരു സഖ്യവും രൂപീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് - എസ്പി സഖ്യത്തിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നു. എന്നാല്‍ സ്വാധീനമില്ലാത്ത സ്ഥലത്ത് പോലും കോണ്‍ഗ്രസ് വലിയ അവകാശവാദം ഉന്നയിക്കുന്നു എന്നാണ് എസ്പി ആരോപിക്കുന്നത്.
അതിനിടെ അഞ്ച് സീറ്റുകളിലേക്ക് എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഭിന്നത രൂക്ഷമായി. സഹാരന്‍പൂര്‍ (ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പ്രതിനിധീകരിക്കുന്ന മണ്ഡലം), ഷാംലി, അംറോഹ, ലളിത്പൂര്‍ എന്നിവിടങ്ങളിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി സമാജ്വാദി പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്പിയും കോണ്‍ഗ്രസും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.
ഇതിനിടയിലാണ് ബിഎസ്പിയുമായും മായാവതിയുമായും സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവരുന്നത്. 'ഞങ്ങള്‍ സഖ്യത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു, ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. എന്നാല്‍ ആ ചര്‍ച്ചകള്‍ക്ക് ശേഷം, 26 സീറ്റുകള്‍ എന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഞങ്ങള്‍ നിങ്ങളോട് 26 സീറ്റുകള്‍ ചോദിച്ചിട്ടുപോലുമില്ല. ഞങ്ങള്‍ യാചകരല്ല,' എന്ന് മസൂദ് എഎന്‍ഐയോട് പറഞ്ഞു.
അതിനിടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ സൗഹൃദപരമായിരുന്നു എന്ന് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
'വളരെ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഞങ്ങള്‍ പരസ്പരം അഭിപ്രായങ്ങള്‍ കേട്ടറിഞ്ഞു. ഉടന്‍ തന്നെ ഈ സഖ്യം അന്തിമമാക്കുകയും അത് നിങ്ങളെ അറിയിക്കുകയും ചെയ്യും. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അടുത്ത കൂടിക്കാഴ്ച നാളെ നടക്കും,' സമാജ്വാദി പാര്‍ട്ടി രാജ്യസഭ എംപിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാം ഗോപാല്‍ യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജേന്ദ്ര പാല്‍ ഗൗതമും സമാനമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇരു പാര്‍ട്ടികളും തമ്മില്‍ പരസ്പര വിശ്വാസമുണ്ടെന്നും, കാര്യങ്ങള്‍ ഒന്നിച്ചു കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.





Click it and Unblock the Notifications
