പശുസ്‌നേഹത്തെ തുടര്‍ന്ന് മുസ്ലീം യുവാവിനെ ഭാര്യ ഉപേക്ഷിച്ചു
ഇറ്റാവ: പശുവിനെ കൊല്ലുന്നവരെയും പശുക്കച്ചവടം നടത്തുന്നവരെയുമൊക്കെ ഹിന്ദു സംഘടനകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവരവെ പശുക്കളെ സ്‌നേഹിച്ച ഒരു മുസ്ലീമിന്റെ ജീവിതം ശ്രദ്ധാകേന്ദ്രമാകുന്നു. മുസ്ലീങ്ങള്‍ ഹിന്ദു സംഘടനകളുടെ ആക്രമണത്തിന് ഇരയാകുന്ന വേളയില്‍ ഉത്തര്‍ പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നിന്നുമാണ് വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ട്.
13 വര്‍ഷം മുന്‍പുള്ള ഈ കഥ മുസ്ലീങ്ങള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നതിനാലാണ് ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അഫാഖ് അലി അലിയാസ് മുന്ന എന്നയാള്‍ക്ക് 14 പശുക്കളാണ് ഉള്ളത്. പശുക്കളോടുള്ള അതിരുകടന്ന സ്‌നേഹത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഭാര്യതന്നെ ഉപേക്ഷിച്ചുപോയി.

പതിനഞ്ചാം വയസിലാണ് അഫാഖ് ആദ്യമായി ഒരു പശുവിനെ വാങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ പതിനാലു പശുക്കളുടെ ഉടമയായി അദ്ദേഹം. പാല്‍ വില്‍പനയാണ് പ്രധാന വരുമാനമാര്‍ഗം. 2001ല്‍ അഫ്രോദി ജഹാന്‍ എന്ന സ്ത്രീയെ അഫാഖ് വിവാഹം ചെയ്‌തെങ്കിലും കുറഞ്ഞ നാളുകള്‍ക്കിടയില്‍ സ്ത്രീ അയാളെ വിട്ടുപിരിഞ്ഞു.
ഏതാണ്ട് മുഴുവന്‍ സമയവും പശുക്കളെ പരിപാലിച്ചും മറ്റും കഴിയുന്നതിനാല്‍ തന്നെ സ്‌നേഹിക്കുന്നില്ലെന്നുകാട്ടിയാണ് യുവതി വിവാഹമോചനം നേടിയത്. ഇരുവരെയും ഒരുമിപ്പിക്കാനായി പശുക്കളെ ഒഴിവാക്കണമെന്ന് ചില മധ്യസ്ഥര്‍ പറഞ്ഞെങ്കിലും പശു കഴിഞ്ഞേ തനിക്ക് ഭാര്യയോട് സ്‌നേഹമുള്ളൂ എന്നാണ് അഫാഖിന്റെ പ്രതികരണം. പശുക്കളെ ഒരിക്കലും വില്‍ക്കില്ലെന്നും അവ തന്റെ ജീവിന്റെ ഭാഗമാണെന്നും അഫാഖ് പറയുന്നു.


Click it and Unblock the Notifications