Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി ഭരിക്കേണ്ടത് അത്തരമൊരു സര്‍ക്കാര്‍, അവര്‍ക്ക് അക്കാര്യം സാധിക്കാനാവുമെന്ന് യോഗി ആദിത്യനാഥ്

ദില്ലി: ഉത്തര്‍പ്രദേശില്‍ ഭരണം നടത്തേണ്ടത് ശക്തമായ സര്‍ക്കാരാണെന്ന് യോഗി ആദിത്യനാഥ്. ഭൂരിപക്ഷമുള്ള ശക്തമായ സര്‍ക്കാരിന് മാത്രമേ എല്ലാ മേഖലയിലുമുള്ള വികസനം സാധ്യമാക്കാനാവൂ. ബിജെപി സര്‍ക്കാരിന് മാത്രമേ അത്തരമൊരു വികസനം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കൂവെന്നും യോഗി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതം മെച്ചപ്പെടുത്താനും സുഖകരമാക്കാനും സാധ്യമായ എല്ലാ കാര്യങ്ങളും യോഗി ചെയ്തിരിക്കും. എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയായിരിക്കും താന്‍ പ്രവര്‍ത്തിക്കുക. യുപി ഭരിച്ച മറ്റ് സര്‍ക്കാരുകളെ കുറിച്ച് നിങ്ങള്‍ക്കറിയാം. അവരെന്താണ് ചെയ്തതെന്നും നിങ്ങള്‍ക്കറിയാം. അവരുടേതിന് ബദലായി ബിജെപി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും യോഗി വ്യക്തമാക്കി.

1

ബിഎസ്പി, എസ്പി സര്‍ക്കാരുകളും ബിജെപി സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഈ സര്‍ക്കാരുകളൊക്കെ പരാജയപ്പെട്ടതാണ്. യുവാക്കളുടെ ജീവിതം വെച്ചാണ് ഇവര്‍ കളിച്ചത്. വികസനത്തിന് ഉപയോഗിക്കേണ്ടിയിരുന്ന പണം ഇവര്‍ കൊള്ളയടിച്ചുവെന്നും യോഗി കുറ്റപ്പെടുത്തി. ഇവരുടെ ഭരണം വളരെ മോശമായിരുന്നു. ബിജെപിയുടെ ഭരണം എല്ലാവര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നത്. അതോടൊപ്പം വികസന പദ്ധതികളും, ക്ഷേമ പദ്ധതികളും പാവപ്പെട്ടവര്‍ക്കും ആവശ്യമുള്ളവര്‍ക്കുമായി വന്നു. അതിനെല്ലാം സുതാര്യതയുമുണ്ടായിരുന്നുവെന്നും യോഗി അവകാശപ്പെട്ടു.

ആളുകളുടെ മുഖം നോക്കിയാണ് മുമ്പുള്ള സര്‍ക്കാരുകള്‍ വൈദ്യുതി നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ എല്ലാവര്‍ക്കും വൈദ്യുതി നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടാക്കിയത്. ബിജെപി രണ്ടാമതും അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും തൊഴില്‍ നല്‍കും. അയോധ്യയില്‍ മുമ്പുള്ള സര്‍ക്കാരുകളൊന്നും രാമക്ഷേത്രം നിര്‍മിച്ചിരുന്നു. അഞ്ച് നൂറ്റാണ്ടായി അതങ്ങനെ കിടക്കുകയായിരുന്നു. എന്നാല്‍ ബിജെപി അത് പൂര്‍ത്തിയാക്കി. സമാജ് വാദി പാര്‍ട്ടി ക്രിമിനലുകളും ഗുണ്ടകള്‍ക്കും അഭയം നല്‍കുന്ന പാര്‍ട്ടിയാണ്. കൊലപാതകം നടത്തിയവരുടെ വീടുകളാണ് എസ്പി നേതാക്കള്‍ സന്ദര്‍ശിച്ചത്. ഇരകളെ അവര്‍ അവഗണിച്ചു. ജനങ്ങളുടെ ദുരിതത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ലെന്നും യോഗി പറഞ്ഞു.

യുപിയെ സുരക്ഷിത സംസ്ഥാനമാക്കി മാറ്റിയത് യോഗിയാണ്. സംസ്ഥാനത്തിന്റെ വികസനവും സാധ്യമാക്കി. ബിജെപിയെ സ്ത്രീകളും പെണ്‍കുട്ടികളും പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്. മുമ്പ് കലാപങ്ങളായിരുന്നു യുപിയില്‍ നടന്നിരുന്നത്. ഇന്ന് യുപിയില്‍ കലാപങ്ങള്‍ ഇല്ല. സെമിത്തേരികള്‍ നിര്‍മിക്കലായിരുന്നു എസ്പിയുടെ കാലത്ത് നടന്നത്. ബിജെപി സര്‍ക്കാര്‍ വെള്ളം, വൈദ്യുതി, റേഷന്‍ എന്നിവ വീടുകളിലെത്തിച്ചു. സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും രണ്ട് കോടി യുവാക്കള്‍ക്ക് ബിജെപി നല്‍കുമെന്നും യോഗി പ്രഖ്യാപിച്ചു. മാര്‍ച്ച് പതിനൊന്ന് പ്രതിപക്ഷം വിദേശത്തേക്ക് രക്ഷപ്പെടും. അതിനായി ടിക്കറ്റ് വരെ ബുക്ക് ചെയ്തിട്ടുണ്ട്. ഫലം ഇപ്പോഴേ അവര്‍ക്കറിയാമെന്നും യോഗി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+