ബിജെപി മന്ത്രിയുടെയും എംപിയുടെയും കള്ളത്തരം പൊളിഞ്ഞു, പുഴ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സംഭവിച്ചത്
ഉത്തര്‍പ്രദേശ് ബിജെപി എംപി പ്രിയങ്ക റാവത്തും ജലവിഭവമന്ത്രി ധരപാല്‍ സിങിന്റെയും സരയൂ നദിയുടെ സന്ദര്‍ശനം വിവാദത്തിലേക്ക്. മാലിന്യമുക്ത സന്ദേശവുമായി പുഴയിലൂടെ ബോട്ടില്‍ സന്ദര്‍ശിച്ച ബിജെപി നേതാവ്
ലക്‌നൗ: ഉത്തര്‍പ്രദേശ് ബിജെപി എംപിയുടെയും ജലവിഭവമന്ത്രിയുടെയും സരയൂ നദിയുടെ സന്ദര്‍ശനം വിവാദത്തിലേക്ക്. മാലിന്യമുക്ത സന്ദേശവുമായി പുഴയിലൂടെ ബോട്ടില്‍ സന്ദര്‍ശിച്ച ബിജെപി നേതാവ് പ്രിയങ്ക കുടിവെള്ള കുപ്പി നദിയിലേക്ക് വലിച്ചെറിഞ്ഞതാണ് വിവാദമായത്.

സന്ദര്‍ശനം വിവാദത്തിലേക്ക്
സരയൂ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ച ബിജെപി എംപി പ്രിയങ്ക സിങ് റാവത്തിന്റെയും ഉത്തര്‍പ്രദേശ് ജലവിഭവവകുപ്പ് മന്ത്രി ധരപാല്‍ സിങിന്റെയും സന്ദര്‍ശനമാണ് വിവാദമായത്.

കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു
ബോട്ട് സന്ദര്‍ശനത്തിടെ ബിജെപി നേതാവ് പ്രിയങ്കയാണ് വെള്ളം കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ക്യാമറയില്‍ പതിഞ്ഞ ബിജെപി നേതാവിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്നാണ് വിവാദമായത്.

ആരോപണം നിഷേധിച്ചു
പുഴയില്‍ കുപ്പി വലിച്ചെറിഞ്ഞതിന് ശേഷം പുഴയെ മലിനമാക്കാതെ നോക്കുന്നതിനെ കുറിച്ച് പ്രസംഗം നടത്തിയതോടെയാണ് കാര്യങ്ങള്‍ കൈയില്‍ നിന്ന് പോയത്. എന്നാല്‍ പുഴയിലേക്ക് കുപ്പി വലിച്ചെറിഞ്ഞുവെന്ന ആരോപണം നിഷേധിക്കുകയായിരുന്നു.

മറുപടി ഇങ്ങനെ
പുഴയിലേക്ക് കുപ്പി വലിച്ചെറിഞ്ഞത് വിവാദമായതോടെ ബിജെപി നേതാവും മന്ത്രിയും രംഗത്ത് എത്തി. ഇല്ല ഇല്ല, ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. പുഴയെ മലിനമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.












Click it and Unblock the Notifications