കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യാ നിയന്ത്രണത്തിന് യുപി റെഡി, ബില്‍ തയ്യാറാക്കുന്നു, ഇരട്ട കുട്ടി നയം വരുന്നു

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തിന് ഒരുങ്ങുന്നു. ഇതിനുള്ള കരട് ബില്ലിന് പുറത്തുവിട്ടിരിക്കുകയാണ് യുപി നിയമ കമ്മീഷന്‍. രണ്ട് കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നത് തടയണമെന്ന നിര്‍ദേശമുണ്ട്. അതേസമയം ഈ നയത്തെ ജീവിതത്തില്‍ നടപ്പാക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകളും ലഭിക്കും. അതേസമയം കടുത്ത നിര്‍ദേശങ്ങളാണ് കരട് നയത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

1

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

ഇരട്ട കുട്ടി നയം ലംഘിക്കുന്നവര്‍ക്ക് കടുത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇങ്ങനെയുള്ളവരെ യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് യുപി നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എഎന്‍ മിത്തല്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനും സാധിക്കില്ല. റേഷന്‍ കാര്‍ഡ് യൂണിറ്റ് നാലാക്കി ചുരുക്കാനും കരട് ബില്ലില്‍ ശുപാര്‍ശയുണ്ട്. അതേസമയം നിയമസഭയില്‍ ഈ ബില്‍ എളുപ്പത്തില്‍ പാസാകുമെന്ന് ഉറപ്പാണ്. എന്നാല്‍ വലിയ വിവാദം ഇതിന് പിന്നാലെയുണ്ടാവും.

Recommended Video

cmsvideo
'മുസ്ലിം സ്ത്രീകൾ ലേലത്തിന് 'പ്രതിഷേധം കത്തുന്നു | Oneindia Malayalam

ഇരട്ടക്കുട്ടി നയം പിന്തുടരുന്ന സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മൊത്തം സര്‍വീസില്‍ രണ്ട് തവണ ഇന്‍സെന്റീവുകള്‍ ലഭിക്കും. നിലവില്‍ ലഭിക്കുന്ന ഇന്‍ക്രിമെന്റുകള്‍ക്ക് പുറമേയായിരിക്കും ഇത്. വീടുളോ അതിനുള്ള സ്ഥലമോ വാങ്ങുമ്പോള്‍ സബ്‌സിഡികള്‍ ലഭിക്കാനും, യൂടിലിറ്റി ചാര്‍ജുകള്‍ക്ക് റിബേറ്റും ഇപിഎഫില്‍ മൂന്ന് ശതമാനം വര്‍ധനവും ഉണ്ടാവും. ഇത് പെന്‍ഷനില്‍ അടക്കം പ്രകടമാകും. ആനുകൂല്യം ഉള്ളത് കൊണ്ട് ഇതിനെ സ്വാഗതം ചെയ്യാന്‍ ആളുകള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. അസം മോഡല്‍ നിയന്ത്രണങ്ങളാണ് യുപിയിലും വരാന്‍ പോകുന്നത്.

അതേസമയം ഒറ്റ കുട്ടി മാത്രമുള്ളവര്‍ നാല് അഡീഷണല്‍ ഇന്‍ക്രിമെന്റുകള്‍ ലഭിക്കും. സൗജന്യ ആരോഗ്യ പരിരക്ഷയും കുട്ടിക്ക്‌സൗജന്യ വിദ്യാഭ്യാസവും ഇരുപതാം വയസ്സ് വരെ ലഭിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാതിരുന്നിട്ടും ഇരട്ട കുട്ടി നയം പാലിക്കുന്നവര്‍ക്ക് വൈദ്യുതി-ജല ബില്ലുകളില്‍ റിബേറ്റുകള്‍ നല്‍കാനും ശുപാര്‍ശയുണ്ട്. ഭവന നികുതി, ഭവന വായ്പ, എന്നിവയിലും റിബേറ്റുകള്‍ ഉണ്ടാവും. യുപി നിയമ കമ്മീഷന്റെ വെബ്‌സൈറ്റില്‍ കരട് ബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് നിര്‍ദേശവും സ്വീകരിക്കുന്നുണ്ട്. അതേസയം പുതിയ ജനസംഖ്യാ നിയന്ത്രണ നയം യോഗി ആദിത്യനാഥ് നാളെ പ്രഖ്യാപിക്കും.

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

English summary
up will implement population control, draft proposes new rules for two child policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X