സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: ശങ്കർ മിശ്രയ്ക്ക് 4 മാസം യാത്രാവിലക്ക്
ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി ശങ്കർ മിശ്രയ്ക്ക് നാലുമാസം യാത്രാവിലക്ക്. എയർ ഇന്ത്യ ആണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയർ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നുവവന്നതിന് പിന്നാലെയാണ് നടപടി. നവംബർ 26ന് നടന്ന സംഭവത്തിൽ ജനുവരി 4നാണ് പൊലീസിൽ പരാതി നൽകിയത്.
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എയർ ഇന്ത്യയുടെ പ്രാധമിക അന്വേഷണത്തിന് ശേഷമാണ് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ കമ്പനി എത്തിയത്. കേസിൽ ശങ്കർ മിശ്ര ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പട്യാല ഹൗസ് കോടതിയാണ് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭത്തിൽ കൂടുതൽ നടപടി ആവശ്യമെങ്കിൽ വിശദമായ അന്വേഷണത്തിന് ശേഷം ഏർപ്പെടുത്തും എന്ന് എയർ ഇന്ത്യ അറിയിച്ചു.

നവംബർ 26ന് ന്യൂയോർക്ക് - ഡൽഹി യാത്രയ്ക്കിടെയാണ് ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കർ മിശ്രയെ സംഭവത്തിന് പിന്നാലെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവിൽനിന്ന് ഡൽഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നിഷേധിച്ച ശങ്കർ മിശ്ര, മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചത് ആണെന്നും തനിക്കു സമീപിക്കാവുന്ന രീതിയിലായിരുന്നില്ല അവരുടെ ഇരിപ്പിടമെന്നും കോടതിയിൽ പറഞ്ഞു. കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്ക് - ഡൽഹി യാത്രയ്ക്കിടെയാണു സംഭവം. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മുതിർന്ന വനിതയുടെ ദേഹത്തു മൂത്രമൊഴിച്ചെന്നാണു പരാതി. ന്യൂയോർക്കിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ചായിരുന്നു ശങ്കർ മിശ്രയുടെ മോശം പെരുമാറ്റം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കർ മിശ്ര അപമര്യാദയായി സഹയാത്രക്കാരിയോട് പെരുമാറിയത്.
സംഭവത്തിന് പിന്നാലെ ഇയാൾ കേസ് കൊടുക്കരുതെന്ന് പറഞ്ഞ് കരഞ്ഞിരുന്നെന്നും തനിക്ക് കുടുംബമുണ്ടെന്ന് പറഞ്ഞിരുന്നെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതേസമയം, വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും പറഞ്ഞിരുന്നു. ഇനി മേലിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും വിമാനത്തിൽ മദ്യം വിതരണം ചെയ്യാനുള്ള നയം അവലോകനം ചെയ്യുമെന്നും എയർ ഇന്ത്യ പറഞ്ഞിരുന്നു.












Click it and Unblock the Notifications