കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസിയോട് തോറ്റ് ഗള്‍ഫ് എയർ: മലപ്പുറം സ്വദേശിക്ക് വിമാനക്കമ്പനി 5 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Google Oneindia Malayalam News

മലപ്പുറം: പ്രവാസിയുടെ പ്രയാസം നിറഞ്ഞ ജീവിതം പോലെ തന്നെ ബുദ്ധിമുട്ടുകളേറിയതായി മാറിയിട്ടുണ്ട് അടുത്തിടി വിമാനയാത്രയും. ഉയർന്ന വിമാന നിരക്കുകളും ആവശ്യത്തിന് സർവ്വീസുകള്‍ ഇല്ലാത്തതുമാണ് സാധാരണക്കാരായ പ്രവാസികളുടെ നട്ടെല്ലൊടികുന്നത്. ഇതിനിടയില്‍ വിമാന കമ്പനിക്കാരുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ ഉണ്ടാവുകയാണെങ്കില്‍ അത് കൂനില്‍മേല്‍ കുരു പോലെയാണ്.

പലരും ഇത്തരം ബുദ്ധിമുട്ടുകള്‍ പരാതിപ്പെടാന്‍ പോവാതെ സഹിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന് കൃത്യമായ നിയമ നടപടി സ്വീകരിച്ച മലപ്പുറം സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ച വാർത്തയാണ് മലപ്പുറത്ത് നിന്നും വരുന്നത്.

തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍

തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാമിന് ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു അബ്ദുള്‍ സലാമിന്റെ യാത്ര ഗള്‍ഫ് എയർ മുടക്കിയത്.

ക്രിസ്മസ് ബംപർ: 16 കോടി താമരശ്ശേരി വഴി പാലക്കാട്: കൊണ്ടുപോയത് 'മധുസൂധനൻ'ക്രിസ്മസ് ബംപർ: 16 കോടി താമരശ്ശേരി വഴി പാലക്കാട്: കൊണ്ടുപോയത് 'മധുസൂധനൻ'

വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന

20 വർഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന വ്യക്തിയാണ് അബ്ദുള്‍സലാം. ഇദ്ദേഹത്തിന്റെ പാസ്പോർട്ടിലെ വിവരങ്ങളില്‍ ചില പിഴവുകളുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തി പുതിയ പാസ്പോർട്ടും ഇദ്ദേഹം സ്വന്തമാക്കി. ഇതിന് ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് അബ്ദുള്‍സലാം വിമാനത്താവളത്തിലേക്ക് എത്തിയത്.

'പൊളി ഫിറോസിനേക്കാളും കേമന്‍ റിയാസ് തന്നെ; കണക്കുകള്‍ പറയുന്നത്, സീസണ്‍ ഫെവ് മാർച്ചില്‍'പൊളി ഫിറോസിനേക്കാളും കേമന്‍ റിയാസ് തന്നെ; കണക്കുകള്‍ പറയുന്നത്, സീസണ്‍ ഫെവ് മാർച്ചില്‍

വിസയിലും പാസ്​പോര്‍ട്ടിലും വിവരങ്ങള്‍

എന്നാൽ, വിസയിലും പാസ്​പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനകമ്പനി യാത്ര നിഷേധിച്ചു. പഴയ പാസ്പോർട്ട് റദ്ദാക്കിയെങ്കിലും വിസ റദ്ദാക്കിയിട്ടില്ല, ഇക്കാര്യം പാസ്​പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം വിമാന കമ്പനി അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും യാത്ര ചെയ്യാന്‍ ഗള്‍ഫ് എയർ കമ്പനി അനുമതി നല്‍കിയില്ല.

മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

യാത്ര മുടങ്ങിയത് തന്റെ ജോലിയെ അടക്കം

യാത്ര മുടങ്ങിയത് തന്റെ ജോലിയെ അടക്കം ബാധിച്ചതോടെ അബ്ദുള്‍ സലാം പരാതിയുമായി ജില്ല ഉപഭോക്തൃ കമീഷന് മുമ്പാകെ എത്തുകയായിരുന്നു. യാത്രാ തീയതിയുടെ പിറ്റേ ദിവസമായിരുന്നു സലാമിന് ജോലിക്ക് ഹാജരാവേണ്ടിയിരുന്നത്. യാത്ര മുടങ്ങിയതോടെ ജോലിയും ദീര്‍ഘകാലം തുടര്‍ച്ചയായി ജോലി ചെയ്തിരുന്നതിനാല്‍ ലഭിക്കുമായിരുന്ന ആനുകൂല്യവും നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ

സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും രേഖകള്‍ ശരിയല്ലെങ്കില്‍ യാത്രക്ക് അനുമതി നല്‍കേണ്ടതില്ലെന്ന നിർദേശമാണ് ലഭിച്ചതെന്നുമാണ് ഗള്‍ഫ് എയർ ഉപഭോക്തൃ കമീഷന്‍ മുമ്പാകെ അറിയിച്ചത്. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം.

പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം

എന്നാല്‍, പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് പ്രവാസിയുടെ യാത്ര തടഞ്ഞത്. ഇത് സേവനത്തിലെ വീഴ്ചയാണ്. വിസ നല്‍കിയിട്ടുള്ളത് പാസ്​പോര്‍ട്ടിനല്ല പാസ്​പോര്‍ട്ട് ഉടമക്കാണെന്നും രണ്ട് പാസ്​പോര്‍ട്ടും ഒരാളുടേത് തന്നെയാണെന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ അംഗങ്ങളുമായിട്ടുള്ള കമ്മീഷന്‍ വ്യക്തമാക്കി.

English summary
Gulf Air lost to expatriate: Malappuram native should be compensated 5 lakh by the airline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X