സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കൊവിഡ് ; പിറന്നാൾ ആഘോഷത്തിന് പിന്നാലെ
കിങ്ങ്സ്റ്റൺ; ജമൈക്കൻ സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ശനിയാഴ്ച കൊവിഡ് പരിശോധന നടത്തിയെന്നും പരിശോധന ഫലം പോസറ്റീവാണെന്നും ബോൾട്ട് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ ഹോം ക്വാറന്റിനിൽ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നും ബോൾട്ട് അറിയിച്ചു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉത്തരവാദിത്തം കാണിക്കാനാണ് താൻ തിരുമാനിച്ചിരിക്കുന്നത്. മുറിയിൽ തന്നെ കഴിയാനും സുഹൃത്തുക്കളുമായി അകലം പാലിക്കുകയും ചെയ്യു. എനിക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. അതിനാൽ ഞാൻ സ്വയം നിരീക്ഷണത്തിൽ പോകാൻ തിരുമാനിച്ചു. ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് മാർഗനിർദ്ദേശങ്ങൾ എന്താണെന്നും എങ്ങനെ ക്വാറന്റീനിൽ കഴിയണമെന്നും കാത്തിരുന്ന് കാണാം, ബോൾട്ട് വീഡിയോയിൽ പറഞ്ഞു.
ആഗസ്റ്റ് 21 ന് ഉസൈൻ ബോൾട്ടിന്റ 34ാം ജൻമദിനം ആയിരുന്നു. വലിയ രീതിയിലുള്ള ആഘോഷമായിരുന്നു സംഘടിപ്പിച്ചത്. സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആഘോഷത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, ബയേൺ ലെവർകുസൻ താരം ലിയോൺ ബെയ്ലി എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. നൊവാക് ദ്യോക്കോവിച്ചിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ കായിക താരമാണ് ഉസൈൻ ബോൾട്ട്.
ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ്; സ്പീക്കർക്കും 2 എംഎൽഎമാർക്കും രോഗം
'ഇന്ത മൂഞ്ചി എങ്കയോ പാത്ത മാതിരി, ബജറ്റ് പ്രസംഗവും നയപ്രഖ്യാപനവും ചേർത്ത അവിയൽ; ട്രോളി ചാമക്കാല
കാസർഗോഡ് ഇതുവരെ 4000 പേർക്ക് കൊവിഡ്!! ഇന്ന് 118 പേർക്ക് കൂടി രോഗം