റഫാലുമായി ബന്ധപ്പെട്ട ഫ്രഞ്ച് മാധ്യമത്തിൻ്റെ വെളിപ്പെടുത്തൽ, ജനകീയ പ്രതിരോധം വേണമെന്ന് എംപി
റഫാൽ കരാർ ലഭിക്കുന്നതിന് വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡസോ ഏവിയേഷൻ ഇടനിലക്കാർ മുഖേന 7.5 മില്യൺ യൂറോ കൈക്കൂലി നൽകിയതായുളള റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിനെതിരെ വി ശിവദാസൻ എംപി രംഗത്ത്. വിവരം ലഭിച്ചിട്ടും ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇക്കാര്യം അന്വേഷിച്ചില്ലെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. അതിശക്തമായ ജനകീയ പ്രതിഷേധം ഈ അഴിമതിക്കെതിരെ ഉയരേണ്ടതുണ്ടെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.
വി ശിവദാസൻ എംപിയുടെ കുറിപ്പ് ഇങ്ങനെ: '' റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഫ്രഞ്ച് മാധ്യമത്തിൻ്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്! കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട് റഫാൽ വിമാനക്കരാറുമായി ബന്ധപ്പെട്ട ഒരു അഴിമതി വിവരം കൂടി പുറത്ത് വിട്ടത്. കരാർ ലഭിക്കുന്നതിനായി ഡസോ ഏവിയേഷൻ ഇടനിലക്കാർ മുഖേന 7.5 മില്യൺ യൂറോ കൈക്കൂലി നൽകിയതായാണ് ആ വാർത്ത. അതോടൊപ്പം തന്നെ ഇതെപ്പറ്റിയുള്ള വിവരങ്ങൾ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് 2018ൽ തന്നെ ലഭിച്ചിരുന്നുവെന്നും എന്നാൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ അത് അന്വേഷിക്കുന്നതിൽ താൽപര്യം കാണിച്ചില്ല എന്നും മീഡിയ പാർട്ട് പറയുന്നു.
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

റഫാൽ അഴിമതി ഒരു ഊരാക്കുടുക്കായി ബിജെപി സർക്കാരിനെ പിന്തുടരും എന്ന കാര്യത്തിൽ സംശയമില്ല. കരാർ സ്ഥാപിച്ചത് മുതൽ തന്നെ അതുമായി ബന്ധപ്പെട്ട അഴിമതിക്കഥകൾ പുറത്ത് വന്ന് തുടങ്ങിയിരുന്നു. മുൻപ് തീരുമാനിച്ചതിൽ നിന്നും മൂന്ന് മടങ്ങു ഒരു ജെറ്റ് ക്രാഫ്റ്റ്ന് വിലയിട്ടാണ് 58,891കോടി രൂപയുടെ കരാർ ഒപ്പിട്ടത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ശേഷം പല ഘട്ടങ്ങളിലായി ഒട്ടേറെ വെളിപ്പെടുത്തലുകൾ ഉണ്ടായി എന്നാൽ ഇതിലൊന്നും അന്വേഷണം വേണ്ട എന്ന നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിച്ചത്. ബിജെപി നയിക്കുന്ന യൂണിയൻ സർക്കാരിന് കൃത്യമായും കരാറുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങൾ മൂടിവെക്കാനുണ്ടായിരുന്നു എന്ന് വ്യക്തമാണ്.
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്
കുറച്ച് കാലം മുമ്പ് ഇതേ മാധ്യമത്തിൻ്റെ മറ്റൊരു വെളിപ്പെടുത്തൽ കണക്കിലെടുത്തു കൊണ്ട് ഫ്രാൻസിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെത്തിരെ ജുഡീഷ്യൽ അന്വേഷണം തുടങ്ങിയത് നമ്മുടെ മുന്നിലുണ്ട്. എന്നാൽ അപ്പോഴും ഇന്ത്യയിൽ അന്വേഷണ ഏജൻസികളും കോർപ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങളും കണ്ണടച്ചിരുട്ടാക്കുകയാണ്. മാധ്യമങ്ങളെയും അന്വേഷണ ഏജൻസികളെയും അധികാരം നിലനിർത്താനുള്ള ചട്ടുകങ്ങളായി മാറ്റിയിരിക്കുന്നു. ഈ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന വാർത്തകൾ അത്തരം ശ്രമങ്ങൾക്ക് വലിയ വെല്ലുവിളി ആവുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകളുടെ മുമ്പിൽ കേന്ദ്ര സർക്കാരിന് ഇപ്പൊൾ കണ്ണടച്ച് നിൽക്കാനാവുമെങ്കിലും, അത് എല്ലാ കാലത്തേക്കും നടക്കില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്. അതിശക്തമായ ജനകീയ പ്രതിഷേധം ഈ അഴിമതിക്കെതിരെ ഉയരേണ്ടതുണ്ട്.












Click it and Unblock the Notifications