കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ വിതരണം ചെയ്യുന്നത് മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം: വ്യാജപ്രചരണങ്ങള്‍ തള്ളി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: 2021 ജൂലൈ അവസാനത്തോടെ അര ബില്യൺ വാക്സിൻ ഡോസുകൾ വിതരണം ചെയ്യുകയെന്ന ലക്ഷ്യം നേടാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന പ്രചരണങ്ങല്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. 2021 ജൂലൈ അവസാനത്തോടെ 516 ദശലക്ഷം ഡോസുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് 2021 മെയിൽ ഗവൺമെന്റ് അവകാശപ്പെട്ടതായും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധവും വസ്തുതകളെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

2021 ജനുവരി മുതൽ 2021 ജൂലൈ അവസാനം വരെ രാജ്യത്ത് ലഭ്യമായേക്കാവുന്ന വാക്സിൻ ഡോസുകൾ സംബന്ധിച്ച് വിവിധ കേന്ദ്രങ്ങൾ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ആവാം 516 ദശലക്ഷം വാക്സിൻ ഡോസുകൾ എന്ന സംഖ്യയിലേക്ക് എത്തിയത്. എന്നാൽ യഥാർത്ഥത്തിൽ 2021 ജനുവരി മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിൽ 516 ദശലക്ഷത്തെക്കാൾ കൂടുതൽ വാക്സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതാണ്.

മുൻകൂട്ടി അറിയിച്ച പ്രകാരവും കാലേകൂട്ടി നീക്കിവെച്ച വിഹിതം അനുസരിച്ചും ആണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്സിൻ വിതരണം ചെയ്യുന്നത്. മാസം മുഴുവനും വിവിധ ഷെഡ്യൂളുകളിൽ ആയാണ് ഇവ വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മാസത്തിന്റെ അവസാനംവരെ 516 ദശലക്ഷം ഡോസുകൾ ലഭ്യമാക്കുക എന്നത് അർത്ഥമാക്കുന്നത്, ആ മാസം വരെ വിതരണം ചെയ്ത എല്ലാ ഡോസ്കളും നൽകിക്കഴിഞ്ഞു എന്നല്ല. വിതരണ നടപടി ക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന വാക്സിൻ സോസുകളും ഇതിൽ ഉൾപ്പെടാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

vacc

2021 ജനുവരി മുതൽ ഇതുവരെ 457 ദശലക്ഷം വാക്സിൻ ഡോസുകൾ ആണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിതരണം ചെയ്തത്. ജൂലൈ 31 ഓടുകൂടി 60.3 ദശലക്ഷം ഡോസുകൾ അധികമായി ലഭ്യമാക്കാം എന്നും കണക്കാക്കുന്നു. ഇതോടെ 2021 ജനുവരി മുതൽ 2021 ജൂലൈ 31 വരെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 517 ദശലക്ഷം പിന്നിടും. 440 ദശലക്ഷം വാക്സിൻ ഡോസുകൾ (44.19 കോടി) വിതരണം ചെയ്യുക എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടിരുന്നു. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയാണ്. ഇതിൽ 9.60 കോടി പേർക്ക് രണ്ട് ഡോസും വിതരണം ചെയ്തു കഴിഞ്ഞു.

ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

2021 ജൂണിൽ 11.97 കോടി ഡോസ് വാക്സിൻ ആണ് രാജ്യത്ത് നൽകിയത്. സമാനമായി 2021 ജൂലൈ മാസത്തിൽ (26 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം), 10.62 കോടി ഡോസുകളും വിതരണം ചെയ്തെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

English summary
Vaccine distribution as pre-determined: Central Government rejects counterfeit propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X