പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്
പഴനി: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 താഴ്ചയിലേക്ക് മറിഞ്ഞു. പഴനിയില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. പഴനി കൊടൈക്കനാല്‍ രോഡില്‍ കുമ്പൂര്‍പ്പാടത്താണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
വിദ്യാര്‍ത്ഥി സംഘം എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോകുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന് തകരാര്‍ സംഭവിച്ചതാണോ അപകടത്തിന് കാരണമെന്ന് പൊലീസ് പരിശോധിക്കും
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി












Click it and Unblock the Notifications