
പുറംചട്ട തകർന്ന് വന്ദേഭാരത്; 24 മണിക്കൂറിനകം പരിഹാരവുമായി റെയിൽവേ, വീണ്ടും ട്രാക്കിൽ
മുംബൈ: പോത്തിൽ കൂട്ടത്തെ ഇടിച്ച് മുൻഭാഗം തകർന്ന വന്ദേഭാരത് എക്സ്പ്രസിന്റെ തകരാറുകൾ പരിഹിച്ച് റെയിൽവേ. അപകടം നടന്ന് 24 മണിക്കൂറനുള്ളിലാണ് ട്രെയിനിന്റെ അറ്റകുറ്റപണി റെയിൽവേ പൂർത്തിയാക്കിയത്.
മുംബൈയില്‍നിന്ന് ഗാന്ധിനഗറിലേക്കു പോയ വന്ദേഭാരത് എക്സ്പ്രസാണ് പോത്തിൻ കൂട്ടത്തെ ഇടിച്ചത്. അഹമ്മദാബാദ് സ്റ്റേഷനിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം.

ട്രെയിനിന്റെ മുന്‍വശത്തെ ഫൈബര്‍ കവചം ഇടിയുടെ ആഘാതത്തില്‍ തകർന്നു പോയിരുന്നു. പുറംചട്ട തകര്‍ന്നിരുന്നെങ്കിലും യന്ത്രഭാഗങ്ങൾക്കും മറ്റും യാതൊരു തകരാറും സംഭവിച്ചിട്ടില്ലന്ന് പശ്ചിമ റെയില്‍വെ ചീഫ് പിആര്‍ഒ സുമിത് താക്കൂര്‍ പറഞ്ഞു.എന്തെങ്കിലും തരത്തിൽ അപകടങ്ങൾ സംഭവിച്ചാലും യന്ത്രങ്ങൾക്ക് തകരാർ സംഭവിക്കില്ലന്നും അത്തരത്തിലാണ് പുറം ഭാഗം നിർമ്മിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. ഭാവിയിൽ മറ്റ് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദേഹം അറിയിച്ചു. അതേസമയം പുറംഭാഗം തകർന്നിരുന്നെങ്കിലും 10 മിനിറ്റുകൾക്ക് ശേഷം ട്രെയിൽ യാത്ര തുടർന്നിരുന്നു.
അടുത്ത വിക്കറ്റ് തെറിച്ചു; രാജിവെച്ച എംഎൽഎ ബിജെപിയിൽ ,ഗുജറാത്തിൽ അന്തംവിട്ട് കോൺഗ്രസ്

അപകട സമയത്ത് ട്രെയിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു. ഇടിയെ തുടർന്ന് നാല് എരുമകളും ചത്തു. അപകടത്തില്‍പ്പെട്ടത് പുതിയ വന്ദേ ഭാരത് 2.0 ആണ്കഴിഞ്ഞയാഴ്ചയാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയത്. അതേസമയം എന്തെങ്കിലും തരത്തിൽ അപകടം ഉണ്ടായാൽ പൊളിയുന്ന തരത്തിിൽ മുൻവശം പൊളിയുന്ന രീതിയിൽ നിർമ്മിച്ചത് പാളംതെറ്റാതിരിക്കാനാണെന്ന് കോച്ച് ഫാക്ടറിയിലെ വിദഗ്‌ധർ പറയുന്നു. സുരക്ഷ കൂടുതലായി ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത് ഓട്ടോമാറ്റിക് ആന്റി കൊളിഷൻ സിസ്റ്റമാണ്.
'രാഹുൽ ഗാന്ധി രാജ്യസഭ പ്രതിപക്ഷ നേതാവാകുമോ?'; ലോക്സഭയിലേക്ക് ചിദംബരം?, കോൺഗ്രസിലെ ചർച്ചകൾ

ഡിസാസ്റ്റർ ലൈറ്റുകളും കോച്ചുകളിലുണ്ട്. മൂന്ന് മണിക്കൂറാണ് ബാറ്ററി ബാക്കപ്പ് . എട്ട് ഫ്ലാറ്റ്ഫോം സൈഡ് ക്യാമറകളാണ് പുറംഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നത്. നാലിൽ നിന്ന്. പാസഞ്ചർ-ഗാർഡ് ആശയവിനിമയ സൗകര്യവും പുതിയ വന്ദേഭാരത് എക്പ്രസിന്റെ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് വോയ്‌സ് റെക്കോർഡിംഗ് സവിശേഷതയാണ് ഒരുക്കിയിട്ടുള്ളത്. അത് ഓട്ടോമാറ്റിക് വോയ്‌സ് റെക്കോർഡിംഗ് സവിശേഷതയാണ്.

പുതിയ ട്രെയിൻസെറ്റ് ഉയർന്നതായതിനാൽ 400 മില്ലിമീറ്ററിൽ നിന്ന് 650 മില്ലിമീറ്റർ വരെ വെള്ളപ്പൊക്കത്തിലും സുരക്ഷിതമാണ്
129 സെക്കൻഡിനുള്ളിലാണ് ട്രെയിൻ പരമാവധി വേഗതയായ 160 കിലോമീറ്ററിൽ എത്തുന്നത്.സെപ്റ്റംബർ 30-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത്-2.0 ട്രെയിൻ ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്‍തത്. ഒരു തവണ യാത്രചെയ്‍താല്‍ പതിവായി വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലും പിന്നീട് വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യുമന്നാണ് ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ഉദ്ഘാടനം ചെയ്‍തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
മാത്യൂസിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു, പ്ലസ് 2വിന് 1200ൽ 1200 മാർക്ക്