ഗ്രാമത്തിന് ട്രംപിന്റെ പേര് നൽകണം !!! പിന്തുണയുമായി ഗ്രാമവാസികള്‍!!! നിയമവിരുദ്ധമെന്ന് അധികൃതര്‍

  • Posted By:
Subscribe to Oneindia Malayalam

ഛണ്ഡ‍ിഗഡ്: ഹരിയാനയിലെ മേറോറ ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന എൻജിഒയുടെ ആവശ്യം ജില്ലാ അധികൃതർ തള്ളി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ച മേവത് ജില്ലയിലെ മേറോ ഗ്രാമത്തിന്റെ പേരാണ് ട്രംപ് സുലഭ് വിലേജ് ആക്കണമെന്നായിരുന്നു സുലഭ് സംഘടനയുടെ ആവശ്യം.എന്നാൽ ഈ ആവശ്യമാണ് ജില്ലാ ഭരണകൂടം തള്ളിയത്. സർക്കാരിന്റെ അനുമതിയില്ലാതെ പേര് മാറ്റാൻ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.എന്നാൽ ഇതിനോടകം തന്നെ ഗ്രാമത്തിന്റെ പുതിയ പേരുമായുള്ള നിരവധി പ്ലക്കാർഡുകളും ബാനറുകളും ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിറഞ്ഞിരുന്നു.

നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കില്ല!!ബിജെപിയുമായി ഒരിക്കലും യോജിച്ചു പോകില്ലെന്ന് ലാലു പ്രസാദ്

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ മൊഴി പുറത്ത്..!! നടിയുമായുള്ള ശത്രുതയുടെ വാസ്തവം ഇതാണ്..!

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി സുലഭ് സംഘടന സ്ഥാപകൻ ബിൻദേശ്വർ പത്തക്ക് ഗ്രാമത്തിന്റെ പേര് മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു.ഗ്രാമത്തിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലിടയിലായിരുന്നു പേര് മാറ്റൽ പ്രഖ്യാപനവും.ഗ്രാമത്തിൽ ആകെയുള്ളത് 120 കുടുംബങ്ങളാണ് അതിൽ വെറും 40 വീടുകളിൽ മാത്രമാണ് ശൗചാലയമുള്ളത്. അതിനാൽ ഗ്രമത്തിലെ എല്ലാ വീട്ടിലും ശൗചാലയവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രങ്ങൾ പുതുക്കി പണിയുമെന്നും എന്‍ജിഒ പ്രഖ്യാപിച്ചിട്ടുണ്ട്.

trump

അതെ സമയം പേര് മാറ്റം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് പൊതു വിസര്‍ജനമില്ലാത്ത ഗ്രാമമായി മെറോറയെ ജില്ലാ അധികൃതര്‍ പ്രഖ്യാപിച്ചതെന്ന് എന്‍ജിഒ അധികൃതര്‍ പറയുന്നു .അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നും മറ്റും ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റലിന്റെ പിന്നിലെന്ന് എൻജിഒ ജില്ലാ അധികൃതരെ അറിയിച്ചത്.പേര് മാറ്റത്തില്‍ ഗ്രാമവാസികള്‍ക്കും പരാതിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേരില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഗ്രാമമുഖ്യന്‍ ഷൗക്കത്ത് അലി മാധ്യമങ്ങളോട് പറഞ്ഞു.

English summary
Days after an NGO declared renaming a village in Mewat after US President Donald Trump, the district administration onWednesday said the move was "illegal", forcing the organisation members to remove boards mentioning the new name.
Please Wait while comments are loading...