Get Updates
Get notified of breaking news, exclusive insights, and must-see stories!

viral Video: ഈ ഓട്ടോക്കാരന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ? കെജ്രിവാളിനോട് യുവാവ്; മറുപടി വൈറല്‍

അഹമ്മദാബാദ്∙: ഡൽഹിയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആംആദ്മി. അതിന്റെ ആദ്യ പടിയായിരുന്നു പഞ്ചാബിലെ മിന്നുംജയം. ഈ വർഷത്തെ നിർണായക സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലേക്ക് ചുവടുവെക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ അടുത്ത നീക്കം.

ഇപ്പോൾ അഹമ്മദാബാദിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആംആദ്മി പാർട്ടിയുടെ കൺവീനറും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു ഓട്ടോഡ്രൈവർ അദ്ദേഹത്തോട് ചോദിക്കുന്ന ഒരു ചോദ്യവും അതിന് അദ്ദേഹം നൽകുന്ന മറുപടിയുമാണ് കയ്യടി നേടിയിരിക്കുന്നത്.

1

സമ്മേളനത്തിനിടെ ഓട്ടോഡ്രൈവർ കെജ്രിവാളിനോട് തന്റെ വീട്ടിലേക്ക് അത്താഴത്തിന് വരുമോ എന്നാണ് ചോദിക്കുന്നത്. മുമ്പ് കെജ്രിവാൾ പഞ്ചാബിലെ ഓട്ടോഡ്രവറുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ആ സംഭവം പറഞ്ഞുകൊണ്ടായിരുന്നു ഓട്ടോ ഡ്രൈവറുടെ ചോദ്യം.
"ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിങ്ങൾ അത്താഴം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അത്താഴം കഴിക്കാൻ നിങ്ങൾ എന്റെ വീട്ടിലും വരുമോ?" എന്നാണ് വിക്രം ലാൽത്താനി ചോദിക്കുന്നത് .

2

ഇതിന് ഉടൻ തന്നെ കെജ്രിവാൾ ഉത്തരം പറയുകയും ചെയ്യുന്നു. "ഞാൻ പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാരുടെ വീടുകളിൽ പോയിട്ടുണ്ട്. പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാർ എന്നെ സ്നേഹിക്കുന്നു, ഇവിടെ ഗുജറാത്തിലും അവർ എന്നെ സ്നേഹിക്കുന്നു. അതിനാൽ, ഞങ്ങൾ ഇന്ന് രാത്രി അത്താഴത്തിന് വരട്ടേ?" അത്താഴത്തിന് തന്റെ രണ്ട് പാർട്ടിക്കാരും ഒപ്പം ചേരുമെന്ന് കൂട്ടിച്ചേർത്ത് കെജ്‌രിവാൾ ചോദിച്ചു.

​ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..

3

എത്ര മണിക്ക് വരണമെന്നും ഓട്ടോയിൽ കയറ്റാൻ ഇന്ന് രാത്രി ഹോട്ടലിൽ വരുമോയെന്നും കേജ്‌രിവാൾ ഡ്രൈവറോട് ചോദിച്ചു. ഇന്നു രാത്രി 8നാണ് അത്താഴം. ഓട്ടോഡ്രൈവറുടെ വീട്ടിൽ അത്താഴത്തിന് വരുമെന്ന് അദ്ദേഹം പറഞ്ഞതോടെ മറ്റുള്ളവർ കൈയടിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തപ്പോൾ. ലാൽത്താനി ആവട്ടെ സന്തോഷത്തോടെ തലയാട്ടി. സംഭവത്തിന്റെ വീഡിയോ ആം ആദ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

4

ഈ വർഷം അവസാനം ആണ് ​ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടി ആയിട്ടാണ് അദ്ദേഹം ഗുജറാത്തിൽ എത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കെജ്‌രിവാൾ ​ഗുജറാത്ത് സന്ദർശനം നടത്തിയിരുന്നു. മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സംവിധാനം, സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും അലവൻസ്, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളും കെജ്രിവാൾ നടത്തിയിട്ടുണ്ട്.

വീഡിയോ കാണാൻ ഈ ഇവിടെ ക്ലിക്ക് ചെയ്യുക......

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+