വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി. വിജയ് സ്വന്തം മതത്തിലേക്ക് ആളുകളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. തിരുപ്പറന്‍കുണ്‍ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം.

മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി
മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

തിരുപ്പറന്‍കുണ്‍ട്രം മലയില്‍ പതിവിന് വിരുദ്ധമായി കല്‍ത്തൂണില്‍ ദീപം തെളിയിക്കണമെന്ന ബിജെപി ഉള്‍പ്പെയുള്ളവരുടെ ആവശ്യം സ്റ്റാലിന്‍ സര്‍ക്കാരിന് പിന്നാലെ വിജയ് സര്‍ക്കാരും അവഗണിച്ചിരുന്നു. സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവിനെ തുടര്‍ന്ന് പിന്നീട് കേന്ദ്രസേനയുടെ സുരക്ഷയില്‍ ശനിയാഴ്ച ദീപം കൊളുത്തി. ഇതിന് വിജയ് തടസം നില്‍ക്കുന്നത് അദ്ദേഹം ക്രിസ്ത്യാനിയായതു കൊണ്ടാണ് എന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ആരോപിച്ചിരുന്നു.

vijay pralhad joshi

ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിജയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വിജയ് കളിക്കുന്നത്. അദ്ദേഹത്തിന്റെ മതത്തിലേക്ക് ആളെ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കാശി തമിഴ് സംഗമത്തിന് വിജയിയെ ക്ഷണിച്ചിട്ടും വന്നില്ല എന്നും പ്രള്‍ഹാദ് ജോഷി സംഗമത്തിനിടെ പറഞ്ഞു എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ
സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ

ക്രിസ്തുമതത്തിലേക്ക് ആളുകളെ മാറ്റുന്നു എന്നാണോ പറയുന്നത് എന്ന ചോദ്യത്തിന്, താന്‍ ക്രിസ്ത്യാനിറ്റിയെ കുറിച്ചോ ഇസ്ലാമിനെ പറ്റിയോ മാത്രമല്ല പറയുന്നത് എന്ന് മന്ത്രി വിശദീകരിച്ചു. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. അവരെ പ്രീണിപ്പിക്കുകയും മതംമാറ്റുകയുമാണ് ലക്ഷ്യം. പ്രീണയത്തിന്റെ ഏറ്റവും ഉയര്‍ന്ന കാര്യമാണ് വിജയ് ചെയ്തത് എന്നും കേന്ദ്രമന്ത്രി പറയുന്നു.

കാശി സംഗമത്തിലേക്ക് വിജയിയെ താന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. പരിപാടിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്നു വിശദീകരിക്കുകയും ചെയ്തു. നോക്കാമെന്നാണ് വിജയ് പറഞ്ഞത്. പിന്നീട് തന്റെ ഓഫീസില്‍ നിന്ന് പലതവണ വീണ്ടും ബന്ധപ്പെട്ടിരുന്നു. പക്ഷേ, വിജയ് വന്നില്ലെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. വിദ്യാഭ്യാസ മേഖലിയല്‍ തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതി പ്രകാരമുള്ള സ്‌കൂളുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിക്കണം. കേന്ദ ഫണ്ട് തേടുന്നതിന് മുമ്പ് അതാണ് ചെയ്യേണ്ടത്. അത്തരം സ്‌കൂളുകള്‍ സ്ഥാപിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. അതിന് തയ്യാറല്ലെങ്കില്‍ എന്തിന് നിങ്ങള്‍ക്ക് പണം നല്‍കണം എന്നും കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി ചോദിക്കുന്നു. ഈ വിഷയത്തില്‍ വിജയിയോ ടിവികെ നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma