കാര്‍ഗിലില്‍ പാകിസ്താന്റെ ഭൂമി കൂടി പിടിച്ചെടുക്കണമായിരുന്നു, മുന്‍ സൈനിക മേധാവി പറയുന്നത് ഇങ്ങനെ
ദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്റെ ഭൂമി പിടിച്ചെടുക്കാനുള്ള അനുമതി അന്നത്തെ സര്‍ക്കാര്‍ നല്‍കണമായിരുന്നുവെന്ന് അന്നത്തെ സൈനിക മേധാവ് വിപി മാലിക്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള രാഷ്ട്രീയ-സൈനിക നടപടിയായിരുന്നു ആ യുദ്ധം. ആ യുദ്ധമാണ് സൈന്യത്തെ ഇന്ന് കാണുന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത്. അന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് ദുര്‍ബലമായിരുന്നു. എന്നാല്‍ കൃത്യമായ കൗണ്ടര്‍ ആക്ഷനിലൂടെ പാകിസ്താന് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചെന്നും ജനറല്‍ വിപി മാലിക് വ്യക്തമാക്കി.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
നമ്മുടെ അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ തുടരുന്ന കാലത്തോളം കാര്‍ഗില്‍ പോലുള്ള യുദ്ധങ്ങള്‍ തള്ളിക്കളയാനാവില്ല. ഇതൊരു പ്രോക്‌സി യുദ്ധം കൂടിയായിരുന്നുവെന്ന് മാലിക് പറയുന്നു. കാര്‍ഗില്‍ യുദ്ധം നമ്മുടെ സൈനിക മേഖലയിലെ ദൗര്‍ബല്യത്തെ തുറന്ന് കാണിച്ചതായിരുന്നു. ഡിഫന്‍സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ വലിയ പോരായ്മകള്‍ ഉണ്ടായിരുന്നു. നിരീക്ഷണവും ഇന്റലിജന്‍സ് വിവരങ്ങള്‍ മോശമായിരുന്നു. ആയുധങ്ങളുടെ കാര്യവും അത്തരത്തില്‍ തന്നെയായിരുന്നുവെന്നും മാലിക് പറഞ്ഞു.
ഇന്ത്യ-പാക് സുരക്ഷാ ബന്ധങ്ങളില്‍ വലിയ വഴിത്തിരിവായിരുന്നു ആ യുദ്ധം കൊണ്ട് വന്നത്. പാകിസ്താന്‍ പറഞ്ഞ കാര്യങ്ങളൊന്നും അന്ന് പാലിച്ചിരുന്നില്ല. ഇന്ത്യയുമായി ഒപ്പിച്ച ലാഹോര്‍ ഉടമ്പടി അവര്‍ തെറ്റിച്ചു. പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയ് പോലും പാകിസ്താന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. നിങ്ങള്‍ എന്റെ മുതുകില്‍ കുത്തിയെന്ന് നവാസ് ഷെരീഫിനോട് വാജ്‌പേയ് പറഞ്ഞിരുന്നുവെന്നും മാലിക് വ്യക്തമാക്കി. പാകിസ്താന്റെ സൈനിക നീക്കത്തില്‍ തുടക്കത്തില്‍ പകച്ചുപോയിരുന്നുവെന്നും മാലിക് പറഞ്ഞു.
ഇന്ത്യയ്ക്കുണ്ടായിരുന്ന പ്രതിരോധ ശേഷിക്കുറവായിരുന്നു ആദ്യം പതറിപ്പോകാന്‍ കാരണം. ഭീകരവാദികളാണോ പാക് സൈന്യമാണോ എന്ന കാര്യത്തിലായിരുന്നു സംശയം. ഇവരുടെ ലൊക്കേഷനെ കുറിച്ചും സൈന്യത്തിന് അറിവില്ലായിരുന്നു. വളരെകുറച്ച് സമയം കൊണ്ട് ആത്മവിശ്വാസം വീണ്ടെടുത്താണ് സൈന്യം ആ യുദ്ധം ജയിച്ചത്. പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കണമെന്നാണ് തന്റെ നിലപാട്. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ഞാന്‍ സൈന്യത്തില്‍ ഇല്ലായിരുന്നു. എങ്കിലും തിരിച്ചടി നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ നേതൃത്വമാണ് അത് തീരുമാനിക്കേണ്ടതെന്നും വിപി മാലിക് പറഞ്ഞു.












Click it and Unblock the Notifications