കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പ് വ്യാജം, രാജ്യസഭ എംപി വിജയ് മല്യയുടെ രാജി തള്ളി, ഇനി പുറത്താക്കും!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജ്യസഭ എം പി സ്ഥാനത്ത് നിന്നും രാജിവെക്കാനുള്ള വ്യവസായ ഭീമന്‍ വിജയ് മല്യയുടെ നീക്കത്തിന് തിരിച്ചടി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ് അന്‍സാരി മല്യയുടെ രാജി തള്ളി. രാജിക്കത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതല്ല എന്നും കത്തിലെ ഒപ്പ് മല്യയുടേതല്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹമീദ് അന്‍സാരി രാജി തള്ളിയത്.

<strong>വിജയ് മല്യ രാജ്യസഭയ്ക്ക് പുറത്തേക്ക്... ബിജെപിയും ജനതാദളും എന്ത് പറയും?</strong>വിജയ് മല്യ രാജ്യസഭയ്ക്ക് പുറത്തേക്ക്... ബിജെപിയും ജനതാദളും എന്ത് പറയും?

കഴിഞ്ഞ ദിവസമാണ് രാജിക്കത്തിന്റെ സ്‌കാന്‍ ചെയ്ത കോപ്പി വിജയ് മല്യ ഹമീദ് അന്‍സാരിക്ക് അയത്തത്. രാജ്യസഭ അധ്യക്ഷനൊപ്പം എത്തിക്സ് കമ്മിറ്റി അധ്യക്ഷനും മല്യ രാജിക്കത്ത് അയച്ചുകൊടുത്തിരുന്നു. വിജയ് മല്യയുടെ രാജ്യസഭാംഗത്വം സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടെയാണ് ഇത്. മല്യയെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ എത്തിക്സ് കമ്മിറ്റി ഉടന്‍ അന്തിമതീരുമാനം കൈക്കൊള്ളും.

vijaymallya

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്ത വിജയ് മല്യയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മല്യയുടെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റ് വഴങ്ങാനോ ഇന്ത്യയിലേക്ക് മടങ്ങാനോ താന്‍ തയ്യാറല്ല എന്ന് മല്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മല്യയ്ക്കെതിരെ കടുത്ത നടപടിക്ക് നീങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നറിയുന്നു. രാജിക്കത്ത് തള്ളിയ സാഹചര്യത്തില്‍ ഏറ്റവും ഉടനെ തന്നെ മല്യയുടെ രാജ്യസഭാംഗത്വം സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഇത് രണ്ടാം തവണയാണ് മല്യ രാജ്യസഭാംഗമാകുന്നത്. കാലാവധി അടുത്ത മാസം അവസാനിരിക്കേയാണ് മല്യയ്ക്ക് ഈ നടപടി നേരിടേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
Troubles do not seem to end for liquor baron Vijay Mallya as his resignation was rejected by Rajya Sabha chairman Hamid Ansari on technical grounds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X