മല്യയുടെ വിദേശത്തുള്ള കടല്‍ത്തീരങ്ങളിലെ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുന്നു
ദില്ലി: മദ്യ വ്യവസായി വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങി. നേരത്തെ 8041 കോടിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയിരുന്നു. ഇത്തവണ കണ്ടുകെട്ടുന്ന സ്വത്തുക്കളില്‍ വിദേശത്തെ കടല്‍ തീരങ്ങളിലെ സ്വത്തുക്കളും ഉള്‍പ്പെടും.
13 ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നായി 9000കോടി രൂപയാണ് മല്യ വായ്പ എടുത്തത്. ബാങ്കുകള്‍ സിബിഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മല്യക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്.

ഫെബ്രുവരിയില്‍ ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ നിന്ന് സ്വീകരിച്ച 40 മില്യണ്‍ ഡോളറിന്റെതുള്‍പ്പെടെ, മല്യ തന്റെ മുഴുവന്‍ സ്വത്തു വിവരകണക്കും കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന ബാങ്കുകളുടെ സംഘടന നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുക തിരിച്ചടക്കാതെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ട് ഇപ്പോള്‍ ലണ്ടനില്‍ കഴിയുകയാണ്. ബാങ്കുകള്‍ സിബിഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മല്യക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലാണ് തനിക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ കഴിയാത്തതെന്നാണ് മല്യ പറഞ്ഞു.












Click it and Unblock the Notifications