കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രമൊഴിക്കാനും ജിഎസ്ടിയോ; വിദേശി യാത്രികര്‍ക്ക് ഐആര്‍സിടിസി നല്‍കിയത് 244 രൂപയുടെ ബില്ല്

Google Oneindia Malayalam News

ആഗ്ര: മിക്ക യാത്രികരും ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് വൃത്തിയായ ഒരു ശുചിമുറി ലഭിക്കുക എന്നത്. അഞ്ച്, പത്ത് രൂപ നിരക്കില്‍ ലഭിക്കുന്ന പൊതുശുചിമുറി സംവിധാനമാണ് എല്ലാ യാത്രികരും യാത്രാ സമയങ്ങളില്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഒന്ന് മൂത്രമൊഴിച്ചതിന് ജി എസ് ടി അടക്കം നല്‍കേണ്ടി വന്നാലോ, അങ്ങനെ സംഭവിക്കുമോ എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍, അതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

ഇന്ത്യയില്‍ എത്തിയ ഒരു ബ്രിട്ടീഷ് യാത്രികനാണ് ഈ ദുരുഭവം ഉണ്ടായിരിക്കുന്നത്. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ എക്‌സിക്യൂട്ടീവ് ലോഞ്ച് ടോയ്ലറ്റ് ഉപയോഗിച്ച യാത്രികനാണ് ഒന്ന് മൂത്രമൊഴിച്ചതിന് 244 രൂപ നല്‍കേണ്ടി വന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഈ തുക ബ്രിട്ടീഷ് യാത്രക്കാരനില്‍ നിന്നും ഈടാക്കിയത്.

2

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

ഡല്‍ഹിയിലെ ബ്രിട്ടീഷ് എംബസിയില്‍ നിന്ന് മടങ്ങുന്ന വിനോദസഞ്ചാരികള്‍ ആഗ്ര കാന്റിലെ ശുചിമുറി ഉപയോഗിക്കുന്നതിന് മാത്രം 112 രൂപ വീതം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബ്രിട്ടീഷ് പൗരന്മാര്‍ വഴി ചോദിച്ചതിനെത്തുടര്‍ന്ന് അവരെ അനുഗമിക്കുന്ന ഗൈഡ് ഐസി ശ്രീവാസ്തവ അവരെ ഈ ടോയ്ലറ്റിലേക്ക് കൊണ്ടു പോയത്.

3

244 രൂപ നല്‍കിയതില്‍ 12 ശതമാനം ജി എസ് ടി നിരക്കാണെന്നാണ് ഏറ്റവും വലിയ കൗതുകം. എന്നാല്‍ ലോഞ്ചിന്റെ മുഴുവന്‍ സേവനങ്ങള്‍ക്കുള്ള തുകയാണ് 112 രൂപയെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ തുകയ്ക്ക് യാത്രക്കാര്‍ക്ക് കോഫി, സൗജന്യ വൈഫൈ, രണ്ട് മണിക്കൂര്‍ നേരത്തേക്ക് എക്‌സിക്യുട്ടീവ് ലോഞ്ചില്‍ വിശ്രമം എന്നിവ നല്‍കുന്നുണ്ടെന്ന് ലോഞ്ച് മാനേജര്‍ പറയുന്നു.

4

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

ഒരു യാത്രക്കാരുടെ പരാതിയില്‍ ഐ ആര്‍ സി ടി സി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. മുമ്പ്, 20 രൂപ വിലയുള്ള ചായയ്ക്ക് 70 രൂപ നല്‍കിയതിനെത്തുടര്‍ന്ന് ബാല്‍ഗോവിന്ദ് വര്‍മ എന്നയാള്‍ അസ്വസ്ഥ അറിയിച്ചിരുന്നു. യാത്രക്കാരന്‍ ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടില്ലെന്നും അതിനാല്‍ അധിക സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരുമെന്നും വാദിച്ചുകൊണ്ട് ഏജന്‍സി പിന്നീട് 50 രൂപ കാറ്ററിംഗ് ചാര്‍ജിനെ ന്യായീകരിച്ചു.

'ഖത്തറില്‍ വെള്ളമടിച്ചു തുടങ്ങാം'; ലോകകപ്പ് വേദികളില്‍ ബിയര്‍ വിളമ്പും, നിര്‍ണായക തീരുമാനം'ഖത്തറില്‍ വെള്ളമടിച്ചു തുടങ്ങാം'; ലോകകപ്പ് വേദികളില്‍ ബിയര്‍ വിളമ്പും, നിര്‍ണായക തീരുമാനം

English summary
Viral: British passengers paid Rs 244 to urinate in executive lounge at Agra railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X