Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരക്കുട്ടിയുടെ പിറന്നാളാഘോഷം പൊടിപൊടിക്കാന്‍ മുകേഷ് അംബാനി, രണ്‍ബീര്‍ മുതലുള്ള താരനിരയെത്തും

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി അബാനി കുടുംബത്തില്‍ വലിയൊരു ആഘോഷത്തിനൊരുങ്ങുകയാണ്. പേരക്കുട്ടി പൃഥ്വി ആകാശ് അംബാനിയുടെ മകന്റെ ആദ്യ പിറന്നാള്‍ ആഘോഷമാണിത്. എങ്ങനെയായിരിക്കും ഇത് അദ്ദേഹവും കുടുംബവും ചേര്‍ന്ന് ആഘോഷിക്കുക.

മൂന്നിടത്ത് ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കും, യുപിഎയില്‍ ചേരുമെന്ന് റാവത്ത്, രാഹുലിനൊപ്പം!!

അംബാനി കുടുംബത്തിന്റെ കുടുംബം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ചര്‍ച്ചയാക്കിയിട്ടുണ്ട്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വമ്പന്‍മാരാണ് ഇതില്‍ പങ്കെടുത്തത്. ബോളിവുഡില്‍ നിന്ന് വമ്പന്‍ താരനിരയും സംഗീത നിശയുമെല്ലാം ചാര്‍ട്ടര്‍ ചെയ്ത പരിപാടിയിലുണ്ട്. മുകേഷ് അംബാനിയുടെ വീട്ടില്‍ നിന്നായിരിക്കില്ല ആഘോഷം എന്നാണ് റിപ്പോര്‍ട്ട്.

1

മുകേഷ് അംബാനി പേരക്കുട്ടി പൃഥ്വിയുടെ പിറന്നാള്‍ ഇന്നാണ് ആഘോഷിക്കുന്നത്. പൃഥ്വിയുടെ ആദ്യ പിറന്നാള്‍ കൂടിയാണിത്. ജാംനഗറിലെ ഫാംഹൗസിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. അദ്ദേഹത്തിനന്റെ കുടുംബം ഒന്നടങ്കമുണ്ടാകും. വളരെയധികം ആഢംബരത്തോടെയാണ് ഈ ആഘോഷങ്ങള്‍ നടത്തുന്നത്. ഫാംഹൗസ് ഒന്നാകെ അലങ്കരിച്ച് കഴിഞ്ഞു. ആകാശ് അംബാനിയുടെയും ശ്ലോക അംബാനിയുടെയും മകനാണ് പൃഥ്വി. വിഐപി അതിഥികള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവിടെയെത്തിക്കും. ജാംനഗര്‍ വിമാനത്താവളത്തിലാണ് ഇവരെ എത്തിക്കുക. വിമാനത്താവളത്തില്‍ നിന്ന് അതിഥികളെ ഹെലികോപ്ടറില്‍ ഫാംഹൗസില്‍ എത്തിക്കും.

2

120 അതിഥികളാണ് ഉള്ളത്. ഇവരെയാണ് പ്രൈവറ്റ് ജെറ്റില്‍ എത്തിക്കുന്നത്. ബോളിവുഡില്‍ നിന്ന് വന്‍ താരനിര തന്നെ ഇവിടേക്ക് ഒഴുകിയെത്തും. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെല്ലാം ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. ഇതിനൊക്കെ പുറമേ സദസ്സിനെ ആനന്ദിപ്പിക്കാന്‍ വലിയ കണ്‍സേര്‍ട്ടും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഗായകന്‍ അര്‍ജിത്ത് സിംഗിന്റെ ഗാനാലാപനവും വേദിയില്‍ ഉണ്ടാവും. പ്രത്യേക പെര്‍ഫോമന്‍സാണ് അര്‍ജിത്തിന്റേതായി ഒരുക്കിയിരിക്കുന്നത്. സര്‍വം ബോളിവുഡ് മയമാണ് ചടങ്ങിലുള്ളത്. പേരക്കുട്ടിയുടെ ആദ്യ ജന്മദിനം വമ്പന്‍ താരങ്ങളുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്.

3

ജാംനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മുകേഷ് അംബാനിയുടെ ഫാംഹൗസിലേക്ക് ഇരുപത് കിലോമീറ്ററോളം ദുരമുണ്ട്. അതുകൊണ്ട് മറ്റ് വാഹനങ്ങളില്‍ വരിക വലിയ ബുദ്ധിമുട്ടാവും. ഗതാഗത പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കാനാണ് താരങ്ങളെയും വിഐപികളെയും ഹെലികോപ്ടര്‍ മാര്‍ഗം എത്തിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. അതിഥികള്‍ക്കുള്ള ക്ഷണക്കത്തില്‍ എന്തൊക്കെ നിയമങ്ങളാണ് പാലിക്കേണ്ടതെന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. എല്ലാ അതിഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. ഡിസംബര്‍ ഏഴിനും പത്തിനുമിടയില്‍ കൊവിഡ് ടെസ്റ്റും നടത്തിയിരിക്കണം.

4

ചടങ്ങ് നടത്തുന്നത് കൊണ്ട് യാതൊരു വിവാദവും ഉണ്ടാവരുതെന്ന് ഉറപ്പിക്കാന്‍ മുകേഷ് അംബാനിയും കുടുംബവും നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ട്. ഏഴ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലെല്ലാം ടെസ്റ്റ് നടത്തണം. ഈ ടെസ്റ്റ് റിപ്പോര്‍ട്ട് മുംബൈക്ക് പുറത്തുള്ളവരാണെങ്കില്‍ ചടങ്ങ് നടത്തുന്നവര്‍ക്ക് കൈമാറണം. ഈ ഓപ്ഷന്‍ പ്രൈവറ്റ് ജെറ്റില്‍ ജാംനഗറില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് ഉള്ളത്. മുംബൈ നഗരത്തില്‍ നിന്ന് ഇവര്‍ നേരിട്ട് ജാംനഗറില്‍ എത്തേണ്ടി വരും. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ജയ്പൂരില്‍ നടക്കുന്നുണ്ട്. അവിടെ നിന്ന് നേരിട്ടാണ് അംബാനി കുടുംബം ജാംനഗറിലെത്തുക. ഇവിടെ ശ്രീദാരക്വാദിഷ് ക്ഷേത്രത്തിലെ പൂജാരിമാര്‍ ചേര്‍ന്ന് നടത്തുന്ന പൂജ ആദ്യമുണ്ടാവും. ബോളിവുഡ് താരങ്ങള്‍ അതിന് ശേഷമാണ് എത്തുക.

5

ഇന്ന് മുംബൈയില്‍ നിന്ന് തിരിക്കുന്ന വിമാനം നാളെ മാത്രമാണ് തിരിച്ചെത്തുക. ഇവിടെ ക്വാറന്റൈനില്‍ ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ക്വാറന്റൈന്‍ ബബിള്‍ പാര്‍ട്ടിയാണ് നടക്കുന്നത്. ഇവിടെ വന്നവര്‍ക്ക് ചടങ്ങ് കഴിഞ്ഞ് മാത്രമേ പുറത്ത് പോകാന്‍ സാധിക്കൂ. കുട്ടികള്‍ക്കായി പ്രത്യേക കളി സ്ഥലങ്ങള്‍ തന്നെ ഡിസൈന്‍ ചെയ്തിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ നിന്ന് പൃഥ്വിക്ക് വേണ്ട കളിപ്പാട്ടങ്ങള്‍ ശ്ലോക അംബാനി കൊണ്ടുവന്നിട്ടുണ്ട്. ഒപ്പം ഇറ്റലിയില്‍ നിന്ന് തായ്‌ലന്‍ഡില്‍ നിന്നും ഉള്ളവരാണ് ചടങ്ങിലെ ഭക്ഷണം തയ്യാറാക്കുന്നത്. ഇതിനെല്ലാം പുറമേയാണ് ബോളിവുഡ് താരങ്ങളുടെയും സംഗീതജ്ഞരുടെയും സാന്നിധ്യം പൃഥ്വിയുടെ പിറന്നാളിനുണ്ടാവുക.

6

ജാംനഗറിലും സമീപപ്രദേശങ്ങളിലുമായി ഉള്ള ഗ്രാമങ്ങളിലെ 50000 ഗ്രാമീണര്‍ക്ക് അന്നദാനവും അംബാനി കുടുംബം നടത്തുന്നുണ്ട്. അനാഥക്കുട്ടികള്‍ക്ക് ഒരുപാട് സമ്മാനങ്ങളും നല്‍കുന്നുണ്ട്. 150 അനാഥമന്ദിരങ്ങളില്‍ ചെറിയ ആഘോഷങ്ങളും നടക്കുന്നുണ്ട്. അതേസമയം ബോളിവുഡ് താരങ്ങളും അംബാനി കുടുംബവുമായി വളരെ ബന്ധമാണ് നേരത്തെയുള്ളത്. ഷാരൂഖ് ഖാന്‍ മുതലുള്ള താരങ്ങളുമായി നിത അംബാനിക്കും മുകേഷിനും നല്ല ബന്ധമാണ് ഉള്ളത്. ബോളിവുഡില്‍ സിനിമാ നിര്‍മാണവും റിലയന്‍സിനുണ്ട്. നേരത്തെയും അംബാനി കുടുംബത്തിലെ വിവിധ ആഘോഷങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+