കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിടത്ത് ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കും, യുപിഎയില്‍ ചേരുമെന്ന് റാവത്ത്, രാഹുലിനൊപ്പം!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിനായി മുന്‍കൈയ്യെടുക്കുന്നതില്‍ അമ്പരന്ന് പാര്‍ട്ടികള്‍. പലരെയും സമീപിക്കാന്‍ മടിച്ച് നിന്നിരുന്ന രാഹുല്‍ ഗാന്ധി അത് മറന്ന് ഇപ്പോള്‍ പാര്‍ലമെന്റില്‍ അടക്കം എല്ലാവരെയും ഒന്നിക്കുന്ന തിരക്കിലാണ്. സോണിയ ഗാന്ധി കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പതിവില്ലാത്ത വിധം സജീവമായിരുന്നു.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

ഇത് പുതിയ വിശ്വസ്ത പങ്കാളിയെ കോണ്‍ഗ്രസിന് നല്‍കിയിരിക്കുകയാണ്. വേറാരുമല്ല, ശിവസേനയാണ് ആ പാര്‍ട്ടി. പുതിയ യുപിഎ സജീവമാക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നത് ഇപ്പോള്‍ ശിവസേനയാണ്. എന്‍ഡിഎയിലെ പോലെ പുതിയ യുപിഎയിലെ രണ്ടാമത്തെ കക്ഷിയായി ശിവസേന മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

1

ശിവസേന എന്തുകൊണ്ടും കോണ്‍ഗ്രസിന് പുതിയൊരു സഖ്യകക്ഷിയാണ്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും വിശ്വസ്തരായ പാര്‍ട്ടിയെന്ന പേരും കോണ്‍ഗ്രസിനുള്ളില്‍ ശിവസേന സ്വന്തമാക്കി കഴിഞ്ഞു. ശരത് പവാറിന് പോലും ചാഞ്ചാട്ടമുള്ള സമയത്താണ് ശിവസേനയുടെ ഈ വിശ്വാസ്യത. ബിജെപി സഖ്യത്തില്‍ ആയിരുന്നപ്പോഴും ഒരിക്കല്‍ പോലും ബിജെപിയെ തള്ളുന്ന സമീപനം ഒരു കാര്യത്തിലും ശിവസേന സ്വീകരിച്ചിരുന്നില്ല. എവിടെയാണോ നില്‍ക്കുന്നത് അവരുടെ കൂടെ ഏത് കാര്യത്തിനും നില്‍ക്കുക എന്നതാണ് നയം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഉദ്ധവിന് ഉറപ്പ് നല്‍കിയപ്പോള്‍ തിരിച്ച് രാഹുലിനൊപ്പം നില്‍ക്കുമെന്ന നയമാണ് ശിവസേന സ്വീകരിച്ചത്.

2

മഹാരാഷ്ട്ര എല്ലാ കാലത്തും കോണ്‍ഗ്രസിനെ തിരിച്ചുവരാന്‍ സഹായിച്ചിട്ടുള്ള മണ്ണാണ്. കോണ്‍ഗ്രസ് ദുര്‍ബലമായി നില്‍ക്കുന്ന സമയത്താണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടും 44 സീറ്റ് പാര്‍ട്ടി നേടി. ആ സീറ്റാണ് ഇപ്പോള്‍ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത്. അതിലുപരി 48 ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ സീറ്റുകള്‍ തൂത്തുവാരിയാല്‍ വലിയ നേട്ടം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിനുണ്ടാവും. തമിഴ്‌നാട്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം കൂടി 150 സീറ്റാണ് കോണ്‍ഗ്രസ് സഖ്യം ലക്ഷ്യമിടുന്നത്. അതിലേക്ക് മമത അടക്കമുള്ള പാര്‍ട്ടികളുടെ സംഭാവനകള്‍ കൂടി വരുമ്പോള്‍ ബിജെപിയെ വെല്ലുവിളിക്കാവുന്ന നിലയിലേക്ക് അത് മാറും.

3

ശിവസേന പ്രിയങ്ക ഗാന്ധിക്കൊപ്പം ചേരാനാണ് ഒരുങ്ങുന്നത്. ദില്ലിയില്‍ സഞ്ജയ് റാവത്ത് പ്രിയങ്കയുമായി കൂടിക്കാഴ്ച്ച നടത്തി. ഗോവയിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് സഖ്യത്തില്‍ ശിവസേന മത്സരിക്കുമെന്നാണ് റാവത്ത് പറയുന്നത്. പ്രിയങ്കയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിലൂടെ എന്‍സിപിയും ഗോവയില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് വരാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. ഹിന്ദുത്വം പറഞ്ഞ് വോട്ട് നേടാനുള്ള ബിജെപി നീക്കം ഇത്തവണ കോണ്‍ഗ്രസിന് ശിവസേനയെ ഉപയോഗിച്ച് പ്രതിരോധിക്കാം. ഇത്രയും കാലം അക്കാര്യത്തിലണ്ടായിരുന്ന കണ്‍ഫ്യൂഷനാണ് ഇതോടെ ഇല്ലാതാവാന്‍ പോകുന്നത്.

4

രാഹുല്‍ ഗാന്ധി മെഗാ യുപിഎ ഒരുക്കാനുളള ഓട്ടത്തിലാണ്. മമത ഈ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണച്ചേക്കും. രാഹുലിനോട് യുപിഎ വീണ്ടും സജീവമാക്കാന്‍ ആവശ്യപ്പെട്ടത് സഞ്ജയ് റാവത്താണ്. ശിവസേന ആ സഖ്യത്തില്‍ ചേരുമെന്നാണ് സൂചന. രാഹുല്‍ യുപിഎ ഉണ്ടാക്കിയാല്‍ അതില്‍ ചേരാന്‍ തയ്യാറാണെന്ന് റാവത്ത് അറിയിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മിനി യുപിഎ ആണ്. എല്ലാവരെയും ആ സഖ്യത്തിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ രാഹുലിനോട് പറഞ്ഞിട്ടുണ്ട്. ക്ഷണിച്ചാല്‍ മാത്രമേ പാര്‍ട്ടികള്‍ വരൂ. മഹാരാഷ്ട്രയിലാവാമെങ്കില്‍ അത് ദേശീയ തലത്തിലുമാവാം എന്ന് റാവത്ത് പറഞ്ഞു.

5

ശിവസേനയെ സഖ്യത്തില്‍ ചേരാനായി ക്ഷണിച്ചാല്‍ അത് സംഭവിക്കും. ഇക്കാര്യം ഉദ്ധവ് താക്കറെയോട് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറയുന്നു. രാഹുലിനെ കുറിച്ച് ആളുകള്‍ പറയുന്നത് ശരിയല്ല. അദ്ദേഹം നന്നായി ചിന്തിക്കുന്ന വ്യക്തിയാണ്. കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന് അത് പരിഹരിക്കേണ്ടതുണ്ടെന്നും റാവത്ത് പറഞ്ഞു. അതേസമയം ഉദ്ധവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഹുലിനെയും പ്രിയങ്കയെയും റാവത്ത് കണ്ടത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പുതിയ റോള്‍ ശിവസേനയ്ക്കുണ്ടാവും. ബിജെപിയുടെ ഹിന്ദുത്വത്തെ പ്രതിരോധിക്കുക എന്ന ടാര്‍ഗറ്റാണ് അവര്‍ക്കുള്ളത്. പതിമൂന്നോളം പാര്‍ട്ടികള്‍ യുപിഎയില്‍ ചേരാനായി തയ്യാറെടുത്ത് നില്‍ക്കുന്നുണ്ട്. ഇവര്‍ പാര്‍ലമെന്റിലും കോണ്‍ഗ്രസ് വിളിക്കുന്ന യോഗങ്ങളുടെ ഭാഗമാണ്.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

 മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു

English summary
shiv sena will make an alliance with congress in two more states, even join upa says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X