കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധിക്കുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ, എനിക്കൊരു ചുക്കുമില്ല; ബിജെപിയെ വെല്ലുവിളിച്ച് മമത ബാനര്‍ജി

Google Oneindia Malayalam News

ദില്ലി:ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ പശ്ചിമബംഗാളില്‍ കടന്നു കയറാന്‍ കോപ്പുകൂട്ടൂന്ന ബിജെപിക്കെതിരെ വിമര്‍ശനം ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള രഥയാത്രക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ശക്തമായ വാക്പോരുകള്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ കടുപ്പിക്കുകയാണ് മമത.

ഞാന്‍ ബജറ്റിനെ എതിര്‍ത്തു നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചിലതു പറഞ്ഞു. അതിന് അവര്‍ എന്നെയും അറസ്റ്റു ചെയ്യുകയാണെങ്കില്‍ എനിക്കൊരു പ്രശ്നവുമില്ലെന്നാണ് കഴിഞ്ഞ ദിവസം മമത വ്യക്തമാക്കിയത്. മമതയുടെ അടുത്ത സഹായിയായ മണിക് മജൂദാറിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സമ്മര്‍ദ്ദം ചെലുത്തുന്നു

സമ്മര്‍ദ്ദം ചെലുത്തുന്നു

അധികൃതര്‍ തന്നെ അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചാല്‍ തനിക്ക് ഒരു പ്രശ്നവുമില്ല. പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാന്‍ സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്രമ മോദിയും ബിജെപിയും സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രിയായ മമത ആരോപിക്കുന്നു.

ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല

ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല

ഞാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. നരേന്ദ്രമോദി ഓഫീസര്‍മാരെ വീട്ടിലേക്ക് വിളിപ്പിക്കുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. അദ്ദേഹം അവരോട് ചിലത് ചെയ്യാന്‍ പറയുന്നു.

പ്രതിപക്ഷത്തെ താഴ്ത്തി കാട്ടാന്‍

പ്രതിപക്ഷത്തെ താഴ്ത്തി കാട്ടാന്‍

ജനങ്ങളുടെ കണ്ണില്‍ പ്രതിപക്ഷത്തെ താഴ്ത്തി കാട്ടാനുള്ള ശ്രമാമാണ് ഇത്. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്റെ പാചകക്കാരനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു. കഴിഞ്ഞ ദിവസം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനേയും മമത രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പ്രഹസനവും നിരാശാജനകവുമായ ബജറ്റ്

പ്രഹസനവും നിരാശാജനകവുമായ ബജറ്റ്

വെറും പ്രഹസനവും നിരാശാജനകവുമായ ബജറ്റ് എന്നായിരുന്നു മമത ഇടക്കാല ബജറ്റിനെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ പ്രകടനപത്രികയാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

കിസാന്‍ നിധി

കിസാന്‍ നിധി

ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു കിസാന്‍ നിധി വെറും പ്രഹസനമാണ്. കര്‍ഷകര്‍ക്ക് വര്‍ഷം തോറും ആറായിരം രൂപ അക്കൗണ്ടില്‍ എത്തുമെന്ന് അവകാശപ്പെടുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന നിധി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഈ പദ്ധതി വഴി പണം ലഭിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

ഈ പദ്ധതിക്കായി 75000 കോടിയാണ് വകയിരുത്തിയത്. ഇപ്പോള്‍ കര്‍ഷകര്‍ക്കായി വലിയ പ്രഖ്യാപനം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവര്‍ഷം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി മോദി സര്‍ക്കാര്‍ അജണ്ടകളൊന്നും പ്രഖ്യാപിക്കാതിരുന്നത്. എല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും മമത കുറ്റപ്പെടുത്തി

സര്‍ക്കാറിന്‍റെ കാലാവധി

സര്‍ക്കാറിന്‍റെ കാലാവധി

ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാറിന് സാധിക്കില്ല. അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരായിരിക്കും ബജറ്റ് അവതരിപ്പിക്കുക. ഈ സര്‍ക്കാറിന്‍റെ കാലാവധി വെറും ഒരുമാസത്തിനുള്ളില്‍ അവസാനിക്കും.

ഇതൊരു ചതിയാണ്

ഇതൊരു ചതിയാണ്

രോഗി മരിച്ചതിന് ശേഷം ഡോക്ടര്‍ വന്നത് പോലെയാണ് ഈ ബജറ്റ്. ഇതൊരു ചതിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴിലവസരങ്ങളാണ് രാജ്യത്ത് ഇല്ലാതായത്. രാജ്യത്തെ ബാങ്കിംഗ് സംവിധാനം തൊഴില്‍ മേഖലയും തകര്‍ന്നു. എല്ലാ മേഖലയിലും മോദി പരാജയമാണെന്നും മമത അഭിപ്രായപ്പെട്ടു.

സ്വന്തം പ്രശസ്തിക്ക് വേണ്ടി

സ്വന്തം പ്രശസ്തിക്ക് വേണ്ടി

പശ്ചിമബംഗാളില്‍ സ്വാസ്ഥ്യ സതി എന്ന പേരില്‍ വിജയകരമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. മോദിയുടെ ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയില്‍ നിന്നും തെരഞ്ഞെടുത്ത പദ്ധതിയാണിത്. എന്നാല്‍ സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് മോദി ആയുഷ്മാന്‍ ഭാരത് പദ്ധതി ഉപയോഗിക്കുന്നത്.

ഭിക്ഷ നല്‍കുന്നത് പോലെ

ഭിക്ഷ നല്‍കുന്നത് പോലെ

സ്വന്തം ഇഷ്ടപ്രകാരം പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രീതിയാണ് ബിജെപിയുടേയും മോദിയുടേയും. ഈ പദ്ധതികള്‍ക്കെല്ലാം വേണ്ട സാമ്പത്തികം നല്‍കുന്നത് സംസ്ഥാനങ്ങളാണ്. നികുതിയിനത്തില്‍ ശേഖരിക്കുന്ന ഈ തുക ഭിക്ഷ നല്‍കുന്നത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് തിരികെ തരുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചു.

English summary
waiting for my cook to be questioned mamata banerjee attack pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X