കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിലെത്തി വയനാടന്‍ ടീം, 'ടീം രാഗാ' പണി തുടങ്ങി! കൊഴുപ്പിക്കാന്‍ 'വന്‍ സോഷ്യല്‍ മീഡിയ വാര്‍ റൂം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
വയനാട്ടില്‍ രാഹുലിന്റെ ടീം ഫുള്‍ എനര്‍ജിയില്‍

വയനാട്ടില്‍ പോരാട്ടം കനക്കുകയാണ്. അരയും തലയും മുറുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് വേണ്ടി പണി തുടങ്ങി കഴിഞ്ഞു. എഐസിസി, കെപിസിസി നിരീക്ഷകര്‍ മണ്ഡലത്തില്‍ എത്തി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. രാഹുലിന്‍റെ ഭൂരിപക്ഷം നാലിരട്ടിയാക്കണമെന്നതാണ് പാര്‍ട്ടിയുടെ ടാര്‍ജറ്റ്.

<strong>വയനാട്ടില്‍ രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍ നേതൃത്വം ഓഫര്‍ വെച്ചത്.. വെളിപ്പെടുത്തി ടി സിദ്ധിഖ്</strong>വയനാട്ടില്‍ രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍ നേതൃത്വം ഓഫര്‍ വെച്ചത്.. വെളിപ്പെടുത്തി ടി സിദ്ധിഖ്

രാഹുലിന്‍റെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി ശക്തമയാ പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ വയനാട്ടില്‍ ടീം രാഗാ ഒരുക്കുന്നത് അതിലും വലിയ തന്ത്രങ്ങളാണ്. വിശദാംശങ്ങളിലേക്ക്

 കഠിന പ്രയത്നം

കഠിന പ്രയത്നം

ദേശീയ അധ്യക്ഷനെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള ശക്തമായ പരിശ്രമത്തിലാണ് വയനാട്ടിലെ യുഡിഎഫ് നേതൃത്വം. രാഹുലിന്‍റെ അഭാവം അറിയിക്കാത്ത തരത്തിലുള്ള പ്രചരണമാണ് മണ്ഡലത്തില്‍ യുഡിഎഫ് നേതൃത്വം നല്‍കുന്നത്.

 പ്രത്യേക സംഘം

പ്രത്യേക സംഘം

പ്രചരണത്തിനായി എഐസിസി, കെപിസിസി അംഗങ്ങള്‍ ഉള്ള പ്രത്യേക ടീം വയനാട്ടില്‍ തയ്യാറായി കഴിഞ്ഞു. ഇവര്‍ വീടുകള്‍ തോറും കയറി ഇറങ്ങിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. അതിനിടെ വയനാട്ടിലെ ടീം രാഗാ രാഹുലിന്‍റെ സിറ്റിങ്ങ് മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തി.

 അമേഠിയിലേക്ക്

അമേഠിയിലേക്ക്

രാഹുലിന്‍റെ അമേഠിയിലെ വികസനങ്ങള്‍ എന്തെന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനായിരുന്നു സംഘത്തിന്‍റെ സന്ദര്‍ശനോദ്ദേശം. വയനാട്ടില്‍ നിന്നുള്ള അഞ്ചംഗ ടീമാണ് അമേഠി സന്ദര്‍ശിച്ചത്.

 അഞ്ചംഗ ടീം

അഞ്ചംഗ ടീം

അമേഠിയില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ദിനം സംഘവും മണ്ഡലത്തില്‍ എത്തി.15 വര്‍ഷം എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ചെയ്തതതെന്തെന്ന് നേരിട്ട് അറിഞ്ഞ് ബോധ്യപ്പെടുകയായിരുന്നു സംഘം.

 അമേഠിയിലെ വികസനം

അമേഠിയിലെ വികസനം

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് സംഘം വ്യക്തമാക്കുന്നു. വികസന മുന്നേറ്റത്തിന്‍റെ ഉദാഹരണമാണ് രാഹുല്‍ നേരിട്ട് നോക്കി നടത്തുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ സഞ്ജയ് ഗാന്ധി ഹോസ്പിറ്റല്‍, സംഘം പറയുന്നു.

 വ്യവസായ വിദ്യാഭ്യാസ മേഖല

വ്യവസായ വിദ്യാഭ്യാസ മേഖല

അമേഠയില്‍ സാക്ഷരതാ നിരക്ഷ് 62 ശതമാനമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിിരക്കാണിത്. വിദ്യാഭ്യാസ മേഖലയില്‍ എംപിയെന്ന നിലയില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്, സംഘത്തിലുണ്ടായിരുന്ന മലപ്പുറം ഡിസിസി പ്രസിഡന്‍റ് മഹേഷ് ബാബു പറഞ്ഞു.

 സിപിഎം പ്രചരണത്തിന്

സിപിഎം പ്രചരണത്തിന്

അമേഠിയെ കുറിച്ച് നിരവധി വ്യാജ പ്രചരണങ്ങളാണ് എതിരാളികള്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നത്. വയനാടിനെ മറ്റൊരു അമേഠിയാക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഎമ്മും ബിജെപിയും പ്രചരിപ്പിക്കുന്നത്.
മണ്ഡലത്തിലെ വിദ്യാഭ്യാസ വ്യവസായ മേഖലകളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ കാര്യങ്ങളുടെ ഫോട്ടോകള്‍ ശേഖരിച്ചിട്ടുണ്ട്.

 അമേഠിയില്‍ നിന്ന് എത്തിച്ചു

അമേഠിയില്‍ നിന്ന് എത്തിച്ചു

ഇനി കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ ചിത്രങ്ങള്‍ തെളിവായി നല്‍കും, ടീം അംഗമായ സുനില്‍ പറഞ്ഞു. അമേഠിയില്‍ ശക്തമായ പ്രചരണങ്ങളാണ് അവിടുത്തെ ടീം നടത്തുന്നത്. അത് വയനാട്ടിലും നടപ്പാക്കും. ഇപ്പോള്‍ വയനാടും അമേഠിയും തമ്മിലാണ് യഥാര്‍ത്ഥത്തില്‍ മത്സരം നടക്കുന്നത്.

 മത്സരം

മത്സരം

രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ഭൂരിപക്ഷം നേടികൊടുക്കുന്നത് ഏത് മണ്ഡലമാണെന്ന കടുത്ത മത്സരത്തിലാണ് ഞങ്ങള്‍ ടീമുകള്‍, സിനില്‍ പറഞ്ഞു. അതിനിടെ വയനാട്ടില്‍ യുഡിഎഫിന് എതിരെ ഉയരുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ മറികടക്കാന്‍ പ്രത്യേക ടീമിനേയും കോണ്‍ഗ്രസ് ഒരുക്കിയിട്ടുണ്ട്.

 സോഷ്യല്‍ മീഡിയ ടീം

സോഷ്യല്‍ മീഡിയ ടീം

മുക്കത്താണ് സോഷ്യല്‍ മീഡിയ ടീം പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീമിന്‍റെ ചുമതല കെപി അനില്‍ കുമാറിനാണ്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ വിദഗ്ദരായ യുവാക്കളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 കളം മുറുക്കി യുഡിഎഫ്

കളം മുറുക്കി യുഡിഎഫ്

സോഷ്യല്‍ മീഡിയ ട്രന്‍റിന് അനുസരിച്ച് രാഹുലിന് വേണ്ടി വന്‍ പ്രചരണം നടത്താനാണ് ടീം ഒരുങ്ങുന്നത്. അതേസമയം യുഡിഎഫിന് എതിരെ നടക്കുന്ന കുപ്രചരണങ്ങളേയും ചെറുക്കും. എതിരാകളില്‍ നടത്തുന്ന ചട്ടലംഘനം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നടപടികളും ടീം സ്വീകരിക്കും.

<strong>ഒരുങ്ങുന്നത് വന്‍ അട്ടിമറി? പ്രചരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന് നാല് നേതാക്കള്‍</strong>ഒരുങ്ങുന്നത് വന്‍ അട്ടിമറി? പ്രചരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന് നാല് നേതാക്കള്‍

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Wayanad Congress team amazed by ‘Rahul effect’ in Amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X