മദ്ധ്യപ്രദേശ്: രാഷ്ട്രീയക്കളിയാണെങ്കില്‍ തിരിച്ചും കളിക്കുമെന്ന് കോണ്‍ഗ്രസ്

Subscribe to Oneindia Malayalam

ഭോപ്പാല്‍: മദ്ധ്യപ്രദേശ് കര്‍ഷകസമര വിഷയത്തില്‍ ഒരു രാഷ്ട്രീയക്കളിക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യമെങ്കില്‍ തിരിച്ചും കളിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കര്‍ഷകരുടെ ദു:ഖം സര്‍ക്കാരിനു മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗം കര്‍ഷകരാണ്. അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലമോ കാര്‍ഷിക വായ്പകളോ അവര്‍ക്കു ലഭിക്കുന്നില്ല, കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞു. മദ്ധ്യപ്രദേശിലെ കര്‍ഷകസമരത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പില്‍ മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയ പിസി ചാക്കോ അഭിനന്ദിച്ചു. അത് രാഹുലിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ഈ വിഷയത്തില്‍ ഒന്നു ട്വീറ്റ് ചെയ്യാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ കുറ്റപ്പെടുത്തി. ആരാണ് പണക്കാര്‍, ആരാണ് പാവപ്പെട്ടവര്‍ എന്ന് മോദിക്ക് നന്നായറിയാം. കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതിനു പകരം അവര്‍ക്കു നേരെ ബുള്ളറ്റുകള്‍ പായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ടോം വടക്കന്‍ പറഞ്ഞു.

 farmersuicid

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മദ്ധ്യപ്രദേശില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. എടിഎമ്മുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും പാല്‍, പെട്രോള്‍, ഡീസല്‍ എന്നിവ ലഭ്യമാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
Congress says thet they would stand with the farmers
Please Wait while comments are loading...