കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിങ് ബൂത്തില്‍ ബഹളം; ബിജെപി സ്ഥാനാര്‍ഥി കരഞ്ഞു, തൃണമൂല്‍ പ്രശ്‌നക്കാരെന്ന് പരാതി

Google Oneindia Malayalam News

കൊല്‍ക്കത്ത: വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. ആറാംഘട്ട വോട്ടെടുപ്പില്‍ ഏഴ് മണ്ഡലങ്ങളാണ് ബംഗാളില്‍ ജനവിധി തേടുന്നത്. ഘട്ടാല്‍ മണ്ഡലവും ഇതില്‍പ്പെടും. ഇവിടെ പോളിങ് ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെ തൃണമൂലിന്റെ വനിതാ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്‌തെന്ന പരാതി ഉയര്‍ന്നു. ഭാരതി ഘോഷ് കരഞ്ഞുകൊണ്ടാണ് ഇക്കാര്യം വിവരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പോളിങ് ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ചോദ്യം ചെയ്യുകയായിരുന്നു. പിടിച്ചുതള്ളിയെന്നും ഭാരതി ഘോഷ് പറയുന്നു.

Bjp

ബംഗാളിലെ മുന്‍ ഐപിഎസ് ഓഫീസറാണ് ഭാരതി ഘോഷ്. നേരത്തെ ഇവര്‍ മമതാ ബാനര്‍ജിയുടെ വലംകൈ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. ഘട്ടാല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുകയും ചെയ്തു. മമതക്കെതിരെ ഇവര്‍ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഗുണ്ടായിസമാണ് കളിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ചന്ദ്ഖലി ബൂത്തില്‍ ബിജെപി ഏജന്റിനെ പ്രവേശിപ്പിച്ചില്ലെന്ന് ഭാരതി ഘോഷ് ആരോപിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എല്ലാത്തിനും പിന്നില്‍. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിക്കുമെന്നും ഭാരതി ഘോഷ് പറഞ്ഞു.

അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!

വെസ്റ്റ് മിഡ്‌നാപൂരില്‍ ആറ് വര്‍ഷം എസ്പി ആയിരുന്നു ഭാരതി ഘോഷ്. 2011 മുതല്‍ 2017 വരെ ഇവരാണ് ജില്ലയിലെ പോലീസിനെ നിയന്ത്രിച്ചത്. ബംഗാളില്‍ വ്യാപക സംഘര്‍ഷമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാന പോലീസിന് ബൂത്തില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ സ്ഥാനാര്‍ഥിയെ തടഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കേന്ദ്രസേനാംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്കൊപ്പം വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലെന്നും കേന്ദ്രസേനാംഗങ്ങള്‍ പറഞ്ഞു.

English summary
West Bengal BJP leader Bharati Ghosh breaks down after blocked at Bengal poll booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X