രസഗുള 'യുദ്ധത്തില്‍' പശ്ചിമ ബംഗാളിന് വിജയം! ഒഡീഷയെ ചതിച്ചത് ലക്ഷ്മി ദേവി... ശരിക്കും രസഗുള കയ്ച്ചു..

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഒടുവില്‍ രസഗുള 'യുദ്ധത്തില്‍' പശ്ചിമബംഗാളിന് വിജയം. അയല്‍സംസ്ഥാനമായ ഒഡീഷയുമായുള്ള നിയമപോരാട്ടത്തിനൊടുവിലാണ് ബംഗാളിന് അനുകൂലമായ വിധി ലഭിച്ചത്. ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് രജിസ്‌ട്രേഷന്‍(ജിഐ) ടാഗ് സ്വന്തമാക്കിയതാണ് രസഗുളയുടെ അവകാശം ബംഗാളിന് ലഭിക്കാന്‍ കാരണമായത്.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയതല്ല! ഇടത് സര്‍ക്കാരിന്‍റെ ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം

ഭാര്യയെ മൊഴി ചൊല്ലി രണ്ടാം വിവാഹത്തിന് ശ്രമം! അളിയന്റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍, സംഭവം കണ്ണൂരില്‍

2015 സെപ്റ്റംബറിലാണ്  രസഗുളയുടെ അവകാശത്തെ ചൊല്ലി ഒഡീഷയും ബംഗാളും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. ഒഡീഷ സര്‍ക്കാര്‍ രസഗുള ദിവസ് ആഘോഷിക്കാന്‍ തുടങ്ങിയത് അയല്‍സംസ്ഥാനമായ ബംഗാളിനെ ചൊടിപ്പിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി നിയമപോരാട്ടത്തിലെത്തി. രസഗുള തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദത്തില്‍ ഇരുസംസ്ഥാനങ്ങളും ഉറച്ചുനിന്നു. ലക്ഷ്മി ദേവിയുടെയും ജഗന്നാഥന്റെയും ഐതിഹ്യം പറഞ്ഞാണ് ബംഗാളിന്റെ വാദങ്ങളെ ഒഡീഷ എതിര്‍ത്തിരുന്നത്. എന്നാല്‍ ഈ വാദങ്ങളെ ബംഗാള്‍ അംഗീകരിച്ചില്ല. ഒടുവില്‍ ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കുന്ന ജിഐ ടാഗ് ബംഗാളിന് ലഭിച്ചതോടെ രസഗുള പോരാട്ടത്തിന് വിരാമമായി.

രസഗുള...

രസഗുള...

ലക്ഷ്മി ദേവിയുടെയും ജഗന്നാഥന്റെയും ഐതിഹ്യം പറഞ്ഞാണ് ഒഡീഷ സര്‍ക്കാര്‍ രസഗുളയ്ക്കായി വാദിച്ചത്. ലക്ഷ്മി ദേവിയെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവ് ജഗന്നാഥന്‍ രഥയാത്രയ്ക്ക് പോയി. ഇതില്‍ വിഷമിത്തലായ ലക്ഷ്മി ദേവി വീട്ടില്‍ തിരിച്ചെത്തിയ ജഗന്നാഥനെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കാനായി ജഗന്നാഥന്‍ രസഗുള സമ്മാനിക്കുകയായിരുന്നു. ഈ സംഭവമാണ് രസഗുളയുടെ ഉത്ഭവമെന്ന് ഒഡീഷ കോടതിയില്‍ വാദിച്ചു.

ബംഗാള്‍...

ബംഗാള്‍...

എന്നാല്‍ ഒഡീഷയുടെ വാദങ്ങളെ അപ്രസക്തമാകുന്ന വാദങ്ങളുമായാണ് ബംഗാള്‍ കോടതിയിലെത്തിയത്. ഉറതൈരിലാണ് രസഗുള ഉണ്ടാക്കുന്നതെന്നും, ഇത് ദൈവങ്ങള്‍ക്ക് അശുദ്ധമാണെന്നും ബംഗാള്‍ കോടതിയില്‍ വാദിച്ചു. അതിനാല്‍ ഒഡീഷയുടെ വാദത്തില്‍ കഴമ്പില്ലെന്നും ബംഗാള്‍ കോടതിയെ അറിയിച്ചു.

ജിഐ ടാഗ്...

ജിഐ ടാഗ്...

ഇരുസംസ്ഥാനങ്ങളുടെയും വാദങ്ങള്‍ക്ക് ശേഷമാണ് രസഗുളയുടെ ജിഐ ടാഗ് ബംഗാളിന് ലഭിച്ചത്. ഒരു ഉല്‍പ്പന്നത്തിന്റെ യഥാര്‍ഥ ഉത്ഭവസ്ഥലത്തെ തിരിച്ചറിയുന്നതിനാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഇനി മുതല്‍ രസഗുളയുടെ അവകാശം പശ്ചിമ ബംഗാളിനായിരിക്കും.

ബംഗാള്‍ പറയുന്നത്...

ബംഗാള്‍ പറയുന്നത്...

19-ാം നൂറ്റാണ്ടില്‍ തങ്ങളുടെ നാട്ടിലാണ് ആദ്യമായി രസഗുള ഉണ്ടാക്കിയതെന്നാണ് ബംഗാളിന്റെ വാദം. നബിന്‍ ചന്ദ്രദാസെന്ന വ്യക്തിയാണ് 1868ല്‍ ആദ്യമായി രസഗുള നിര്‍മ്മിച്ചതെന്നും ബംഗാള്‍ അവകാശപ്പെടുന്നു. കേവലമൊരു വികാരത്തിന്റെ പുറത്തല്ല ഇരുസംസ്ഥാനങ്ങളും രസഗുള യുദ്ധം ആരംഭിച്ചത്. രസഗുളയുടെ അവകാശം ലഭിക്കുന്നത് ആ സംസ്ഥാനത്തെ പലഹാര നിര്‍മ്മാതാക്കള്‍ക്ക് വലിയ രീതിയില്‍ ഗുണകരമാകുമെന്നതും ഈ തര്‍ക്കത്തിന് ആക്കം കൂട്ടിയിരുന്നു.

English summary
west bengal wins rasagulla war against odisha.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്