Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി? ഗുണഭോക്താക്കൾ ആരെല്ലാം?

ദേശീയ ഭക്ഷ്യ സുരക്ഷ നിയമം 2013 പ്രകാരം രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും അതിഥി തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ന്യായ വില കടകളിൽ നിന്ന് സബ്സിഡി റേഷൻ വാങ്ങാൻ അനുവദിക്കുന്ന പദ്ധതിയാണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് സ്കീം

ന്യൂഡൽഹി: ചൊവ്വാഴ്ചയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകിയത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററുമായി കൂടിയാലോചിച്ച് തൊഴിലാളികളുടെ വിവര ശേഖരണത്തിനായുള്ള പോർട്ടൽ ജുലൈ 31 നകം ആരംഭിക്കണമെന്നും കോവിഡ് മഹാമാരി അവസാനിക്കുന്നത് വരെ സമൂഹ അടുക്കള വഴി അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

എന്താണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് (ONORC) പദ്ധതി?

എന്താണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് (ONORC) പദ്ധതി?

ദേശീയ ഭക്ഷ്യ സുരക്ഷ നിയമം 2013 പ്രകാരം രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും അതിഥി തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ന്യായ വില കടകളിൽ നിന്ന് സബ്സിഡി റേഷൻ വാങ്ങാൻ അനുവദിക്കുന്ന പദ്ധതിയാണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് സ്കീം. നിലവിൽ സംസ്ഥാനങ്ങളാണ് റേഷൻ കാർഡ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ റേഷൻ കാർഡ് ഉടമയുടെ പേരിലുള്ള കടയിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാൻ സാധിക്കൂ.

പുതിയ അപേക്ഷ വേണ്ട

പുതിയ അപേക്ഷ വേണ്ട

ഈ സ്ഥിതിയിൽ മാറ്റം വരുത്തുന്നതാണ് പുതിയ പദ്ധതി. മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് പകരം ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തുള്ള ഏത് റേഷൻ കടയിൽ നിന്നും തനിക്ക് അവകാശപ്പെട്ട സബ്സിഡി റേഷൻ വാങ്ങാൻ സാധിക്കും. ഉദ്ദാഹരണത്തിന് കേരളത്തിലുള്ള ആരെങ്കിലും തമിഴ്നാട്ടിലേക്കോ ബംഗ്ലൂർ, മുംബൈ പോലുള്ള നഗരങ്ങളിലേക്കോ താമസം മാറ്റിയാൽ റേഷൻ കാർഡ് മാറേണ്ടി വരില്ല.

എങ്ങനെയാണ് ഒരു രാജ്യം ഒരു റേഷൻ പദ്ധതി നടപ്പാക്കുക?

എങ്ങനെയാണ് ഒരു രാജ്യം ഒരു റേഷൻ പദ്ധതി നടപ്പാക്കുക?

ഗുണഭോക്താക്കളുടെ റേഷൻ കാർഡ്, ആധാർ നമ്പർ, ഇലക്ട്രോണിക് പോയിൻറ്സ് ഓഫ് സെയിൽ (ഇപോസ്) എന്നിവയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാവുക. റേഷൻ കടകളിലെ ബയോമെട്രിക് ഉപകരണങ്ങളിലൂടെ ഗുണഭോക്താവിനെ തിരിച്ചറിയാൻ സാധിക്കും. ഇതിനായി രണ്ട് പോർട്ടലുകളാണ് സിവിൽ സപ്ലൈസ് വകുപ്പ് ഉപയോഗിക്കുന്നത്. ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (IM-PDS) (impds.nic.in), അന്നവിത്രൻ (annavitran.nic.in) എന്നീ പോർട്ടലുകളിൽ ഗുണഭോക്താവിന്റെ വിവരങ്ങൾ ലഭ്യമാകും.

റേഷൻ വിതരണം

റേഷൻ വിതരണം

ഒരു റേഷൻ കാർഡ് ഉടമ ന്യായമായ വിലക്കടയിലേക്ക് പോകുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ സ്വയം അല്ലെങ്കിൽ ബയോമെട്രിക് സാങ്കേതിക വിദ്യ വഴി വിരലടയാളം നൽകുമ്പോൾ അവരുടെ വിവരങ്ങൾ ലഭ്യമാകും. ഇത്തരത്തിൽ ലഭിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ച ശേഷം കടയുടമ ആവശ്യമായ റേഷൻ ഗുണഭോക്താവിന് കൈമാറുന്നു. ഇത് കൃത്യമായി നേരത്തെ പറഞ്ഞ പോർട്ടലുകളിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

എത്ര പേർക്ക് ഇത് പ്രയോജനം ചെയ്യും?

എത്ര പേർക്ക് ഇത് പ്രയോജനം ചെയ്യും?

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 81 കോടി ആളുകൾക്ക് ന്യായമായ വില കടകളിൽ നിന്ന് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അർഹതയുണ്ട്. 3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ്, കിലോയ്ക്ക് 1 രൂപയ്ക്ക് നാടൻ ധാന്യങ്ങൾ എന്നിങ്ങനെയാണ് സബ്സിഡി റേഷൻ . 2021 ജൂൺ 28 ലെ കണക്കനുസരിച്ച് 5.46 ലക്ഷം റേഷൻ കടകളും 23.63 കോടി റേഷൻ കാർഡ് ഉടമകളും രാജ്യത്തുണ്ട്. രാജ്യത്ത് കോടികണക്കിന് അതിഥി തൊഴിലാളികളാണ് വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത്. ഇവർക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കും.

ഇതുവരെ

ഇതുവരെ

69 കോടി എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കളെ ഉൾക്കൊള്ളുന്ന 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതുവരെ ഒ‌എൻ‌ആർ‌സിയിൽ ചേർന്നതായാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അസം, ഛത്തീസ്ഗഡ്, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങൾ ഇനിയും പദ്ധതിയുടെ ഭാഗമായിട്ടില്ല. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒഎൻ‌ആർ‌സിക്ക് കീഴിൽ പ്രതിമാസം ശരാശരി 1.35 കോടി പോർട്ടബിലിറ്റി ഇടപാടുകൾ രേഖപ്പെടുത്തുന്നുണ്ട്.

Recommended Video

cmsvideo
    Central government is not supplying free food kit to any states
    സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ

    സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ

    പരമ്പരാഗത പൊതു വിതരണ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥനങ്ങൾക്ക് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോവിഡ് -19 മഹാമാരിയുടെ സമയത്ത് സംസ്ഥാനങ്ങൾ അധിക വായ്പയെടുക്കുന്നതിനുള്ള മാനദണ്ഡമെന്ന നിലയിൽ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ പരിഷ്കരണം നടപ്പാക്കിയ 17 സംസ്ഥാനങ്ങൾക്ക് 2020-21 സാമ്പത്തിക വർഷത്തിൽ 37,600 കോടി രൂപ വായ്പയെടുക്കാനും അനുമതി നൽകി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+