കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനാണോ..? സൂക്ഷിച്ചോ..ഗ്രൂപ്പിലെ അംഗം വിചാരിച്ചാല്‍ അഴിയെണ്ണാം..!!

  • By അനാമിക
Google Oneindia Malayalam News

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയാനുള്ള പുതിയ നടപടികളുടെ ഭാഗമായി പണി കിട്ടാന്‍ പോകുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്കാണ്. വാട്സ്സആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്ന പല വിവരങ്ങളും വര്‍ഗീയ കലാപങ്ങള്‍ വരെയുണ്ടാക്കാന്‍ തക്ക ശക്തിയുള്ളതാണെന്ന കണ്ടെത്തലാണ് ഗ്രൂപ്പുകളെ നിയന്ത്രിക്കാനുള്ള സൈബര്‍ ക്രൈം പോലീസിന്റെ തീരുമാനത്തിന് പിറകില്‍.

whatsapp

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ആഗ്രൂപ്പില്‍ കുറ്റകരമായ എന്തെങ്കിലും പങ്കുവെയ്ക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്താല്‍ പണികിട്ടുക ഗ്രൂപ്പ് അഡ്മിനാണ്. മതം, ജാതി, ദേശീയത, ഭാഷ, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ കുറ്റകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാലാണ് ഗ്രൂപ്പ് അഡ്മിന്‍ കുടുങ്ങുക. ഇത്തരത്തിലുള്ള കുറ്റകരമായ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഗ്രൂപ്പ് അഡ്മിനായിരിക്കും.

whatsapp

ജാതിയുടേയോ മതത്തിന്റെയോ ദേശീയതയുടേയോ പേരില്‍ ശത്രുതയോ അസഹിഷ്ണുതയോ വളര്‍ത്തുന്ന പോസ്റ്റുകള്‍ താന്‍ അഡ്മിനായിരിക്കുന്ന ഗ്രൂപ്പില്‍ അംഗങ്ങളാരും പോസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഗ്രൂപ്പ് അഡ്മിനാണ്. പിടിക്കപ്പെട്ടാല്‍ ഐപിസി 153 എ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

English summary
Whatsapp group admin may land in jail for group members mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X