'ബിജെപി എംപിക്ക് കോൺഗ്രസ് അയച്ച 10 ദോശ എവിടെ? ആര് കഴിച്ചു?'; ചൂടുള്ള ചർച്ച
ബെംഗളൂരു: കർണാടകത്തിൽ പുതിയ 'ട്വിറ്റർ പോരിലാണ്' ബി ജെ പിയും കോൺഗ്രസും. എന്തിനെ ചൊല്ലിയാണെന്നല്ലേ? ഉത്തരം ദോശയെന്നാണ്. ദോശയുടെ പേരിൽ എന്തിന് വിവാദവും തർക്കവും എന്ന് അത്ഭുതപ്പെടാൻ വരട്ടെ, സംഭവം ഇങ്ങനെ
ബെംഗളൂരു നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് വലിയ വാർത്തയായിരുന്നു. ഇതിനിടയിൽ ബി ജെ പി എം പി തേജസ്വി സൂര്യ പങ്കിട്ടൊരു വീഡിയോ ആണ് ചർച്ചകൾക്ക് തുടക്കമായത്. പദ്മനാഭ നഗറിലെ ഒരു കടയില്‍ നിന്ന് മസാല ദോശ കഴിക്കുന്ന വീഡിയോ ആയിരുന്നു തേജസ്വി പങ്കിട്ടത്. ഒപ്പം ഈ കടയിൽ വന്ന് ദോശ കഴിക്കണമെന്ന് ആളുകളോട് ഈ വീഡിയോയിലൂടെ തേജസ്വി പറയുകയും ചെയ്തു.

വീഡിയോക്ക് പിന്നാലെ തേജസ്വിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ജനം മുഴുവൻ വെള്ളത്തിൽ മുങ്ങുമ്പോൾ ബി ജെ പി എംപി ദോശ ആസ്വദിക്കുകയാണെന്നായിരുന്നു കോൺഗ്രസ് വിമർശനം. മാത്രമല്ല എംപിക്ക് 10 ദോശ ഓൺലൈനായി പാർസൽ അയച്ചതായും കോൺഗ്രസ് വ്യക്തമാക്കി.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

നടിയും കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ മാനേജരുമായിരുന്ന ദിവ്യ സ്പന്ദന ഉൾപ്പെടെയുള്ളവർ തേജസ്വിക്കെതിരെ വിഷയത്തിൽ രംഗത്തെത്തി. ബംഗ്ലൂരിലെ വെള്ളം കയറിയ ചിത്രങ്ങളും തേജസ്വിയുടെ വീഡിയോയും ഒരുമിച്ച് ചേർത്ത് കൊണ്ടായിരുന്നു ദിവ്യ അടക്കമുള്ളവർ പ്രതികരിച്ചത്. അതേസമയം കോൺഗ്രസിന്റെ ട്വീറ്റുകളും വിമർശനങ്ങളും വൈറലായതിന് പിന്നാലെ മറുപടിയുമായി തേജസ്വിയും രംഗത്തെത്തി.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

കോൺഗ്രസ് അയക്കാമെന്ന് പറഞ്ഞ ദോശ തനിക്ക് ഇതുവരെ ലഭിച്ചില്ലെന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. 'അവർ എന്റെ വീട്ടിലേക്ക് ഒരു മസാല ദോശ പാഴ്സൽ അയക്കുമെന്ന് പറഞ്ഞിരുന്നു. അത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 24 മണിക്കൂറിലധികം കഴിഞ്ഞിരിക്കുന്നു, എനിക്ക് ഇപ്പോഴും അത് ലഭിച്ചിട്ടില്ല. ഇവിടെയും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അവർക്ക് ഒരു ദോശ പോലും ശരിയായി വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. അവരാണ് സംസ്ഥാന ഭരണം സ്വപ്നം കാണുന്നത്', തേജസ്വി ട്വീറ്റ് ചെയ്തു.

അതേസമയം തൊട്ട് പിന്നാലെ തേജസ്വിക്ക് മറുപടിയായി കോണ്‍ഗ്രസ് നേതാവ് തേജേഷ് കുമാറും രംഗത്തെത്തി. 'ദോശ കൃത്യമായി ഔദ്യോഗിക മേൽവിലാസത്തിലാണ് തന്നെയാണ് അയച്ചിരിക്കുന്നത്.സർക്കാരിലെ 40% അഴിമതിയെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ 100 ശതമാനവും അഴിമതിയാണെന്ന് ഇപ്പോൾ മനസിലാക്കാൻ സാധിച്ചു.ദോശ നിങ്ങളുടെ ഓഫീസിലെ ആരെങ്കിലും കഴിച്ചു കാണും', അഴിമതിയെന്ന ടാഗോടെ തേജേഷ് കുമാർ കുറിച്ചു.












Click it and Unblock the Notifications