Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി കുടുംബം പറഞ്ഞിട്ടും മുട്ടുമടക്കാത്ത നേതാവ്, ആരാണ് സിദ്ദുവിന്റെ ഉപദേഷ്ടാവ് മല്‍വീന്ദര്‍ സിംഗ്

ദില്ലി: പഞ്ചാബില്‍ ഇതുവരെ കാണാത്തൊരു പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേഷ്ടാവായി നിയമിതനായ മല്‍വീന്ദര്‍ സിംഗ് മലിയാണ് ഇപ്പോള്‍ സംസ്ഥാന മുഴുവന്‍ ചര്‍ച്ചയാവുന്നത്. എന്തിനേറെ പറയുന്നത് മലിയുടെ പരാമര്‍ശങ്ങള്‍ ബിജെപി പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. പാകിസ്താന്‍ വിഷയത്തില്‍ മലി നടത്തിയ ചില പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് മലി. ഗാന്ധി കുടുംബം തന്നെ ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും മലി പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ആരാണ് മല്‍വീന്ദര്‍ സിംഗ് മലി എന്ന ചോദ്യം ദേശീയ തലത്തില്‍ തന്നെ ഉയര്‍ന്നിരിക്കുകയാണ്.

താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

പാകിസ്താനില തന്റെ സുഹൃത്ത് ആരുസ ആലമുമായി ചേര്‍ത്താണ് അമരീന്ദറിനെതിരെ പുതിയ പരാമര്‍ശം മലി നടത്തിയിരിക്കുന്നത്. ആരുസ ആലമിനെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, പക്ഷേ പഞ്ചാബിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പാകിസ്താനാണോ എന്ന് മല്‍വീന്ദര്‍ ചോദിക്കുന്നു. താന്‍ മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനൊപ്പവും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ അധികാരങ്ങളെ താന്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും മല്‍വീന്ദര്‍ മലി പറഞ്ഞു. മതനേതാക്കളായ ഗുര്‍ചരണ്‍ സിംഗ് തൊഹാരയ്‌ക്കൊപ്പവും മല്‍വീന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മല്‍വീന്ദര്‍ സിംഗിനെ കുറിച്ച് അമരീന്ദറിന് നന്നായി അറിയാം. ഒരിക്കല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് മലി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിവാദ സ്‌കെച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് മലി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെ അമരീന്ദറിന്റെ പട്യാലയിലെ വസതിയിലേക്ക് സ്വാഗതം ചെയ്തിരുന്നു മല്‍വീന്ദര്‍ സിംഗ് മലി. പിന്നീട് ഈ വിഷയത്തില്‍ മാപ്പുപറഞ്ഞിരുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ നിര്‍ണായക റോള്‍ ഉണ്ടായിരുന്ന നേതാവാണ് ജഗദീഷ് ടൈറ്റ്‌ലറെന്നാണ് സിഖ് നേതാക്കള്‍ അടക്കം ആരോപിച്ചിരുന്നത്.

ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Recommended Video

cmsvideo
    കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

    സിഖ് പരമോന്നത സമിതി അകാല്‍ തക്തിന് മുന്നില്‍ ഹാജരായി ടൈറ്റ്‌ലറെ സ്വാഗതം ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞിരുന്നു മല്‍വീന്ദര്‍ സിംഗ് മലി. പല കാര്യങ്ങളിലും പാര്‍ട്ടിയെ വിവാദത്തില്‍ ചാടിക്കുന്നയാള്‍ എന്ന പേരുദോഷവും അദ്ദേഹത്തിനുണ്ട്. വിദ്യാര്‍ത്ഥി നേതാവായിരുന്ന മലി പഞ്ചാബ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പില്‍ ആര്‍ട്‌സ് അധ്യാപകനായി ചേരുകയായിരുന്നു. രണ്ട് ദശാബ്ദത്തോളം പഞ്ചാബ് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ മലിക്ക് സാധിച്ചിരുന്നു. മുമ്പ് തീവ്രവാദ കേസ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. പഞ്ചാബില്‍ നിന്ന് ഉയര്‍ന്ന് വന്ന കര്‍ഷക സമരത്തെയും അദ്ദേഹം പിന്തുണച്ചിരുന്നു.

    അതേസമയം മല്‍വീന്ദറിന്റെയും സിദ്ദുവിന്റെ തന്നെ മറ്റൊരു ഉപദേഷ്ടാവായ പ്യാരേലാല്‍ ഗാര്‍ഗിന്റെയും പരാമര്‍ശങ്ങള്‍ ഇത്തവണ ദില്ലി രാഷ്ട്രീയത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഗാന്ധി കുടുംബം ഈ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. യുപി തിരഞ്ഞെടുപ്പില്‍ അടക്കം ഈ ഉപദേഷ്ടാക്കളുടെ പരാമര്‍ശം തിരിച്ചടിയുണ്ടാക്കുമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കരുതുന്നത്. സിദ്ദുവിന്റെ നിയമനത്തില്‍ ഗാന്ധി കുടുംബം കടുത്ത അതൃപ്തിയിലാണ്. ബിജെപി ശക്തമാക്കാനാണ് ഈ പരാമര്‍ശങ്ങള്‍ സഹായിക്കുകയെന്ന് സോണിയാ ഗാന്ധിയും കരുതുന്നു. രാജ്യവിരുദ്ധ ടാഗ് ഗാന്ധി കുടുംബത്തിന് ചാര്‍ത്തി നല്‍കാനും ഇത് ബിജെപിയെ സഹായിച്ചേക്കും.

    അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നതിന് നിരാശനാണ്. അടുത്ത ദിവസം തന്നെ ഈ ഉപദേഷ്ടാക്കളെ നീക്കാന്‍ സോണിയ നിര്‍ദേശിക്കുമെന്നാണ് സൂചന. സിദ്ദുവിന്റെ ഉപദേഷ്ടാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം സിദ്ദുവിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. കശ്മീര്‍ കശ്മീരി ജനതയുടെ രാജ്യമെന്നാണ് മല്‍വീന്ദര്‍ സിംഗ് വിശേഷിപ്പിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+