• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ നേരിടാന്‍ ആര്? നിതീഷ് കുമാറിന്റെ വന്‍ പ്ലാന്‍; കോണ്‍ഗ്രസിന് ഓകെ, പിന്തുണയ്ക്കാന്‍ ഇവരും

Google Oneindia Malayalam News

ദില്ലി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ആരംഭിച്ച് നിതീഷ് കുമാര്‍. ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ നീക്കം വ്യാപകമാക്കിയിരിക്കുകയാണ് നിതീഷ്. ദില്ലിയിലെ നിര്‍ണായക ചര്‍ച്ചകള്‍ പുതിയ തന്ത്രം നിതീഷിന്റെ കൈയ്യിലുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും പരാജയപ്പെട്ട ഇടത്തേക്കാണ് നിതീഷ് എത്തുന്നത്.

വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. മമത ബാനര്‍ജി പ്രതിപക്ഷ നിരയില്‍ നിന്ന് ഇപ്പോള്‍ പിന്നോട്ട് മാറിയിരിക്കുകയാണ്. ബിജെപിയുമായി അടുപ്പവും മമത പുലര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ നയിക്കുന്നതിന്റെ ചുമതല നിതീഷിലേക്ക് വരുമെന്ന് ഉറപ്പായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

പ്രതിപക്ഷ നിരയില്‍ നിരവധി നേതാക്കളുണ്ട്. അവരില്‍ ആരാകും എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഇപ്പോഴുമുണ്ട്. നിലവില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. പിന്നീടുള്ളത് തൃണമൂല്‍ കോണ്‍ഗ്രസും, ഡിഎംകെയുമാണ്. ഇതില്‍ ഡിഎംകെ മാത്രമാണ് പൂര്‍ണ പിന്തുണയുമായി ഉള്ളത്. എന്നാല്‍ ബാക്കിയുള്ളവരെ ഒന്നിപ്പിക്കുക എന്ന ടാസ്‌കാണ് മുന്നിലുള്ളത്. ഇത് നിതീഷ് കുമാറിന് സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

2

അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്‌സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്‍

നിതീഷ് ത്രിദിന സന്ദര്‍ശനത്തിനായിട്ടാണ് ദില്ലിയിലെത്തിയത്. നിരവധി പ്രതിപക്ഷ നേതാക്കളെ അദ്ദേഹം കണ്ടു. ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷമാണ് നിതീഷ് ലക്ഷ്യമിടുന്നത്. ആരാകും സഖ്യത്തിന്റെ മുഖമെന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് നിതീഷ് പറയുന്നു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരെ അദ്ദേഹം കണ്ടു. ബിജെപിക്കെതിരെ ബദല്‍ കൊണ്ടുവരാനുള്ള അനുയോജ്യമായ സമയമാണ് ഇപ്പോഴത്തേതെന്ന് നിതീഷ് പറഞ്ഞു.

3

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

ശരത് പവാറും താനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ബിജെപിക്കൊപ്പം ഇല്ലാത്തവരെ മൊത്തം സഖ്യത്തില്‍ എത്തിക്കാനാണ് പ്ലാന്‍. ആരാകും ഈ സഖ്യത്തിന്റെ നേതാവെന്ന് പിന്നീട് തീരുമാനിക്കാം. ആദ്യം ഒരുമിച്ച് നില്‍ക്കുക എന്നതാണ് പ്രധാനമെന്നും നിതീഷ് പറഞ്ഞു. എല്ലാ ബിജെപി ഇതര പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ 2024ല്‍ ഒരു വെല്ലുവിളിക്കുള്ള അന്തരീക്ഷം ഒരുങ്ങും. ഏകപക്ഷീയമായ പോരാട്ടം എന്ന നില മാറും. ഞാന്‍ സംസാരിച്ചവരെല്ലാം പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും നിതീഷ് പറഞ്ഞു.

4

മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍

അതേസമയം കോണ്‍ഗ്രസിനോട് നിതീഷിന് വലിയ വിരോധമൊന്നുമില്ല. ബീഹാറില്‍ സഖ്യത്തിന്റെ കാര്യത്തില്‍ നിതീഷ് ആദ്യം വിളിച്ചതും സോണിയാ ഗാന്ധിയെയാണ്. രാഹുല്‍ ഗാന്ധിയോടും നിതീഷിന് എതിര്‍പ്പില്ല. പക്ഷേ ആര്‍ക്ക് കൂടുതല്‍ സീറ്റ് കിട്ടുന്നുവോ അവര്‍ നയിക്കുക എന്ന ഫോര്‍മുലയാണ് നിതീഷ് മുന്നോട്ട് വെച്ചതെന്നാണ് സൂചന. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടിയാല്‍ അവര്‍ തന്നെ സഖ്യത്തെ നയിക്കും. എന്നാല്‍ കഴിഞ്ഞ തവണ കേരളത്തില്‍ ഉണ്ടായ നേട്ടം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വല്ലാതെ പിന്നോട്ട് പോകും.

5

യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍

അതേസമയം മൂന്നാം മുന്നണിയെ നിതീഷ് തള്ളി. അങ്ങനൊരു മുന്നണിയുടെ ആവശ്യമില്ലെന്ന് നിതീഷ് പറഞ്ഞു. അങ്ങനൊരു മുന്നണിയുണ്ടെങ്കില്‍ അതായിരിക്കണം പ്രധാന മുന്നണി. മൂന്നാം മുന്നണിയായി അതിനെ കാണാനാവില്ലെന്നും നിതീഷ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലേക്ക് എനിക്ക് മോഹമുണ്ട് എന്ന് പറയുന്നത് തന്നെ തെറ്റാണ്. ആ പദവിയിലേക്ക് ഞാന്‍ വരില്ല. എനിക്ക് ആഗ്രഹവുമില്ലെന്ന് നിതീഷ് വ്യക്തമാക്കി. എന്നാല്‍ നിതീഷ് രംഗത്തിറങ്ങിയത് കൊണ്ട് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പ്രതിപക്ഷ നിരയില്‍ ഉറച്ച് നില്‍ക്കാന്‍ തയ്യാറാവും. മമതയ്ക്ക് അതിനുള്ള മികവുണ്ടായിരുന്നില്ല.

English summary
who will challenge narendra modi; nitish kumar have plans to face off bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X