ഉത്തരാഖണ്ഡിൽ ധാമിക്ക് പകരം ആര്? പഞ്ചാബിൽ മാർച്ച് 16ന് സത്യപ്രതിജ്ഞ; തിരഞ്ഞെടുപ്പ് കഴിഞ്ഞ വിശേഷങ്ങൾ
ഡൽഹി; ഉത്തരാഖണ്ഡിൽ ബിജെപിയുടെ വിജയത്തിനിടെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് ഏറ്റ പരാജയത്തിൽ ചർച്ചകളുമായി ബിജെപി. സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരി ഗണിക്കും എന്ന നിലയിലാണ് ചർച്ചകൾ നീങ്ങുന്നത്. മണിപ്പൂരിൽ നിലവിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങ് തന്നെ ഭരണചുമതല ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം പഞ്ചാബിൽ, ആം ആദ്മി പാർട്ടിയുടെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ മാർച്ച് 16 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചു.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ തന്റെ അവസാന മന്ത്രിസഭായോഗം ചേർന്നു. പിന്നീട് രാജ്ഭവനിൽ വെച്ച് അദ്ദേഹം ഗവർണർ ആനന്ദിബെൻ പട്ടേലിന് രാജിക്കത്ത് നൽകി. ഹോളിക്ക് ശേഷം മാത്രമേ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ മന്ത്രിസഭാംഗങ്ങളിൽ ഭൂരിഭാഗം പേർക്കും പുതിയ രൂപീകരണത്തിൽ അവസരം ലഭിക്കില്ലെന്ന ഊഹാപോഹങ്ങളും ശക്തമാണ്.
ഗോവയിൽ, മൂന്ന് സ്വതന്ത്ര എംഎൽഎമാരും രണ്ട് എംഎൽഎമാരുള്ള മഹാരാഷ്ട്രവാദി ഗോമനാടക് പാർട്ടി ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തതോടെ സർക്കാർ രൂപികരിക്കാൻ ആവിശ്യമായ എംഎൽഎമാരുടെ എണ്ണം നേടാൻ ബിജെപിക്ക് സാധിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പോരാടിയ എം.ജി.പിയെ എൻ.ഡി.എ നിരയിലേക്ക് ചേർക്കുന്നതിനോട് ചില എം.എൽ.എമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാലും കേന്ദ്രനേതൃത്തിൽ നിന്ന് വിമർശനം വരാത്തതിനാൽ ഇവരോട് യോജിക്കാൻ ബിജെപി തയ്യാറാകുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്ത് പുഷ്‌കർ സിംഗ് ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കണോ അതോ നിലവിലെ എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കണോ എന്നതാണ് ഉത്തരാഖണ്ഡിലെ ബിജെപിയുടെ ആശയക്കുഴപ്പം. ഒരു പാർലമെന്റ് അംഗത്ത തിരഞ്ഞെടുപ്പിന് നിർത്തി മുഖ്യമന്ത്രി ആക്കാനും ബിജെപി ഇവിടെ ആലോചിക്കുന്നുണ്ട്. എഴുപത് സീറ്റുള്ള നിയമസഭയിൽ 47 സീറ്റുകൾ വിജയിക്കാൻ ബിജെപിക്ക് ഇവിടെ സാധിച്ചു.
അതേസമയം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖമുദ്രയായ ഭഗവന്ത് സിംഗ് മാൻ. പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ പാർട്ടിയുടെ എംഎൽഎമാർ ചണ്ഡീഗഢിൽ എത്തിത്തുടങ്ങി. സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ പങ്കെടുത്തേക്കും. "ഇനി സത്യപ്രതിജ്ഞ മഹല്ലുകളിലല്ല, സ്വാതന്ത്ര്യ സമര സേനാനികളുടെ ഗ്രാമങ്ങളിലാണ് നടക്കുക. ഷഹീദ് ഭഗത് സിങ്ങിനുള്ള ആദരസൂചകമായി മാർച്ച് 16 ന് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ വെച്ച് ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്യും." ഭഗവന്ത് സിംഗ് മാൻ പറഞ്ഞു.
മണിപ്പൂരിൽ, ഈ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജവംശ രാഷ്ട്രീയത്തിനെതിരായ തുടർച്ചയായ ആക്രമണം അഴിച്ചു വിട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം നിലവിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ പിൻകാമി ആരായിരിക്കും എന്ന പേലിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. "ഞങ്ങളുടെ വിജയികളായ സ്ഥാനാർത്ഥികളിൽ ഒരാൾ മുഖ്യമന്ത്രിയുടെ മരുമകനാണ്," സഗോൽബന്ദ് അസംബ്ലി മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും വിജയിച്ച രാജ്കുമാർ ഇമോ സിംഗിനെ പരാമർശിച്ച് ഒരു ബിജെപി നേതാവ് പറഞ്ഞു. ബിരേൻ സിങ്ങിന് ശേഷം രാജ്കുമാർ അധികാരസ്ഥാനത്ത് എത്തുമോ എന്ന് പല ബിജെപി നേതാക്കളും രഹ സ്യമായി ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ "ഞങ്ങൾക്ക് ഒരു പാർലമെന്ററി ബോർഡ് ഉണ്ട്, അത് സംസ്ഥാന യൂണിറ്റ് നേതൃത്വവുമായി കൂടിയാലോചിച്ച് അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും," എന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷ ശാരദാ ദേവി പറഞ്ഞത്. അതിനിടെ, ജനതാദൾ (യു), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവ യഥാക്രമം ആറും അഞ്ചും സീറ്റുകളോടെ ബിജെപി സർക്കാരിന്റെ സഖ്യകക്ഷികളായി ചേരാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications