ഉത്തരാഖണ്ഡ് എങ്ങോട്ട് ചായും: ഫലം നിർണ്ണയിക്കുക സ്വിങ് മണ്ഡലങ്ങളും മറ്റുള്ളവരും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി ജെ പിയും പ്രധാന എതിരാളികളായ കോണ്‍ഗ്രസും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതിനോടകം പുറത്ത് വന്ന പല സർവേ ഫലങ്ങളും ഇതിന് അടിവരയിടുന്നു. ഉത്തരഖണ്ഡില്‍ തൂക്കുസഭയായിരിക്കുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്നത്. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ തവണ മാത്രമായിരുന്നു ഒരു പാർട്ടിക്ക് ഏകപക്ഷീയമായ മുന്‍തൂക്കം സംസ്ഥാനത്ത് ലഭിച്ചത്.
2017ൽ ബി ജെ പി 47 ശതമാനം വോട്ടുകളോടെ 70ൽ 56 സീറ്റുകൾ നേടി. വാസ്തവത്തിൽ, 70-ൽ 21 സീറ്റുകളിലും വിജയിക്ക് 50 ശതമാനമോ അതിൽ കൂടുതലോ വോട്ടുകള്‍ ലഭിച്ചു. ഇത്തരം ഭൂരിപക്ഷം സീറ്റുകളും ബി ജെ പിയായിരുന്നു വിജയിച്ചത്.

2017ൽ കോൺഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 34 ശതമാനമായി നിലനിർത്തിയെങ്കിലും സീറ്റ് 11 ആയി കുറയുകയായിരുന്നു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം 2012-ൽ 33 ശതമാനമായിരുന്നെങ്കില്‍ 2017-ൽ ഇത് വെറും 20 ശതമാനമായി കുറഞ്ഞു. മറ്റുള്ള പാർട്ടികളുടെ ഈ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയതാണ് അവരുടെ സീറ്റുകള്‍ വർധിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍

കഴിഞ്ഞ തവണ ലഭിച്ച ഈ വോട്ടുകള്‍ നിലനിർത്തേണ്ടത് ബി ജെ പിയെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. എന്നാല്‍ ഇത്തവണ എ എ പി ഉള്‍പ്പടേയുള്ള കക്ഷികള്‍ മൂന്നാം നിരയായി ഉത്തരഖണ്ഡില്‍ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഒരു പാർട്ടിക്കും കൃത്യമായ മേധാവിത്വം അവകാശപ്പെടാന്‍ സാധിക്കാത്ത മണ്ഡലങ്ങളാണ് സംസ്ഥാനത്ത് കൂടുതല്‍ എന്നതാണ് പോരാട്ടം ശ്രദ്ധേയമാക്കുന്നത്.

സംസ്ഥാനത്തെ 70 സീറ്റുകളിൽ 36 എണ്ണമാണ് ഇത്തരത്തില്‍ ഏങ്ങോട്ടും മറിയാവുന്ന സീറ്റുകലായി നിലനില്‍ക്കുന്നത്. ബാക്കിയുള്ള 34 സീറ്റുകളിൽ ഒന്നിലധികം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിലനിർത്താൻ നിലവില്‍ സീറ്റ് കൈവശം വെച്ചിരുന്നവർക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം സീറ്റുകളിൽ ബി ജെ പിക്കാണ് നേരിട മുന്‍തൂക്കമുള്ളത്.

ഖാത്തിമ, ലാൽകുവാൻ, ശ്രീനഗർ, ഗംഗോത്രി, ലാൻസ്‌ഡൗൺ, കോട്‌വാർ തുടങ്ങിയ സീറ്റുകളാണ് ഏറെ ശ്രദ്ധേയമായ സ്വിഗ് സീറ്റുകള്‍. ഓരോ അഞ്ച് വർഷത്തിലും കൈ മാറുന്ന ഒരു ക്ലാസിക് സ്വിംഗ് സീറ്റാണ് ഗംഗോത്രി. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അജയ് കൊത്തിയാൽ ഉള്‍പ്പടേയുള്ളവർ ഇത്തവണ ഗംഗോത്രിയിൽ മത്സരിക്കുന്നുണ്ട്. സിറ്റിംഗ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനാലാണ് ഖത്തിമ ശ്രദ്ധാകേന്ദ്രമായത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ലാൽകുവാനിൽ മത്സരിക്കുന്നു.

മറ്റിടങ്ങളിലെന്നപോലെ ഉത്തരാഖണ്ഡിലും പണത്തിന്റെ സ്വാധീനം വളർന്നിട്ടുണ്ട്. 2007 ൽ 16 ശതമാനം എംഎൽഎമാർക്ക് ഒരു കോടിയിൽ കൂടുതൽ ആസ്തി ഉണ്ടായിരുന്നെങ്കിൽ, 2017ൽ വിജയിച്ചവരിൽ 73 ശതമാനം പേർക്കും 1 കോടിയോ അതിൽ കൂടുതലോ രൂപയുടെ ആസ്തി ഉണ്ടായിരുന്നു. അതേസമയം പ്രഖ്യാപിത ക്രിമിനൽ റെക്കോർഡുള്ള സ്ഥാനാർത്ഥികളുടെ ശതമാനം 2007 മുതൽ ഏകദേശം 15 ആയി മാറ്റമില്ലാതെ തുടരുന്നു.












Click it and Unblock the Notifications