കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സ്ത്രീയെ രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് പിന്തുണച്ചില്ല; ചോദ്യങ്ങളുമായി മോദി

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ആദിവാസി വിഷയങ്ങളില്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ ദളിത് സ്ത്രീയായ ദ്രൗപതി മുര്‍മുവിന് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതെന്നും മോദി ചോദിച്ചു.

ആദിവാസി ക്ഷേമം പറയുന്ന കോണ്‍ഗ്രസ് അക്കാര്യം മറന്നുവെന്നും മോദി കുറ്റപ്പെടുത്തി. സെന്‍ട്രല്‍ ഗുജറാത്തിലെ ആദിവാസി നഗരമായ ദഹോഡില്‍ പ്രചാരണത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഡിസംബര്‍ അഞ്ചിനാണ് ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

1

നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയ. പരാമര്‍ശത്തിനാണ് മോദി മറുപടി നല്‍കിയത്. മഹുവ ഗ്രാമത്തില്‍ വെച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബിജെപി ആദിവാസി ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഒരാള്‍ അധികാരത്തിലെത്താന്‍ വേണ്ടി കാല്‍നട യാത്ര ആരംഭിച്ചിട്ടുണ്ടെന്ന് മോദി പരിഹസിച്ചു.

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

ആ നേതാവ് സ്വന്തം പ്രസംഗത്തില്‍ ആദിവാസികളെ കുറിച്ചാണ് സംസാരിക്കുക. അങ്ങനെയുള്ള കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ബിജെപിയുടെ വനിതാ ദളിത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതിരുന്നത്. മുര്‍മുവിനെ പരാജയപ്പെടുത്താന്‍ അവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇറക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

കോണ്‍ഗ്രസ് അത്രയൊക്ക ശ്രെമിച്ചിട്ടും ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി. കാരണം അവര്‍ക്ക് ആദിവാസി ജനങ്ങളുടെ അനുഗ്രഹമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഒരു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ രാഷ്ട്രപതിയാക്കാതിരുന്നത്. അങ്ങനൊരു കാര്യം ആദ്യം ചെയ്തത് ബിജെപിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ തന്നെയാണ് രാഷ്ട്രപതിയായി മാറിയത്.

ഇത് ആദ്യത്തെ സംഭവമാണ്. ലോകത്തിന് തന്നെ വലിയൊരു സന്ദേശമാണ് നമ്മള്‍ നല്‍കിയതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ദഹോദിലെ പരേല്‍ മേഖലയ്ക്കായി യാതൊന്നും ചെയ്യുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

20000 കോടിയുടെ നിക്ഷേപമാണ് ഇവിടെ വന്നിരിക്കുന്നത്. റെയില്‍വേ ലോക്കോമോട്ടീവുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നിക്ഷേപമാണിത്. ഇവിടെയുണ്ടാക്കുന്ന ലോക്കോമോട്ടീവുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ഇത്രയും വലിയ നിക്ഷേപം തദ്ദേശവാസികള്‍ക്ക് തന്നെയാണ് ഗുണം ചെയ്യുകയെന്നും മോദി പറഞ്ഞു.

ബിജെപി സര്‍ക്കാരിന് കീഴില്‍ ദഹോദ് ജില്ലയില്‍ വലിയ കാര്യങ്ങള്‍ സ്ഥാപിക്കാനായി. ഒരുപാട് കാര്യങ്ങള്‍ ജില്ലയ്ക്കായി ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ്-നഴ്‌സിംഗ് കോളേജുകള്‍ ഇവിടെ വന്നു. മെഡിക്കല്‍ കോളേജുകളും വന്നു. എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ലഭ്യമായിട്ടുണ്ടെന്നും മോദി പറഞ്ഞു.

English summary
why congress didnt vote for dalit president candidate questions pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X