കുടുംബവാദത്തിനെതിരെങ്കിൽ കോൺഗ്രസ് നേതാക്കളുടെ മക്കളെ എന്തിന് ബിജെപിയിൽ എടുക്കുന്നു? പ്രിയങ്ക ഗാന്ധി
ലഖ്നൗ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺ ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രം ഗത്ത്. പ്രധാന മന്ത്രിക്കും ബിജെപിക്കും പരിവാർവാദുകളോട് (കുടുംബവാദം) പ്രശ്നം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോൺ ഗ്രസ് നേതാക്കളുടെ മക്കളെ ബിജെപിയിൽ ചേർത്തത് എന്നാണ് പ്രിയങ്ക ചോദിക്കുന്നത്. വെള്ളിയാഴ്ച ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ ചോദ്യം. കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിയിൽ കോൺ ഗ്രസും എസ്പിയും എല്ലാം പരിവാർവാദുകളാണെന്ന് മോദി ആരോപിച്ചിരുന്നു.
"പ്രധാനമന്ത്രിക്ക് കുടുംബാധിപത്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ കോൺഗ്രസ് നേതാക്കളുടെ മക്കളെ പാർട്ടിയിൽ എടുത്തത്? നിരവധി കോൺഗ്രസ് നേതാക്കളുടെ മക്കൾ നിങ്ങളുടെ പാർട്ടിയിലുണ്ട്. എന്റെ കുടുംബം നിങ്ങളുടെ മുന്നിൽ തലകുനിക്കാത്തതിനാൽ നിങ്ങൾ ഒരു കുടുംബത്തെ മാത്രം ഒഴിവാക്കുകയാണ്. നിങ്ങൾ എന്തെല്ലാം തരത്തിൽ ഞങ്ങളെ വേട്ടയാടിയാലും ഞങ്ങൾ തലകുനിക്കില്ല," പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിന്റെ അടിസ്ഥാന യാഥാർത്ഥ്യവുമായി പ്രധാനമന്ത്രി മോദിക്ക് ബന്ധമില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

"മോദി ജി ലോകം മുഴുവൻ പര്യടനം നടത്തിയെങ്കിലും ഇതുവരെയും സാധാരണ ജനങ്ങളെ സമീപിച്ചിട്ടില്ല. ലഖിംപൂരിൽ കർഷകരെ കൊന്നൊടുക്കിയപ്പോൾ സംഭവത്തെക്കുറിച്ച് ഒന്നും മിണ്ടാത്ത മോദി കർഷകരെ കൊന്ന ആശിഷ് മിത്രയുടെ പിതാവ് അജയ് മിശ്രയുമായി വേദി പങ്കിടുകയായിരുന്നു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മോദി മനസിലാക്കുന്നില്ല. അവർക്കിപ്പോഴും മൃ ഗങ്ങളുടെ കാര്യത്തിലാണ് ശ്രദ്ധ. അയാൾ എങ്ങനെ മികച്ച ഒരു നേതാവാകും?" പ്രിയങ്ക ചോദിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്ത് പണപ്പെടുപ്പം നിലനിൽക്കുന്നു. ഇനി ഇതിന് കാരണമായി മോദി ചൂണ്ടിക്കാണിക്കാൻ പോകുന്നത് യുക്രൈൻ റഷ്യ യുദ്ധമായിരിക്കും എന്നും പ്രിയങ്ക പറഞ്ഞു. ഉത്തർ പ്രദേശിലെ കോൺ ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഞങ്ങളെ പരിഹസിച്ചു. സ്ത്രീ സംബന്ധിയായ വാഗ്ദാനങ്ങൾ നൽകുകയാണെനാനണ് ഇവരുടെ പരിഹാസം. എല്ലാവരും ഈ വിഷയം ഉന്നയിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഒരു പാർട്ടിക്കും സ്ത്രീകളെ നിഷേധിക്കാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Recommended Video
പ്രതിപക്ഷ പാർട്ടികൾ തീവ്രവാദികളോട് അനുഭാവം പുലർത്തുന്നു എന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി പറഞ്ഞു, "അതെ, എനിക്ക് തീവ്രവാദവുമായി ബന്ധമുണ്ട്, എന്റെ പിതാവ് തീവ്രവാദികളാൽ കൊല്ലപ്പെട്ടു, എന്റെ കുടുംബാംഗങ്ങൾ തീവ്രവാദത്താൽ രക്തസാക്ഷികളായി " ഇത്തരം ആരോപണങ്ങൾ ബിജെപി നിർത്തണം എന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications