കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് പാകിസ്താന്‍ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു..? ഇന്ത്യക്കെന്തു പങ്ക്..?

  • By നിള
Google Oneindia Malayalam News

എന്തു കൊണ്ടാണ് പാകിസ്താന്‍ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്? അതിനു പിറകില്‍ ഒരു കാരണമുണ്ട്. ആ കാരണത്തിന് ഒരു ഇന്ത്യന്‍ ബന്ധവുമുണ്ട്.

1947 ലെ ആഗസ്റ്റ് 15 ജുമാത്ത് അല്‍ വിദ, അതായത് റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായിരുന്നു. അന്നേ ദിവസം രാജ്യത്തുള്ള എല്ലാ ഇസ്ലാം മത വിശ്വാസികളോടും പള്ളിയില്‍ ഒത്തു ചേര്‍ന്ന് രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുഹമ്മദാലി ജിന്ന ആവശ്യപ്പെട്ടു.

1948 ലാണ് പാകിസ്താന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14-ാം തീയതിയിലേക്ക് മാറ്റുന്നത്. ഇന്ത്യയുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു വ്യക്തിത്വം തങ്ങള്‍ക്കു വേണമെന്ന് രാജ്യം ആഗ്രഹിച്ചു. 1947 ലെ ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടില്‍ പറയുന്നത് ആഗസ്റ്റ് 15 ന് രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ പിറന്നെന്നാണ്.

pakistan

സ്വാതന്ത്ര്യം ലഭിച്ചതിനോടനുബന്ധിച്ച് 1947 ആഗസ്റ്റ് 15ന് പാകിസ്താന്‍ പുറത്തിറക്കിയ സ്വാതന്ത്ര്യദിന സ്റ്റാമ്പിലും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Why does Pakistan celebrate Independence Day on August 14?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X