ആഘോഷിക്കാൻ കെട്ടിപ്പെറുക്കി പാകിസ്താനിലേക്ക് വിട്ടോളു!!! ഹുറിയത്ത് നേതാവിനോട് ഗംഭീർ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ചാമ്പ്യൻ ട്രോഫി ഫൈനലിൽ വിജയിച്ച പാക്കിസ്ഥാൻ ടീമിനെ അഭിനന്ദിച്ചു കശ്മീരിലെ ഹുറിയത്ത് നേതാവിന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്‍റെ കിടിലൻ മറുപടി. പാക് ടീമിന്‍റെ വിജയം കാശ്മീരല്ല ആഘോഷിക്കാനുള്ളത് , അങ്ങ് പാക്കിസ്ഥാനിൽ പോയി ആഘോഷിക്കൂം ഗംഭീർ ഉമര്‍ ഫാറൂഖിനോട് പറഞ്ഞു.

gambheer

പാക്കിസ്ഥാൻ കിരീടം ചൂടിയതിന് തൊട്ടുപിന്നാലെ അഭിനന്ദനവുമായി ഉമർ ഫാറൂഖ് ട്വീറ്റ് ചെയ്തിരുന്നു. ചുറ്റിനും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയതായി തോന്നുവെന്നുമാണ് ഫറൂഖിന്‍റെ ട്വീറ്റ്. മികച്ച ടീം ഈ ദിവസം സ്വന്തമാക്കി. പാക് ടീമിന് അഭിനന്ദനങ്ങളെന്നും ഫറൂഖ് കുറിച്ചിരുന്നു.

ഫറൂഖിന്‍റെ ഈ ട്വീറ്റിനെതിരേയാണ് ഗംഭീർ ആഞ്ഞടിച്ചത്. ""നിങ്ങൾ എന്തു കൊണ്ടാണ് അതിർത്തി കടക്കാത്തത് ‍? നിങ്ങൾക്ക് മികച്ച വെടിക്കെട്ട്(ചൈനീസ്) കാണാമായിരുന്നു. ഈദ് അവിടെ ആഘോഷിക്കൂ. ബാഗ് അടുക്കി വെയ്ക്കാൻ താൻ സഹായിക്കാം''- ഗംഭീർ ട്വീറ്റ് ചെയ്തു.നേരത്തെ, പാക്കിസ്ഥാന്‍റെ ഫൈനൽ പ്രവേശനത്തിനും അഭിനന്തനവുമായി ഉമർ ഫാറൂഖ് രംഗത്തെത്തിയിരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചായിരുന്നു പാക് ടീമിന്‍റെ ഫൈനൽ പ്രവേശനം.

English summary
Cricketer Gautam Gambhir has in a tweet asked a Kashmiri separatist to celebrate Pakistan's win in the Champions Trophy+ in Pakistan rather than in Kashmir.
Please Wait while comments are loading...