കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെഡി പ്രതിപക്ഷത്തേക്ക്; കോണ്‍ഗ്രസ് നിലപാടിനൊപ്പം, ഒഡീഷയില്‍ ബിജെപിക്ക് പ്രതീക്ഷ മങ്ങി

Google Oneindia Malayalam News

ഭുവനേശ്വര്‍: ഏറെ കാലമായി ഒഡീഷ ഭരിക്കുന്ന കക്ഷിയാണ് നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജു ജനതാദള്‍ (ബിജെഡി). ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് ദേശീയ തലത്തില്‍ സുപ്രധാന ചര്‍ച്ചയാണ്. മുമ്പ് ബിജെപി സഖ്യത്തിനൊപ്പം നിന്ന ചരിത്രമുണ്ട് ബിജെഡിക്ക്. ഇത്തവണ ഒരുപക്ഷത്തും ചേരില്ലെന്നാണ് നേരത്തെ ബിജെഡി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ബിജെപി നിലപാടില്‍ നിന്ന് അവര്‍ അകന്നിരിക്കുന്നു. മാത്രമല്ല, കോണ്‍ഗ്രസ് നിലപാടിനൊപ്പം ചേരുകയും ചെയ്തിരിക്കുന്നു. പൊതുതിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പിന്തുണയ്ക്കുമെന്ന ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടിയാണ് ബിജെഡി. ബംഗാളിലെ തര്‍ക്കത്തില്‍ മമതയെ പിന്തുണച്ചാണ് ബിജെഡി രംഗത്തെത്തിയിരിക്കുന്നത്....

പാര്‍ട്ടികള്‍ ഭിന്ന ചേരിയില്‍

പാര്‍ട്ടികള്‍ ഭിന്ന ചേരിയില്‍

ബംഗാളിലെ പോലീസ്-സിബിഐ തര്‍ക്കത്തില്‍ ദേശീയ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്ന ചേരിയിലാണ്. സിപിഎം ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മമതയ്‌ക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐ ഇത്തരം നാടകങ്ങള്‍ കളിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ഒഡീഷയിലും സിബിഐ അറസ്റ്റ് നാടകം കളിച്ചിരുന്നുവെന്ന് പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് മമതയ്‌ക്കൊപ്പം

കോണ്‍ഗ്രസ് മമതയ്‌ക്കൊപ്പം

മമതയ്‌ക്കൊപ്പം എന്നതാണ് ബംഗാള്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്. മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടിയിലെ എല്ലാ നേതാക്കളും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് ബിജെഡി മുന്‍ നിലപാട് മാറ്റം രംഗത്തുവന്നിരിക്കുന്നത്. വിവാദ വിഷയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് സാധാരണ ബിജെഡിയുടെ പതിവ്.

പ്രതിപക്ഷത്തേക്ക് ചായും

പ്രതിപക്ഷത്തേക്ക് ചായും

ഇത്തവണ പതിവ് തെറ്റിച്ചിരിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് ബിജെഡി പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടാണ് ശരി എന്നും ബിജെഡി സൂചിപ്പിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ പ്രതിപക്ഷത്തേക്ക് ചായുമെന്ന സൂചനയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുണം പ്രതിപക്ഷത്തിന്

ഗുണം പ്രതിപക്ഷത്തിന്

ബംഗാളിലെ സിബിഐ പ്രശ്‌നം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കി എന്നതാണ് വാസ്തവം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മമതയ്ക്ക പിന്തുണ പ്രഖ്യാപിച്ചു. സിപിഎം മാത്രമാണ് പിന്തുണ പ്രഖ്യാപിക്കാതിരുന്നത്. സിബിഐ കാണിച്ചത് പ്രഫഷണലിസമില്ലായ്മയാണെന്ന് ബിജെഡി പറയുന്നു.

ബംഗാളിലെ പ്രശ്‌നം

ബംഗാളിലെ പ്രശ്‌നം

ശാരദാ ചിട്ടി തട്ടിപ്പ് കേസാണ് ബംഗാളിലെ വിവാദം. കേസ് നേരത്തെ അന്വേഷിച്ച കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ ശ്രമിച്ചത് പോലീസ് തടയുകയായിരുന്നു. പോലീസിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ധര്‍ണ ആരംഭിക്കുകയും ചെയ്തു.

സിബിഐ വിശ്വാസ്യത വീണ്ടെടുക്കണം

സിബിഐ വിശ്വാസ്യത വീണ്ടെടുക്കണം

സിബിഐ വിശ്വാസ്യത വീണ്ടെടുക്കണമെന്ന ബിജെഡി ആവശ്യപ്പെട്ടു. പക്വതയോടെ പെരുമാറണം. ഒഡീഷയിലും സമാനമായ നീക്കം സിബിഐ നടത്തിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു അത്. ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ബംഗാളില്‍ സിബിഐ നടത്തിയ നീക്കം ശരിയായില്ലെന്നും ബിജെഡി വ്യക്തമാക്കി.

വേനലില്‍ പ്രളയം... നദികള്‍ കരകവിയും; ഇന്ത്യ വെള്ളത്തിനടിയിലാകും... ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍വേനലില്‍ പ്രളയം... നദികള്‍ കരകവിയും; ഇന്ത്യ വെള്ളത്തിനടിയിലാകും... ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍

English summary
Why Equidistant Naveen Patnaik Shed Middle Ground, Sided With Mamata Banerjee in Fight Against CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X