കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് സാധ്യതകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപിയുടെ തന്നെ തന്ത്രങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ ഹിന്ദുത്വ സമീപന രീതിയേക്കാള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായക്കാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസിന് പിന്തുണ വര്‍ധിക്കുന്നതും ഗുണകരമായിട്ടാണ് നേതൃത്വം വിലയിരുത്തുന്നത്.

അതേസമയം നരേന്ദ്ര സലുജ എന്ന നേതാവിന്റെ പ്രയത്‌നവും പാര്‍ട്ടിയെ സംസ്ഥാനത്ത് പിന്തുണയ്ക്കുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാനെ അഴിമതിക്കാരനായി കാണിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മാത്രമാണ് സംസ്ഥാനത്ത് ബിജെപിക്ക് ആകെയുള്ള അനുകൂല ഘടകം. ഇതില്ലാതാക്കിയാല്‍ ബിജെപിയെ ഏറ്റവും എളുപ്പത്തില്‍ പരാജയപ്പെടുത്താനാവുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍.

പുതിയ രണ്ട് നേതാക്കള്‍

പുതിയ രണ്ട് നേതാക്കള്‍

സംസ്ഥാനത്ത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള മാറ്റമാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. നരേന്ദ്ര സലുജ, ശോഭ ഒസ എന്നിവരാണ് അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രികത്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മീഡിയ കോര്‍ഡിനേറ്ററാണ് നരേന്ദ്ര സലുജ. ശോഭ ഒസ മീഡിയ വിഭാഗത്തിന്റെ ചുമതയുള്ള നേതാവാണ്. മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റാണ് അവര്‍. മാധ്യമങ്ങളെ ഒപ്പം നിര്‍ത്തുന്നതാണ് കോണ്‍ഗ്രസിന്റെ ആദ്യം തന്ത്രം. ഇതിനായി പ്രത്യേക വാര്‍ റൂമുകളും തുറന്നിട്ടുണ്ട്. 2013ല്‍ ബിജെപി സ്വീകരിച്ച തന്ത്രമാണിത്.

 മാറ്റം തുടങ്ങിയത് ഇങ്ങനെ

മാറ്റം തുടങ്ങിയത് ഇങ്ങനെ

മെയ് ഒന്നിന് സംസ്ഥാന അധ്യക്ഷനായി കമല്‍നാഥിനെ നിയമിച്ചതോടെയാണ് കോണ്‍ഗ്രസില്‍ മാറ്റം കണ്ടു തുടങ്ങിയത്. മധ്യപ്രദേശില്‍ നിര്‍ജീവമായിരുന്ന സംസ്ഥാന സമിതിയെ പിന്നീടങ്ങോട്ട് അദ്ദേഹം നയിക്കുകയായിരുന്നു. ഈ തന്ത്രത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയായിരുന്നു. കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സംസ്ഥാന സമിതിയില്‍ മുതിര്‍ന്ന നേതാവായിട്ടുള്ള കമല്‍നാഥിന്റെ വരവിനെ ഐകണ്‌ഠ്യേനയാണ് നേതാക്കള്‍ സ്വാഗതം ചെയ്തത്. ചിന്ദ്വാരയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും കോണ്‍ഗ്രസിന് ഗുണം ചെയ്തു.

അടിമുടി പൊളിച്ചെഴുത്ത്

അടിമുടി പൊളിച്ചെഴുത്ത്

കമല്‍നാഥ് വന്നതിന് ശേഷം സംസ്ഥാനത്തെ പകുതിയിലധികം ജില്ലകളിലെ നേതൃത്വത്തില്‍ പൊളിച്ചെഴുത്തുണ്ടായി. ഇതിനായി അമിത് ഷായുടെ തന്ത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പുതിയ യൂണിറ്റുകള്‍ ഉണ്ടാക്കുകയും, അതിന് 11 പേരുടെ ചുമതല നല്‍കുകയുമാണ് ആദ്യം ചെയ്തത്. ഓരോ സെക്ടറിലും 11 ബൂത്തുകള്‍ ഉള്‍പ്പെടും. ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടത്.

 ആരുടെ ഇടപെടല്‍?

ആരുടെ ഇടപെടല്‍?

കോണ്‍ഗ്രസിലെ പൊളിച്ചെഴുത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയും കമല്‍നാഥും മാത്രമല്ല പ്രവര്‍ത്തിച്ചത്. ദീപക് ബാബറി എന്ന പാര്‍ട്ടിയിലെ ശക്തനായ നേതാവായിരുന്നു ഈ രീതി നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയത്. ഗുജറാത്തില്‍ നിന്നുള്ള നേതാവാണ് ബാബറിയ. ബിജെപിയുടെ ശൈലി ഉപയോഗിച്ച് അവരെ തകര്‍ക്കുന്ന തന്ത്രമാണിത്. ഒരു ലക്ഷം പാര്‍ട്ടി മെമ്പര്‍മാരെയാണ് ബൂത്ത് തലത്തില്‍ മാത്രം കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്.

 തിരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ...

തിരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ...

ഹിന്ദുത്വ ഇമേജുണ്ടാക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്ന രീതിയാണ് കോണ്‍ഗ്രസ് പയറ്റിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, യുവാക്കള്‍ക്ക് തൊഴില്‍, സ്ത്രീ സുരക്ഷ, പോഷകാഹാരക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം. കര്‍ഷകര്‍ ചൗഹാനെതിരെ കടുത്ത അമര്‍ഷത്തിലാണ്. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 മുഖ്യപ്രചാരകന്‍ ആരാവും?

മുഖ്യപ്രചാരകന്‍ ആരാവും?

കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനെ സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു സംശയവുമില്ല. ജോതിരാദിത്യ സിന്ധ്യ മുഖ്യപ്രചാരകനാവുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പര്യടനത്തിലാണ് സിന്ധ്യ ഇപ്പോള്‍. വമ്പന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍.

ദിഗ്വിജയ് സിംഗ് നേതൃനിരയില്‍

ദിഗ്വിജയ് സിംഗ് നേതൃനിരയില്‍

ദിഗ്വിജയ് സിംഗിനെയും പാര്‍ട്ടി ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും നേരത്തെ അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് അദ്ദേഹമിപ്പോള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതാണ് അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

ദേശീയ നേതാക്കള്‍ മത്സരിക്കും

ദേശീയ നേതാക്കള്‍ മത്സരിക്കും

ഗോവയില്‍ ജയത്തിനായി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കിയ ബിജെപിയുടെ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ മധ്യപ്രദേശില്‍ മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനുയായികള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടരുതെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ല സീറ്റിലും വിജയിക്കുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസിന് സാധ്യത കുറഞ്ഞ സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ നീക്കം.

 സഖ്യമുണ്ടാകുമോ?

സഖ്യമുണ്ടാകുമോ?

2008ലെ അനുഭവം ഇനിയുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അന്ന് ജയിക്കാമായിരുന്നിട്ടും കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. അന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പിഴവാണ് കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് നയിച്ചത്. ബിഎസ്പിയുമായി സഖ്യമുണ്ടാകുമെന്നും പാര്‍ട്ടി പറയുന്ന.ു എസ്പി, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ഭാഗമാവും. ഇവര്‍ക്കെല്ലാം കൂടി 2.9 ശതമാനം വോട്ടുണ്ടെന്നും അത് ബിജെപിയെ പരാജയപ്പെടുത്താന്‍ ധാരാളമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് കര്‍ഷകരുംബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് കര്‍ഷകരും

എംജെ അക്ബറിന്റെ രാജിയില്ല..... എഫ്‌ഐറുമില്ല.... മന്ത്രിക്ക് വേണമെങ്കില്‍ രാജിവെക്കാമെന്ന് ബിജെപിഎംജെ അക്ബറിന്റെ രാജിയില്ല..... എഫ്‌ഐറുമില്ല.... മന്ത്രിക്ക് വേണമെങ്കില്‍ രാജിവെക്കാമെന്ന് ബിജെപി

English summary
why the congress is hopeful in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X