എന്നിട്ടും എന്തിനാണ് തൂരിഗെ ആത്മഹത്യ ചെയ്തത്? കബിലന്റെ മകളുടെ ആത്മഹത്യയില്‍ ഞെട്ടല്‍
പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗെയുടെ (29) മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സഹപ്രവർത്തകരും. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയായിരുന്നു തൂരിഗെയുടെ മരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അരുമ്പാക്കത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആണ് തൂരിഗെയെ കണ്ടെത്തിയത്.
എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകൾക്കു വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. യുവ നടൻമാരുടെ ഫാഷൻ കൺസൾട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അരുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യക്കെതിരെ പോസ്റ്റിട്ട് ഇട്ട തൂരിഗെ ആത്മഹത്യ ചെയ്യുമോ എന്നാണ് ഉയരുന്ന ചോദ്യങ്ങൾ. 2020 ഡിസംബറിൽ ആത്മഹത്യ ചെയ്യുന്നതിനെതിരെയും പെൺകുട്ടികൾ എന്നും ശക്തരായി നിൽക്കണമെന്നും അഭിപ്രായപ്പെട്ട് തൂരിഗെ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.

ഇന്നലെ രാവിലെ വീട്ടുകാരാണ് തൂരിഗെയെ സ്വന്തം മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വനിതകൾക്കായി ഡിജിറ്റൽ മാഗസിൻ നടത്തിയിരുന്ന ദൂരിഗയിയുടെ മരണത്തിൽ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം.

തൂരിഗെയുടെ ആത്മഹത്യയിൽ ഞെട്ടലറിയിച്ച് തമിഴ്നടി ശരണ്യ രംഗത്തെത്തിയിരുന്ന. ആത്മഹത്യയെ കുറിച്ച് അവൾ രണ്ടു വട്ടം ആലോചിക്കണമായിരുന്നു എന്നുപറയുന്നവർക്ക് അവളുടെ അവസ്ഥ മനസ്സിലാകുന്നുണ്ടോ, അവളെ ജഡ്ജ് ചെയ്യകുത്, അവൾ ധൈര്യ ശാലിയായിരുന്നു.
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..

എന്നും പ്രിയപ്പെട്ടവരിൽ നിന്ന് അവൾക്ക് ആവശ്യമായ വാത്സല്യം, യഥാസമയം അവൾക്ക് ലഭിച്ചില്ല.. വിഷാദം അവളെ കൊന്നു കളഞ്ഞെന്നും അവ പറയുന്നുണ്ട്! ഇനി ആരെയാണ് കുറ്റപ്പെടുത്തേണ്ടത്..അവൾ ഇനിയെങ്കിലും ദൈവത്തിങ്കൽ വിശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു..പാപ്പാ മിസ് യു🖤 എന്നാണ് ശരണ്യ കുറിച്ചത്. ജീവിതത്തില്‍ ഓരോ തീരുമാനം എടുക്കുന്നതിനും ഒരു കാരണം ഉണ്ടാകും. ആത്മഹത്യ ഒന്നിനും ഉള്ള പരിഹാരമല്ല, നിങ്ങള്‍ ആത്മഹത്യ ചെയ്തത് കൊണ്ട് വേറൊരാള്‍ക്കും ഒരു കണിക പോലും നഷ്ടം ഉണ്ടാവില്ല. നമുക്ക് നമ്മുടെ ജീവിതം നഷ്ടമാകും.

നമ്മുടെ ചിരി നഷ്ടമാകും, നമ്മുടെ അനുഭവങ്ങള്‍ നഷ്ടമാകും, നമ്മുടെ ആഘോഷങ്ങള്‍ നഷ്ടമാകും...നമ്മുടെ ജീവിതം തന്നെ നഷ്ടമാകും. ആളുകള്‍ സോഷ്യല്‍മീഡിയയില്‍ സ്‌റ്റോറി ഇടുമായിരിക്കും..ഒന്ന് രണ്ട് ദിവസം സങ്കടപ്പെടുമായിരിക്കും..പക്ഷേ നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്ക് തന്ന സ്‌നേഹം അവരുടെ വേദന...ആ വേദന ഒരിക്കലും മറികടക്കാന്‍ പറ്റില്ല..നിങ്ങളുടെ ഓര്‍മകള്‍ നല്‍കി നിങ്ങളവരെ ഒറ്റപ്പെടുത്തുകയാണ്..ആത്മഹത്യ കൊണ്ട് നിങ്ങൾക്ക് മാത്രമാണ് നഷ്ടം ഉണ്ടാകുന്നത്..പെൺകുട്ടികൾ ശക്തരായിരിക്കണം , കരുത്തുള്ളവരായിരിക്കണം അത് തെളിയിക്കണം എന്നൊക്കെ പറഞ്ഞാണ് തരൂഗെയുടെ പോസ്റ്റ്..
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും












Click it and Unblock the Notifications