സുപ്രീം കോടതി വിധി കണ്ട് ശശികലയെ എഴുതിത്തള്ളല്ലേ.. ചിന്നമ്മ തിരിച്ചുവരും, ഇതാ 5 കാരണങ്ങള്‍!

  • By: Kishor
Subscribe to Oneindia Malayalam
ചെന്നൈ: നാല് വര്‍ഷത്തെ ജയില്‍വാസം. തുടര്‍ന്ന് ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല - തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ കച്ച കെട്ടിയിറങ്ങിയ വി കെ ശശികലയ്ക്ക് നഷ്ടമാകാന്‍ പോകന്നത് പത്ത് വര്‍ഷങ്ങളാണ്. അറുപതുകാരിയായ ശശികലയ്ക്ക് ഇപ്പോഴത്തെ നിലയില്‍ 70 വയസ്സിലെത്തണം ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍.

Read Also: ശശികലയ്ക്ക് പണി വരുന്നേയുള്ളൂ, ജയലളിതയുടെ മരണത്തിനും മറുപടി പറയണം!

Read Also: ജയലളിതയും ശശികലയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം? ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, ഞെട്ടിത്തരിച്ച് അണികള്‍!

Read Also: പേരും ശശി ഇപ്പോ സ്ഥിതിയും ശശി... ചിന്നമ്മയ്ക്ക് വാലന്റൈന്‍സ് ഡേ ട്രോളുകള്‍, ഇത് കലക്കി കടുക് വറുത്തു!

എന്ന് കരുതി ശശികലയെ എഴുതിത്തളളാമോ. പാടില്ല എന്നാണ് ശശികലയെ അറിയുന്നവര്‍ പറയുന്നത്. ജയിലില്‍ ആണെങ്കില്‍ പോലും ശശികലയെ എഴുതിത്തള്ളാന്‍ പറ്റില്ല. പാര്‍ട്ടിയിലും പുറത്തും ഇഷ്ടം പോലെ അനുയായികളുള്ള ചിന്നമ്മയുടെ കളികള്‍ ഇനിയും തമിഴകത്ത് ഇനിയും തുടരും. എന്തുകൊണ്ട് ശശികലയെ എഴുതിത്തള്ളരുത്. ഇതാ അഞ്ച് കാരണങ്ങള്‍.

ശശികല മാത്രമേ ജയിലില്‍ പോകൂ

ശശികല മാത്രമേ ജയിലില്‍ പോകൂ

രണ്ടും കല്‍പിച്ച് പനീര്‍ ശെല്‍വം ഇറങ്ങുന്നതിന് മുമ്പ് വരെ എത്ര സമര്‍ഥമായിട്ടാണ് ശശികല അദ്ദേഹത്തെ പൂട്ടി വെച്ചത് എന്നോര്‍ക്കുന്നില്ലേ. രാജി പോലും സമര്‍ഥമായി എഴുതിവാങ്ങി. പനീര്‍ശെല്‍വത്തെ വെട്ടി താനാണ് അമ്മയുടെ പിന്‍ഗാമി എന്ന് ശശികല സ്ഥാപിച്ചെടുത്തു. ഇപ്പോഴും ശശികല മാത്രമേ ജയിലില്‍ പോകുന്നുള്ളൂ, പാര്‍ട്ടിയില്‍ ശശികലയുടെ വേണ്ടപ്പെട്ടവര്‍ ഇപ്പോഴും പുറത്തുണ്ട്.

റിബലുകളെക്കൊണ്ട്

റിബലുകളെക്കൊണ്ട്

ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി ആയേക്കാം എങ്കിലും പാര്‍ട്ടിയിലും സര്‍ക്കാരിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവല്ല പനീര്‍ശെല്‍വം. ജയലളിതയുടെ മാസ് അപ്പീലും പനീര്‍ശെല്‍വത്തിന് ഇല്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പനീര്‍ശെല്‍വം ചോദ്യം ചെയ്യപ്പെട്ടേക്കാം, റിബലുകള്‍ പൊങ്ങി വന്നേക്കാം. റിബലുകളെ നിയന്ത്രിക്കുന്നത് സ്വാഭാവികമായും ശശികല ക്യാമ്പായിരിക്കും.

നാല് വര്‍ഷം ഒന്നുമല്ല

നാല് വര്‍ഷം ഒന്നുമല്ല

രാഷ്ട്രീയത്തില്‍ നാല് വര്‍ഷം എന്ന് പറയുന്നത് വലിയ ഒരു കാലയളവൊന്നും അല്ല. നാല് വര്‍ഷം കൊണ്ട് അവര്‍ തിരിച്ചുവരും. തിരിച്ചുവന്നാല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടി പിടിച്ചെടുക്കലായിരിക്കും. അല്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തും. അതിന് വേണ്ടതെല്ലാം നാല് വര്‍ഷം കൊണ്ട് ശശികലയും പുറത്തുള്ള അണികളും ചെയ്യും എന്ന കാര്യം ഉറപ്പാണ്. അത് അവര്‍ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതേ കാണാനുള്ളൂ

സുപ്രീം കോടതി വിധി അനുഗ്രഹമോ

സുപ്രീം കോടതി വിധി അനുഗ്രഹമോ

മുഖ്യമന്ത്രി മോഹം കളഞ്ഞ് ജയിലില്‍ പോകേണ്ടി വന്ന ശശികലയ്ക്ക് എങ്ങനെയാണ് ഈ വിധി അനുഗ്രഹമാകുക. ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ പനീര്‍ശെല്‍വം ശശികലയെ തോല്‍പിച്ചേനെ. ഇപ്പോഴാണെങ്കില്‍ കോടതി പറഞ്ഞിട്ടാണ് ഈ ഗ്യാപ്പ് എന്ന് പറയാം. നാല് വര്‍ഷം കഴിയുമ്പോള്‍ അവര്‍ക്ക് ജയിലില്‍ നിന്നും വന്ന് പാര്‍ട്ടിയെ നേരിട്ട് നയിക്കാം.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

ശശികല ജയിലില്‍ നിന്നും വരുന്ന നാലാമത്തെ വര്‍ഷമാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തീര്‍ച്ചയായും പനീര്‍ശെല്‍വത്തിന് പാര്‍ട്ടിയിലെ റിബലുകളെ മാത്രമല്ല ഭരണവിരുദ്ധ വികാരവും നേരിടേണ്ടി വരും എന്ന കാര്യം ഉറപ്പാണ്. ജയലളിതയുടെ പിന്തുടര്‍ച്ചാവകാശി താനാണെന്ന് ശശികല പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ഇതിന്റെ തുടര്‍ച്ചയാകും ശശികല ജയിലില്‍ നിന്നും ഇറങ്ങി ചെയ്യാന്‍ പോകുന്നത്.

English summary
Reasons why you cannot write off Sasikala even after the SC verdict
Please Wait while comments are loading...