മോദിയെയും വിരാട് കോലിയെയും വധിക്കും: എന്‍ഐഎക്ക് ലഷ്കര്‍ ത്വയ്ബയുടെ പേരില്‍ ഹിറ്റ് ലിസ്റ്റ്!
മുംബൈ: ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഉള്‍പ്പെടെയുള്ള പ്രമുഖരെ വധിക്കുമെന്ന് എന്‍ഐഎയ്ക്ക് മുന്നറിയിപ്പ്. ആള് ഇന്ത്യ ലഷ്കര്‍ ഇ ത്വയ്ബ എന്ന സംഘടനയുടെ പേരിലാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വധിക്കാന്‍ പദ്ധതിയിട്ടവരുടെ പട്ടിക അയച്ചുനല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അധ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ധനകാര്യമന്ത്രി നിര്‍മല സീതാരാമന് എന്നിവരാണ് ലിസ്റ്റില്‍ പരാമര്‍ശിക്കുന്ന പ്രമുഖ നേതാക്കള്‍.
നിലവില്‍ പാകിസ്താന് കേന്ദ്രീകരിച്ചാണ് ലഷ്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ ഭീകര സംഘടനയുടെ പേരിലെന്ന് അവകാശപ്പെട്ട് ലഭിച്ച കത്ത് അക്ഷരാര്‍ത്ഥത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയെയും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവകാശ വാദത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് എന്‍ഐഎ വ്യക്തമാക്കി. അതേസമയം ഇതൊരു തട്ടിപ്പ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്‍ഐഎ കത്തിന്റെ ഉറവിടെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കര്‍ ഇ ത്വയ്ബയുടെ സാന്നിധ്യം സംബന്ധിച്ച് അടുത്തിടെ ഇന്റലിജന്‍സ് ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കോയമ്പത്തൂരില്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. സംഘടനയുടെ ആറ് പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നും കോയമ്പത്തൂരില്‍ താമസമുറപ്പിച്ചിരുന്നുവെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വണ്‍ഇന്ത്യയ്ക്ക് നല്കിയ വിവരം. ആറ് പേരില്‍ ഒരാള്‍ പാക് പൗരനും അവശേഷിക്കുന്നവര്‍ ഇന്ത്യക്കാരുമാണെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി. അന് ഇല്യാസ് എന്നയാളാണ് പാക് പൗരനെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജാഗ്രത പുലര്‍ത്താന്‍ തമിഴ്നാട് പോലീസിന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെറ്റിയില്‍ കുറിയണിഞ്ഞാണ് ഇവര്‍ പ്രത്യക്ഷപ്പെടുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications