കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ നേരിടാന്‍ മൂന്നാം മുന്നണിക്കാകില്ല; ഞാന്‍ പങ്കെടുക്കില്ലെന്ന് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ന് ദില്ലിയില്‍ ശരദ് പവാറിന്റെ വസതിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകീട്ട് നാല് മണിക്കാണ് പവാറിന്റെ വീട്ടിലെ യോഗം. ബിജെപിയില്‍ നിന്ന് പുറത്തുവന്ന യശ്വന്ത് സിന്‍ഹയുടെ ഒരുക്കിയ വേദിയായ രാഷ്ട്രീയ മഞ്ചാണ് യോഗം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം സഖ്യ നീക്കങ്ങളുമായി സഹകിരിക്കില്ലെന്ന് പ്രശാന്ത് കിലോഷര്‍ പറഞ്ഞു.

p

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

പ്രശാന്ത് കിഷോര്‍ തിങ്കളാഴ്ച ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പവാറിന്റെ വസതിയില്‍ ചൊവ്വാഴ്ച നടക്കുമെന്ന വിവരം വന്നത്. ഇതോടെയാണ് പ്രശാന്ത് കിഷോര്‍ പുതിയ നീക്കം നടത്തുന്നു എന്ന പ്രചാരണമുണ്ടായത്. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് പവാറും കിഷോറും തമ്മില്‍ കണ്ടത്. യുപി നിയമസഭാ തിരഞ്ഞെടുപ്പ്, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ട് ശക്തമായ ഒരുക്കം പ്രതിപക്ഷം നടത്തുന്നു എന്ന പ്രചാരണമുണ്ടായിരുന്നു.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

ആ ഒത്തുതീര്‍പ്പാണ് അവളെ മൃതദേഹമാക്കിയത്... ശരീരം പരിശോധിച്ച വിസ്മയയുടെ കുടുംബം പറയുന്നുആ ഒത്തുതീര്‍പ്പാണ് അവളെ മൃതദേഹമാക്കിയത്... ശരീരം പരിശോധിച്ച വിസ്മയയുടെ കുടുംബം പറയുന്നു

ഇന്ന് വൈകീട്ട് ദില്ലിയിലെ പവാറിന്റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യശ്വന്ത് സിന്‍ഹ യോഗത്തില്‍ പങ്കെടുക്കും. എഎപിയുടെ സഞ്ജയ് സിങ്, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ജെഡിയു മുന്‍ എംപി പവന്‍ വര്‍മ, ഇടതുനേതാക്കള്‍ എന്നിവരാണ് യോഗത്തിനെത്തുക എന്നാണ് ഇതുവരെയുള്ള വിവരം. ജാവേദ് അക്തര്‍, മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍, സാമ്പത്തിക വിദഗ്ധന്‍ അരുണ്‍ കുമാര്‍ എന്നിവരും പങ്കെടുത്തേക്കും. ഈ യോഗത്തിന് ശേഷം എന്‍സിപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗവും പവാറിന്റെ വസതിയില്‍ ചേരും.

ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

English summary
Will not Participate informal Opposition meeting today; says Prashant Kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X