രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ, വിവാദം അടങ്ങുമോ?
മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യ സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമാകും എന്ന കാര്യം ഏതാണ്ട് ഉറപ്പായി. പുനസംഘടന നടത്തിയപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഈ മന്ത്രിസ്ഥാനം രമ്യയ്ക്ക് കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമാകും രമ്യ കര്‍ണാടക മന്ത്രിസഭയില്‍ അംഗമാകുക. മന്ത്രിയായി രമ്യയുടെ ആദ്യത്തെ ഊഴമാണിത്.
വൊക്കലിംഗ സമുദായ നേതാവായ അംബരീഷിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അംബരീഷിന്റെ തട്ടകമായ മാണ്ഡ്യയില്‍ നിന്നും രമ്യ നേരത്തെ ലോക്സഭയെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ രമ്യ മാണ്ഡ്യയില്‍ നിന്നും തോറ്റു. ജെ ഡി എസിലെ പുട്ടരാജുവാണ് രമ്യയെ തോല്പിച്ചത്. ഇതിന് ശേഷം രമ്യ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അത്ര സജീവമായിരുന്നില്ല.

രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. അംബരീഷും രമ്യയും തമ്മില്‍ അത്ര അടുപ്പത്തിലല്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരസ്യമായി ഇരുവരും അഭിപ്രായ വ്യത്യാസം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുമായി രമ്യയ്ക്കുള്ള അടുപ്പമാണോ അംബരീഷിനെ പുറത്താക്കുന്നതിലേക്ക് എത്തിയതെന്നും സംസാരമുണ്ട്.
മന്ത്രിക്കസേര നഷ്ടമായ അംബരീഷ് എം എല്‍ എ സ്ഥാനം ഉടന്‍ രാജിവെക്കും എന്നാണ് അറിയുന്നത്. പുറത്താക്കിയ 14 മന്ത്രിമാര്‍ക്ക് പകരം സിദ്ധരാമയ്യ 13 മന്ത്രിമാരെ ഉള്‍പ്പെടുത്തി. ഇവരുടെ വകുപ്പുകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയിട്ടുണ്ട്. സാമ്പത്തികകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. കാഗോഡു തിമ്മപ്പയാണ് പുതിയ റവന്യൂ മന്ത്രി.
അടുത്ത പേജില്‍: താന്‍ വെറും ചെരുപ്പല്ലെന്ന് അംബരീഷ്; ജെഡിഎസിലേക്കോ ബിജെപിയിലേക്കോ?
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications