കര്‍ണാടകയിലും കോണ്‍ഗ്രസില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ പാര്‍ട്ടി വിടും, ബിജെപി സ്കോര്‍ ചെയ്യും?
ബെംഗളൂരു: കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ മോഡല്‍ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ കര്‍ണാടകത്തിലും. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ തിരക്കിട്ട് മന്ത്രിസഭ പുനസംഘടിപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എം എല്‍ എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന.
മന്ത്രിസഭ പുനസംഘടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അംബരീഷ് മാത്രമല്ല പ്രമുഖ നേതാക്കള്‍ പലരും മുഖ്യമനമന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രിസഭ അഴിച്ചുപണിയുന്നതില്‍ സിദ്ധരാമയ്യ തിടുക്കം കാട്ടി എന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും കരുതുന്നത്. വിവിധ സമുദായങ്ങളെ വേണ്ട പോലെ കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിക്ക് പിഴവ് പറ്റി.

അംബരീഷ്, ശ്രീനിവാസ പ്രസാദ് എന്നിവര്‍ മാത്രമല്ല, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മറ്റ് എം എല്‍ എമാരും പാര്‍ട്ടി വിടാന്‍ പദ്ധതിയിടുന്നുണ്ട്. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിമത നേതാവ് ഹുംനാബാദ് എം എല്‍ എയായ രാജ്ശേഖര്‍ പാട്ടീല്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഈ പടലപ്പിണക്കം അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബി ജെ പിക്ക് ഗുണകരമാകും എന്നാണ് കരുതുന്നത്.
എന്ത് വില കൊടുത്തും കര്‍ണാടകയില്‍ ഭരണം തിരിച്ചുപിടിക്കാനാണ് ബി ജെ പിയുടെ ശ്രമം. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടാക്കിയത് പോലും ഇതിന് വേണ്ടിയാണ്. യെദിയൂരപ്പയിലൂടെ ലിംഗായത് വോട്ടുകളും ശ്രീരാമുലുവിലൂടെ നായക് വോട്ടുകളും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അംബരീഷ് ഉള്‍പ്പെടുന്ന വൊക്കലിംഗ സമുദായത്തിലെ വോട്ടുകളാണ് ബി ജെ പിക്ക് ഉറപ്പിക്കാനാകാത്തത്.
അടുത്ത പേജില്‍: രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ, വിവാദം അടങ്ങുമോ?
-
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications