കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ വെറും ചെരുപ്പല്ലെന്ന് അംബരീഷ്; ജെഡിഎസിലേക്കോ ബിജെപിയിലേക്കോ?

  • By Muralidharan
Google Oneindia Malayalam News

ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായിരുന്ന അംബരീഷിന് സ്ഥാനം നഷ്ടപ്പെട്ടതാണ് കൂട്ടത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ കൂടിയായ അംബരീഷിന് പാര്‍ട്ടിയില്‍ മാത്രമല്ല പുറത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കന്നഡ സിനിമാരംഗവും ആരാധകരും താരത്തിന് പിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എം എല്‍ എ സ്ഥാനം അംബരീഷ് രാജിവെച്ചെങ്കിലും രാജി സ്വീകരിക്കപ്പെട്ടില്ല.

എന്നാല്‍ താന്‍ രാജിവെക്കുക തന്നെ ചെയ്യും എന്നാണ് അംബരീഷ് പറയുന്നത്. രാജിക്കത്ത് താന്‍ നേരിട്ട് കൊടുക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് അംബരീഷ് ഉയര്‍ത്തുന്നത്. ഉപയോഗിച്ച ശേഷം വലിച്ചെറിയാന്‍ താനെന്താ ചെരിപ്പാണോ എന്നാണ് താരത്തിന്റെ ചോദ്യം. കാര്യം പറഞ്ഞിരുന്നെങ്കില്‍ മനസിലാകുമായിരുന്നു. ഇത് തോന്നിയപോലെ ഒഴിവാക്കിയതാണ്. ഇതെന്താ ഹിറ്റ്‌ലറുടെ ഭരണമാണോ.

ambareesh

വൊക്കലിംഗ സമുദായ നേതാവ് കൂടിയായ അംബരീഷിനെ പാളയത്തിലെക്കാനായാല്‍ അത് ബി ജെ പിക്ക് ഗുണം ചെയ്യും. ലിംഗായത്ത് വോട്ടുകളാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ശക്തി. കോണ്‍ഗ്രസ്, ജനതാദള്‍ പാര്‍ട്ടികളാണ് ഇപ്പോള്‍ വൊക്കലിംഗ സമുദായത്തിന്റെ വോട്ടുകള്‍ വിഭജിക്കുന്നത്. അംബരീഷിനെ കൂടെ നിര്‍ത്താനായാല്‍ അത് പാര്‍ട്ടിക്ക് നേട്ടമാകും. മാണ്ഡ്യ, മൈസൂര്‍, ചാമരാജപേട്ട് തുടങ്ങിയ പോക്കറ്റുകളിലെ ശക്തരായ വോട്ട് ബാങ്കാണ് വൊക്കലിംഗ സമുദായം.

വിമതനേതാക്കളായ ശ്രീനിവാസ് പ്രസാദിനെയും അംബരീഷിനെയും ബി ജെ പി ബന്ധപ്പെട്ടതായാണ് അറിയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടാലും അംബരീഷിനെ സ്വന്തം തട്ടകത്തില്‍ എത്തിക്കാന്‍ ബി ജെ പിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല. ജെ ഡി എസുമായും അടുത്ത ബന്ധമാണ് അംബരീഷിന് ഉള്ളത്. അംബരീഷും എച്ച് ഡി ദേവഗൗഡയും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എം എല്‍ എ സ്ഥാനം രാജിവെക്കരുതെന്ന് ഗൗഡ അംബരീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Will Rebel Star Ambareesh be BJP's ticket to the Vokkaliga vote in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X