സച്ചിൻ പൈലറ്റും കോൺഗ്രസ് വിടാനൊരുങ്ങുകയാണോ? നിരാഹാരം നൽകുന്ന സൂചനയെന്ത്? മറുപടി
ജയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം സര്‍ക്കാരിന് എതിരെയുളള സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമര നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അഴിമതിക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് സമരത്തിന് ഇറങ്ങുന്നത്. ഇതോടെ സച്ചിനും കോണ്‍ഗ്രസിന് പുറത്തേക്കുളള വഴി തേടുകയാണോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്.
എന്നാല്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുമോ എന്നുളള ചോദ്യമേ ഉദിക്കുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധമുളള നേതാക്കള്‍ പറയുന്നത്. തൊട്ട് മുന്‍പത്തെ ബിജെപി സര്‍ക്കാരിന് എതിരെയുളള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നില്ല എന്ന് ആരോപിച്ചാണ് ഇപ്പോള്‍ സച്ചിന്‍ പൈലറ്റ് സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. വസുന്ധരരാജെ സിന്ധ്യ ആയിരുന്നു കഴിഞ്ഞ ബിജെപി സര്‍ക്കാരിലെ മുഖ്യമന്ത്രി.

അഴിമതി ആരോപണങ്ങളില്‍ വസുന്ധര രാജെയ്ക്ക് എതിരെ കേസെടുത്തില്ലെങ്കില്‍ അഴിമതിക്കെതിരായ യുദ്ധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിച്ഛായ നഷ്ടപ്പെടും എന്ന് സച്ചിന്‍ പൈലറ്റിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി കോണ്‍ഗ്രസ് വിടാനുളള നല്ല സമയം നോക്കുകയാണ് സച്ചിന്‍ പൈലറ്റ് എന്നുളള അഭ്യൂഹങ്ങള്‍ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തളളിക്കളയുന്നു.
സച്ചിന്‍ പൈലറ്റ് ഒരു സുപ്രഭാതത്തില്‍ ഉയര്‍ത്തിയ വിഷയം അല്ല അഴിമതിയെ സംബന്ധിച്ചുളളത്. കഴിഞ്ഞ 18 മാസത്തോളമായി അദ്ദേഹം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കത്തെഴുതുന്നുണ്ട്. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പൈലറ്റ് ക്യാമ്പിലുളളവര്‍ പറയുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരോട് നിരാഹാര സമരത്തില്‍ അണി ചേരേണ്ടതില്ലെന്ന് പൈലറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
എന്നാല്‍ നാളെ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചായ്വ് അശോക് ഗെഹ്ലോട്ടിന് ഒപ്പമാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനും തങ്ങളുടെ എംഎല്‍എമാരെ വാങ്ങാനും ബിജെപി നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി.
അന്വേഷണം നടക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. അന്വേഷണം നടക്കുന്നുണ്ട്. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അക്കാര്യം സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ് എന്നും പവന്‍ ഖേര പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള ശീതയുദ്ധം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയാണ് സച്ചിന്‍ പൈലറ്റ്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ച സച്ചിന് പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം ഗെഹ്ലോട്ടിനൊപ്പം വീതം വെച്ച് നല്‍കാം എന്ന് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമാണ് പൈലറ്റിന് ലഭിച്ചത്. ഇതോടെ പൈലറ്റ് ക്യാമ്പ് അസ്വസ്ഥരായിരുന്നു. നിരവധി തവണ പൈലറ്റ് പാര്‍ട്ടിക്കുളളില്‍ ഗെല്‌ഹോട്ടിന് എതിരെ കലാപക്കൊടി ഉയര്‍ത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് 8 മാസം മാത്രം അവശേഷിക്കെയുളള പൈലറ്റിന്റെ സമര നീക്കം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications