തരൂരിന് എത്ര വോട്ട് കിട്ടും? ജിതേന്ദ്രയുടെ ഗതി വരുമോ?; കളമൊരുങ്ങുന്നത് വലിയ പൊട്ടിത്തെറിക്ക് ?
ദില്ലി: 22 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ വീണ്ടും അധ്യക്ഷ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ഗാന്ധി കുടുംബം മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥികളായി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ ചർച്ചയാകുന്നുണ്ട്. മറുവശത്ത് മത്സരം കടുപ്പിക്കാൻ കോൺഗ്രസിലെ തിരുത്തൽവാദി സംഘമായ ജി -23 യിലെ നേതാക്കളും രംഗത്തുണ്ട്. ചർച്ചകൾ ചൂട് പിടിക്കുമ്പോൾ 2000 ത്തിൽ സംഭവിച്ചതിന് സമാനമായ സാഹചര്യത്തിലേക്കാണ് തിരഞ്ഞെടുപ്പ് പോരാട്ടം അടുക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം 1999 ൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധിയെ നിയമിക്കാനുള്ള തീരുമാനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കായിരുന്നു വഴിവെച്ചത്. പരിചയക്കുവുള്ള നേതാവ്, ഇറ്റാലിയൻ പൗരത്വം ഇതൊക്കെയായിരുന്നു സോണിയ ഗാന്ധിയ്ക്കെതിരെ വിമർശകർ ചൂണ്ടിക്കാട്ടിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് അന്ന് ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ രാജിവെച്ച് കോൺഗ്രസിൽ നിന്നും പടിയിറങ്ങി. സോണിയയെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് വിമത പക്ഷത്തുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോയി. ജിതേന്ദ്ര പ്രസാദയായിരുന്നു വിമത പക്ഷത്ത് നിന്ന് അന്ന് സോണിയയ്ക്കെതിരെ മത്സരിച്ചത്. 2000 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 7542 വോട്ടുകളില്‍ 94 വോട്ടുകള്‍ മാത്രമാണ് പ്രസാദയ്ക്ക് കിട്ടിയത്. വലിയ ഭൂരിപക്ഷത്തിൽ തന്നെ സോണിയ വിജയിക്കുകയും ചെയ്തു. അന്ന് വോട്ടർ പട്ടികയ്ക്കെതിരെ വലിയ ആക്ഷേപം വിമത ക്യാമ്പ് ഉയർത്തിയിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുൻപും ശേഷവുമുള്ള വോട്ടവകാശമുള്ള പിസിസി പ്രതിനിധികളുടെ പട്ടികയിൽ കൃത്രിമം നടന്നുവെന്നായിരുന്നു ആരോപണം.

സമാന ആരോപണമാണ് ഇപ്പോൾ ജി-23 കൂട്ടായ്മയിലെ നേതാക്കളും ഉന്നയിക്കുന്നത്. ഇലക്ടറൽ കോളേജിലെ 9,000 പേരെ പല നേതാക്കൾക്കും അറിയില്ലെന്നായിരുന്നു ജി 23 യിലെ മുതിർന്ന നേതാവായ ആനന്ദ് ശർമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ സുതാര്യമാകണമെങ്കിൽ വോട്ടർപട്ടിക പുറത്തുവിടണമെന്ന ആവശ്യം മനീഷ് തിവാരിയും കാർത്തി ചിദംബരവും ഉയർത്തിയിരുന്നു.
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ

അതേസമയം ജി-23 യിൽ നിന്നും സ്ഥാനാർത്ഥി എത്തുമ്പോൾ ജിതേന്ദ്ര പ്രസാദയുടെ അനുഭവം ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഈ ആശങ്ക സംഘത്തിന് ഉണ്ട്.കനത്ത പരാജയം രുചിക്കേണ്ടി വന്നാൽ തങ്ങളുടെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്ക മറുവശത്തും. ഈ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന്റെ കൂടി പിന്തുണയോട് കൂടി മത്സരം എന്ന നിലയിലേക്ക് ഒരു വിഭാഗം എത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ശശി തരൂർ നേതൃത്വത്തെ പൂർണമായും വെല്ലുവിളിച്ച് കൊണ്ടൊരു മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ഹൈക്കമാന്റ് പ്രഖ്യാപിക്കുന്ന അധ്യക്ഷനെ അംഗീകരിക്കുന്ന പതിവ് രീതി മാറി മത്സരം നടക്കണമെന്നും അദ്ദേഹം വാദിക്കുന്നു.

ഔദ്യോഗിക പക്ഷത്തിനെതിരെ ഏറ്റുമുട്ടിയാൽ പരാജയം രുചിക്കുമെന്ന കാര്യത്തിൽ ശശി തരൂർ അടക്കമുള്ള ജി 23 യിലെ നേതാക്കൾക്ക് വലിയ സംശയമൊന്നുമില്ല. എന്നാൽ മത്സരം ഉണ്ടാകുമ്പോൾ പാർട്ടിയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ചയാകുമെന്ന് ഇവർ കരുതുന്നു. അതേസമയം ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിലും മത്സരിക്കാൻ താൻ തയ്യാറാണെന്ന നിലപാടിലാണ് ജി 23 യിൽ നിന്നുള്ള മറ്റൊരു നേതാവായ മനീഷ് തിവാരി പ്രഖ്യാപിച്ചത്. എന്തായാലും തരൂർ പിൻമാറിയാലും തിവാരി മത്സരിച്ചേക്കുമെന്ന് തന്നെയാണ് ഇതോടെ കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ വലിയ പല പൊട്ടിത്തറികളും ഉണ്ടായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications